Image

തമ്പി ആന്റണിയുടെ 'പെണ്‍ബൈക്കര്‍' ശശി തരൂര്‍ പ്രകാശനം ചെയ്തു

അനില്‍ പെണ്ണുക്കര Published on 11 November, 2018
തമ്പി ആന്റണിയുടെ 'പെണ്‍ബൈക്കര്‍' ശശി തരൂര്‍ പ്രകാശനം ചെയ്തു
മലയാള നോവല്‍, കഥാ സാഹിത്യ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയ അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ തമ്പി ആന്റണിയുടെ ഏറ്റവും പുതിയ കഥാസമാഹാരം
ഷാര്‍ജ ഇന്റര്‍ നാഷണല്‍ പുസ്തകോത്സവത്തില്‍ ശശി തരൂര്‍ എം പി നിര്‍വഹിച്ചു. എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട് പുസ്തകം സ്വീകരികരിച്ചു. ഷാര്‍ജാ പുസ്തകോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ശശി തരൂര്‍ തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയില്‍ മാതൃഭൂമി പവലി നിയനിലെത്തി തമ്പി ആന്റണിക്ക് നല്‍കിയ വാക്ക് പാലിക്കുകയായിരുന്നു. 

കഥാകാരനേയും, പ്രസാധകരായ മാതൃഭൂമിയേയും വായനക്കാരേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. തമ്പി ആന്റണിയുടെ വാസ്‌കോഡ ഗാമയുടെ പ്രസാധകനായ രവി.ഡി.സിയും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയില്‍ തന്റെ കഥാസമാഹാരം പ്രകാശനം ചെയ്യുവാനെത്തിയ ഡോ: ശശി തരൂരിന്റെ സാന്നിദ്ധ്യം എഴുത്തുകാരന്‍ എന്ന നിലയില്‍ വലിയ ആനന്ദവും, അഭിമാനവുമാണ് സമ്മാനിക്കുന്നതെന്ന് തമ്പി ആന്റണി പറഞ്ഞു.ശശി തരൂര്‍ ഷാര്‍ജ പുസ്തകമേളയില്‍ സൃഷ്ടിച്ച ജനപ്രളയം അവിശ്വസനീയം. ദുബായ് സെക്കൂരിറ്റി പോലും അന്തവിട്ടു നോക്കിനില്‍ക്കുന്ന കാഴ്ചയായിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കുപോലും അടുത്തുവരാനോ
ഒരു ഫോട്ടോ എടുക്കാനോ കഴിഞ്ഞില്ല. എന്നിട്ടും അദ്ദേഹം വാക്കുപാലിച്ചു.അതില്‍ വലിയ സന്തോഷമുണ്ട്.

തമ്പി ആന്റണിയുടെ ഏറ്റവും പുതിയ കഥാ സമാഹാരമാണ് 'പെണ്‍ബൈക്കര്‍ '.മാതൃഭൂമിയാണ് പ്രസാധകര്‍ .മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ കഥ മലയാള കഥാലോകം ചര്‍ച്ച ചെയ്ത കഥയായിരുന്നു. കഥ വായിച്ച് സോഷ്യല്‍ മീഡിയയില്‍ വായനക്കാര്‍ പങ്കു വച്ച അഭിപ്രായങ്ങള്‍ തന്നെ അതിന് ഉദാഹരണമാണ്. പെണ്‍ ബൈക്കര്‍ പുസ്തകമാക്കുന്നതോടെ കൂടുതല്‍ വായനക്കാരിലേക്ക് തന്റെ കഥകള്‍ എത്തുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.

'അക്ഷരങ്ങളുടെ കഥ' എന്ന പ്രമേയത്തില്‍ നടക്കുന്ന 37-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള അല്‍ താവുനിലെ എക്‌സ്‌പോ സെന്ററില്‍ ലോകത്തുള്ള അക്ഷര പ്രേമികളുടെ നിറ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ പുസ്തകമേളയാണ്. അതുകൊണ്ടുതന്നെ ലോക പ്രശസ്ത എഴുത്തുകാര്‍ക്കൊപ്പം ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ എല്ലാവരോടും സന്തോഷവും , സ്‌നേഹവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും തമ്പിആന്റണിയുടെ പുസ്തകങ്ങള്‍ ഷാര്‍ജ മേളയുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു .

തിരക്കിട്ട ബിസിനസ് ജീവിതത്തിന്റെ ലോകത്തു നിന്നാണ് തമ്പി ആന്റണി എഴുത്തിന്റെ ലോകത്ത് സജീവമായി നിലകൊള്ളുന്നത്. ശ്രദ്ധേയമായ വേഷങ്ങളില്‍ ഇന്ത്യന്‍ സിനിമയുടെയും ഭാഗമായ തമ്പി ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമായ 'പുഴയമ്മ ' അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള ചലചിത്രം കൂടിയാണ്.

കേരളത്തിലെ മഹാപ്രളയം ബാധിച്ച സ്‌കൂളുകളുടെ ലൈബ്രററികള്‍ക്കായി പുസ്തകങ്ങള്‍ വാങ്ങുകയും, ശേഖരിച്ച് നല്‍കുകയും ചെയ്യുന്ന ഒരു വലിയ പദ്ധതിക്ക് തുടക്കമിടുകയും ചെയ്ത തമ്പി ആന്റണി പുസ്തകങ്ങള്‍ കുട്ടികളിലേക്കും ചെറുപ്പക്കാരിലേക്കും എത്തിയെങ്കില്‍ മാത്രമേ സാഹിത്യരംഗം കൂടുതല്‍ പ്രോജ്വലമാവുകയുള്ളു എന്ന് വിശ്വസിക്കുന്നു.
തമ്പി ആന്റണിയുടെ 'പെണ്‍ബൈക്കര്‍' ശശി തരൂര്‍ പ്രകാശനം ചെയ്തുതമ്പി ആന്റണിയുടെ 'പെണ്‍ബൈക്കര്‍' ശശി തരൂര്‍ പ്രകാശനം ചെയ്തുതമ്പി ആന്റണിയുടെ 'പെണ്‍ബൈക്കര്‍' ശശി തരൂര്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക