Image

ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

Published on 12 November, 2018
ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു
തിരു: രണ്ട്‌ തവണ നടതുറന്നപ്പോഴും പ്രതിഷേധവും സംഘര്‍ഷവും ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു.

കേസുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ നാളെ സുപ്രീം കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ്‌ സര്‍ക്കാര്‍ നിര്‍ണായക നീക്കവുമായി രംഗത്തെത്തിയത്‌.

തുലാമാസ പൂജക്കും, ചിത്തിര ആട്ടവിശേഷത്തിനുമായി ശബരിമല നടതുറന്നപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത്‌ തടയാന്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അമ്പത്‌ വയസ്‌ കഴിഞ്ഞ സ്‌ത്രീകളെപ്പോലും തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമാണ്‌ സന്നിധാനത്തേക്ക്‌ പ്രവേശിപ്പിക്കാന്‍ അനുദിച്ചത്‌.

ഇതിനിടയില്‍ ചിലരെ കയ്യേറ്റം ചെയ്യാനും പ്രതിഷേധക്കാര്‍ ശ്രമിച്ചിരുന്നു. സമാനമായ പ്രതിഷേധം മണ്ഡലകാലത്തും ഉണ്ടാകുമെന്നാണ്‌ ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌.

മാത്രവുമല്ല ഇക്കാലയളവില്‍ തീര്‍ത്ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ്‌
സര്‍വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക