Image

പ്രണയം സത്യമാണെന്നു കരുതി, ചതിയാണെന്നറിഞ്ഞപ്പോള്‍ പിന്‍മാറി; നവാസുദ്ദീനെതിരേ മുന്‍ മിസ്‌ ഇന്‍ഡ്യ

Published on 12 November, 2018
    പ്രണയം സത്യമാണെന്നു കരുതി, ചതിയാണെന്നറിഞ്ഞപ്പോള്‍ പിന്‍മാറി; നവാസുദ്ദീനെതിരേ മുന്‍ മിസ്‌ ഇന്‍ഡ്യ
നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി, സംവിധായകന്‍ സാജിത്‌ ഖാന്‍, നിര്‍മ്മാതാവ്‌ ഭൂഷന്‍ കുമാര്‍ എന്നിവര്‍ക്കെതിരേ മീ ടൂ ആരോപണവുമായി മുന്‍ മിസ്‌ ഇന്‍ഡ്യ നിഹാരിക സിങ്ങ്‌(36). സിദ്ദിഖിയുമായി പ്രണയത്തിലായത്‌ വിശ്വസിച്ചതു കൊണ്ടാണെന്നും എന്നാല്‍ ചതിക്കപ്പെടുകയായിരുന്നു എന്നു മനസിലായപ്പോള്‍ താന്‍ പിന്‍മാറുകയായിരുന്നു എന്നും നടി ട്വിറ്ററില്‍ കുറിച്ചു.

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന്‌ ഹൗസ്‌ഫുള്‍ ഫോര്‍ എന്ന സിനിമയില്‍ നിന്നു പറുറത്തായ സാജിത്‌ ഖാന്‍ നടിമാരെ വളയ്‌ക്കുന്നതിന്‌ ദൃക്‌സാക്ഷിയാണെന്നും പറയുന്നു. അവസരം വാഗ്‌ദാനം ചെയ്‌ത ശേഷം കിടക്ക പങ്കിടാന്‍ ക്ഷണിച്ചുവെന്നതാണ്‌ ഭൂഷനെതിരേയുള്ള ആരോപണം.

നീഹാരികയുടെ ട്വിറ്ററില്‍ നിന്ന്‌
`` 2009ല്‍ മിസ്‌ ലവ്‌ലി എന്ന സിനിമയില്‍ ഒപ്പം അഭിനയിച്ച നടന്‍ സിദ്ദിഖിയുമായി അടുത്തു. വീട്ടില്‍ പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ചപ്പോള്‍ നടന്‍ കടന്നു പിടിച്ചു. യഥാര്‍ത്ഥ പ്രണയമാണെന്നു കരുതി വഴങ്ങി. മിസ്‌ ഇന്ത്യയേയോ നടിയേയോ ഭാര്യയാക്കണമെന്ന്‌ ആഗ്രഹിക്കുന്നുവെന്ന്‌ പറഞ്ഞപ്പോള്‍ വിശ്വസിച്ചു.

എന്നാല്‍ അയാള്‍ക്ക്‌ പലരുമായും ബന്ധമുണ്ടെന്ന്‌ അറിഞ്ഞതോടെ പിന്തിരിഞ്ഞു. 2012ല്‍ കാന്‍ ഫെസ്റ്റില്‍ വച്ച്‌ കണ്ടപ്പോഴും അയാള്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു.

ഒന്നും പറയേണ്ടെന്ന്‌ കരുതിയെങ്കിലും സിദ്ദിഖിയുടെ ആത്മകഥയില്‍ എന്നെ മോശമായി ചിത്രീകരിച്ചപ്പോള്‍ പ്രതികരിക്കേണ്ടി വന്നു. ഭൂഷന്‍ സമീപിച്ചപ്പോള്‍ തക്ക മറുപടി കൊടുത്താണ്‌ അയാളെ ഒതുക്കിയത്‌. എന്നാല്‍ പ്രതിഫലം തരാതെ അയാള്‍ പകരം വീട്ടി.

2005ലാണ്‌ നീഹാരിക മിസ്‌ ഇന്ത്യ ആയത്‌. നീഹാരികയുമായും മറ്റ്‌ പല സത്രീകളുമായും തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച്‌ നവാസുദ്ദീന്‍ സിദ്ദിഖി എഴുതിയ ` ആന്‍ ഓര്‍ഡിനറി ലൈഫ്‌' എന്ന പുസ്‌തകം നീഹാരികയുടെ പരാതിയെ തുടര്‍ന്ന്‌ വനിതാ കമ്മീഷന്‍ ഇടപെട്ട്‌ പിന്‍വലിപ്പിക്കുകയായിരുന്നു.





















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക