Image

'അമ്മ'യും നിര്‍മ്മാതാക്കളും ഒത്തുതീര്‍പ്പായി; കേരളപുനര്‍നിര്‍മ്മാണത്തിന്‌ കൈത്താങ്ങാകാന്‍ 'താരനിശ' ഡിസംബര്‍ ഏഴിന്‌

Published on 12 November, 2018
'അമ്മ'യും നിര്‍മ്മാതാക്കളും  ഒത്തുതീര്‍പ്പായി; കേരളപുനര്‍നിര്‍മ്മാണത്തിന്‌ കൈത്താങ്ങാകാന്‍ 'താരനിശ' ഡിസംബര്‍ ഏഴിന്‌
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്‌ ഫണ്ട്‌ ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനും താരസംഘടനയായ അമ്മയും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പായി.

നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ ഏഴിനു അബുദാബിയില്‍ വെച്ച്‌ തന്നെ അമ്മയുടെ താരനിശ നടക്കും. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനമായത്‌.

അമ്മ സംഘടനയുടെ സ്‌റ്റേജ്‌ ഷോയ്‌ക്കായി ചിത്രങ്ങളുടെ ഷൂട്ടിംഗ്‌ നിര്‍ത്തിവെച്ച്‌ താരങ്ങളെ കൊടുക്കാനാവില്ലെന്ന്‌ മുമ്പ്‌ നിര്‍മ്മാതാക്കളുടെ സംഘടന കത്തിലൂടെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന്‌ വേണ്ടിയാണ്‌ ഡിസംബര്‍ ഏഴിന്‌ അമ്മ സ്‌റ്റേജ്‌ ഷോ സംഘടിപ്പിക്കുന്നത്‌. ഇതിനു വേണ്ടി ഒരാഴ്‌ച ഷൂട്ടിങ്ങ്‌ നിര്‍ത്തിവെച്ച്‌ താരങ്ങളെ വിട്ടുനല്‍കണമെന്ന്‌ അമ്മ സെക്രട്ടറി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക്‌ വാട്‌സ്‌ ആപ്പ്‌ സന്ദേശമയച്ചിരുന്നു. ഇതിനെതിരെയാണ്‌ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയത്‌.

നിര്‍മ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതാണ്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനെ പ്രകോപിതരാക്കിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക