Image

മുല്ലപ്പള്ളിയുടെ എതിര്‍പ്പിനെ മറികടന്ന്‌ യു.ഡി.എഫ്‌ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു

Published on 14 November, 2018
മുല്ലപ്പള്ളിയുടെ എതിര്‍പ്പിനെ മറികടന്ന്‌ യു.ഡി.എഫ്‌ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു
ശബരിമല വിഷയം ചര്‍ച്ച ചെയ്യുന്നതിന്‌ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ്‌ സംബന്ധിക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ്‌ പങ്കെടുക്കുന്നതിനെ എതിര്‍ത്തിരുന്നു.

ഈ എതിര്‍പ്പ്‌ തള്ളിയാണ്‌ യുഡിഎഫ്‌ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

സര്‍ക്കാരിന്റെ നില പരുങ്ങലിലായപ്പോഴാണ്‌ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്‌. നേരത്തെ ഈ ആവശ്യമുന്നയിച്ച്‌ കോണ്‍ഗ്രസ്‌ രംഗത്ത്‌ വന്നപ്പോള്‍ പുച്ഛിക്കുന്ന സമീപനമാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

വിഷയവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും തമ്മില്‍ ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നു. ഘടകക്ഷികള്‍ക്കും യോഗത്തില്‍ പങ്കെടുക്കന്നതിനാണ്‌ താത്‌പര്യം.

അവരും നിലപാട്‌ വ്യക്തമാക്കിയതോടെ പ്രതിപക്ഷ നേതാവിന്റെയും ഘടകക്ഷികളുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫ്‌ തീരുമാനിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക