Image

വൈറ്റ് ഹൗസും മാധ്യമങ്ങളും (ബി ജോണ്‍ കുന്തറ)

Published on 14 November, 2018
വൈറ്റ് ഹൗസും മാധ്യമങ്ങളും (ബി ജോണ്‍ കുന്തറ)
സിഎന്‍എന്‍, അവരുടെ വൈറ്റ് ഹൌസ് റിപ്പോര്‍ട്ടര്‍ ജിം അക്കോസ്റ്റയുടെ വൈറ്റ് ഹൗസ് പ്രവേശന അനുവാദം പിന്‍വലിച്ചതിനെ പ്രതിഷേധിച്ചു കോടതിയില്‍ അന്യായ ഹര്‍ജി നല്‍കിയിരിക്കുന്നു.ഇത് അമേരിക്കന്‍ രാഷ്ട്രീയത്തിലും, മാധ്യമവൈറ്റ് ഹൌസ്, ബന്ധുത്വത്തില്‍ നടന്നിരിക്കുന്ന ആദ്യസംഭവം.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍, ഒരു പുതിയ അധ്യായം എഴുതപ്പെട്ടിരിക്കുന്നു ഭരണ കര്‍ത്താക്കളും മാധ്യമങ്ങളുമായുള്ള ബന്ധത്തില്‍. മാധ്യമ പ്രവര്‍ത്തകരും വൈഡ് ഹൗസുമായുള്ള, ഇന്നു നാംകാണുന്ന ബന്ധം തുടങ്ങുന്നത് 1900ല്‍. അന്ന് പ്രസിഡന്‍റ്റ്, തിയഡോര്‍ റൂസ്‌വെല്‍റ്റ്.ഒരുദിനം, വീക്ഷിച്ചു ഒരുപറ്റം പത്രപ്രവര്ത്ത കന്‍, വൈഡ് ഹൗസിന് പുറത്തു കോരിച്ചൊരിയുന്ന മഴയില്‍ നില്‍ക്കുന്നതും വിവരങ്ങള്‍ ശേഖരിക്കുന്നതിന് ശ്രമിക്കുന്നതും. പ്രസിഡന്‍റ്റ് ഇവരെ വൈറ്റ് ഹൗസിനുള്ളിലേയ്ക് ക്ഷണിച്ചു മഴയില്‍ നിന്നും രക്ഷപ്പെടുന്നതിന് ഇതായിരുന്നു തുടക്കം.

ആദ്യകാലങ്ങളില്‍, പത്രപ്രവര്ത്തതകര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നത് പ്രസിഡന്‍റ്റിന്‍റ്റെ സ്വകാര്യ സെക്രട്ടറി, ചിലപ്പോള്‍ നേരിട്ട് പ്രസിടന്‍റ്റിന്‍റ്റെ പക്കല്‍ നിന്നും. എന്നാല്‍ ഒരു പ്രസ് സെക്രട്ടറി മുഗാന്ധിരം , ഭരണകാര്യങ്ങളില്‍ നടക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു എല്ലാദിനവും പത്രലേഖകര്‍ക്ക് നല്‍കുന്നതിനും, അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നതുമായ കീഴ്വഴക്കം തുടങ്ങി വയ്ക്കുന്നത് ഫ്രാങ്കഌന്‍ ഡി റൂസ്‌വെല്‍റ്റ്.

പിന്നീട് വൈറ്റ് ഹൌസ് പ്രെസ് കോര്‍പ്‌സ് എന്ന സംഗടന അതിനുശേഷം വൈറ്റ് ഹൌസ് കറസ്‌പോണ്‍റ്റന്‍സ് അസോസിയേഷന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരിക്കുന്നതിനും പ്രസ് സെക്രട്ടറിവന്ന് വിവരങ്ങള്‍ നല്‍കു ന്നതിനുമായുള്ള പ്രേത്യേക മുറി നിര്‍മ്മിതമായി.

എല്ലാ ദിനവുമുള്ള വാര്‍ത്താ സംക്ഷേപം തുടങ്ങുന്നത് .ആദ്യകാലങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും, പ്രസിഡന്‍റ്റുീ വൈറ്റ് ഹൗസും എല്ലാം ഒരു പരസ്പര ബഹുമാനവും മര്യാദയുമെല്ലാം പാലിച്ചായിരുന്നു.

ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത്, മാധ്യമ പ്രവര്‍ത്തകരും പ്രസിഡന്‍റ്റുീ വൈറ്റ് ഹൗസുമായുള്ള ബന്ധത്തില്‍ വന്നുകൊണ്ടിരിക്കുന്ന അധഃപതനവും വഷളുമാവുന്നഅവസ്ഥ.

ഡൊണാള്‍ഡ്ട്രംപ്തിരഞ്ഞെടുക്കപ്പെട്ടതോടെ, വാര്‍ത്താ ശേഖരണത്തില്‍ നിന്നും വ്യതിചലിച്ചു ചൂടുപിടിച്ച വാദപ്രതിവാദങ്ങളിലും, പരസ്പരം അധിക്ഷേപിക്കുന്ന നിലയില്‍ എത്തിയിരിക്കുന്നു.

ഇതിന് ആരെല്ലാം ഉത്തരവാദികള്‍? രണ്ടുകൂട്ടരും എന്നുപറയേണ്ടിവരുന്നു. മാധ്യമങ്ങളുടെ ചുമതല വിവരങ്ങള്‍ ശേഖരിച്ചു സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്. മുന്‍കാലങ്ങളിലും വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ കേട്ടിരുന്നുഎന്നാല്‍ അതെല്ലാം മാറി ചോദ്യങ്ങള്‍ക്കു പകരം പ്രസ്താവനകള്‍ നടത്തുവാന്‍ തുടങ്ങി.

അതുപോലെതന്നെ പ്രസിഡന്‍റ്റും കുറേയൊക്കെ അച്ചടക്കം പാലിക്കേണ്ടിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കേണ്ട ആവശ്യമില്ല.കൂടാതെ പലതും അവഗണിക്കുക എന്ന നിലപാടും സ്വീകരിക്കേണ്ടിയിരുന്നു.

ഈ അടുത്തനാള്‍ , സി ന്‍ ന്‍ റിപ്പോര്‍ട്ടര്‍ ജിം അക്കോസ്റ്റായുമായി നടന്ന സംവാദം. ഇവിടെ ജിം ചോദ്യത്തിനു പകരം ട്രംപിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ചോദ്യം തുടങ്ങുന്നത്.കൂടാതെ ട്രംപിനെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കുന്നതിനുള്ള ശ്രമമാണ്.

ചോദ്യം "പ്രസിഡന്‍റ്റ് അതിര്‍ത്തയിലേയ്ക്ക് നീങ്ങുന്ന കാരവനെ പൈശാചികമായ രീതിയില്‍ കാണുന്നു" ഇതൊരു ചോദ്യമല്ല സ്‌റ്റേറ്റ്‌മെന്‍റ്റാണ് . ഇത് ട്രംപിനെ ചൊടിപ്പിച്ചു പിന്നതൊരു വാഗ്‌വാദമായി ഒരു വൈറ്റ് ഹൌസ് ജീവനക്കാരിയുമായി ചെറിയൊരു ഉന്തലും തള്ളലും നടന്നോ എന്നും സന്ദേഹിക്കാം. എന്തായാലും ആ നാടകം ജിം അക്കോസ്റ്റായുടെ വൈറ്റ് ഹൌസ് പ്രസ് പാസ്സ് നിരോധനത്തിലെത്തി.

ഭരണത്തില്‍ ഓരോ ദിനവും നിരവധി തീരുമാനങ്ങള്‍ ഭരണ കര്‍ത്താക്കള്‍ എടുക്കും അവയില്‍ ചോദ്യപ്പെടേണ്ടവ, ചോദ്യപ്പെടണം. പത്രപ്രവര്‍ത്തകര്‍ ആദ്യമേ നടപ്പിലാക്കുന്ന തീരുമാനീ പഠിക്കണം എന്നിട്ട് ക്രിയാന്മകമായ ചോദ്യങ്ങള്‍ ചോദിക്കണം അല്ലാതെ ആനയെ ക്കുറിച്ചു പറയുമ്പോള്‍ ചേനയെ ക്കുറിച്ചുള്ള ചോദ്യങ്ങളല്ല ചോദിക്കേണ്ടത്.

റിപ്പോര്‍ട്ടര്‍ വാര്‍ത്തയാകുന്നു സാഹചര്യമാണ് പലപ്പോഴുീ കാണുന്നത്. ഭരണകര്‍ത്താക്കളെ കുഴയ്ക്കുന്ന, കുഴപ്പത്തിലാക്കാവുന്ന ചോദ്യങ്ങള്‍, ചോദിക്കുന്നയാള്‍ അന്നത്തെ പ്രധാന വാര്‍ത്തയായി മാറുന്ന രീതികളാണ് ഇന്നുകാണുന്നത് . ആര്‍ക്ക് ആരെ തോല്‍പ്പിക്കാം എന്ന ചിന്ത ഉപേക്ഷിച്ചു വാര്‍ത്തകള്‍ നിര്‍മ്മിക്കാതെ കാണുന്നതും കേള്‍ക്കുന്നതും സത്യസന്ധതയോടെ പൊതുജനത്തിന്‍റ്റെ മുന്നില്‍ സമര്‍പ്പിക്കുക ഇതായിരിക്കണം പത്രപ്രവര്‍ത്തനം.
Join WhatsApp News
Boby Varghese 2018-11-14 10:54:48
Jim Acosta is a left wing extremist, masquerading as a journalist. He should be sent to some rehabilitation. He can learn from other right wing channel reporters and see how they treated Obama. The presidency must be respected.
Wake up brother wake up 2018-11-14 11:56:41
When you say presidency must be respected, do you mean to say dictatorship must be respected? Trump is a Nationalist. He uses the word like nationalist, invasion etc to give an indication to the white Supremacist group that he is on their side. It is a dog whistle.  His agenda is to create a white America and it is never going to happen .  Journalism is part of the democratic system and protected by First Amendment   Trump discriminate all the black and minority reporters always.  Jim Acosta is a Cuban descendant (He is not a shameless  creature like you and Ted cruse who would do any nasty thing for power and money)  and he was falsely accused of touching the intern. Those who have seen the video would agree with me.  Give up your strong man image, Boby, by following the coward and traitor Trump.  If you show up in one of his rallies and say that I am your humble follower, you will be thrown out of there like a curry leaf.   Or you will be used to mail threatening letters and other stuff. So, wake up brother wake up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക