ന്യൂഡല്‍ഹി:ആര്.ബി.ഐ
ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേല്‍ രാജിവെക്കില്ലെന്നു സൂചന. പ്രവര്‍ത്തന
സ്വാതന്ത്ര്യത്തെ ചൊല്ലി നേരത്തെ കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കത്തിലായിരുന്നു
പട്ടേല്‍. ആര്.ബി.ഐ ബോര്‍ഡ് യോഗത്തില്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന്
അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള
നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍
വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചതാണ് കേന്ദ്രസര്‍ക്കാരും
ആര്.ബി.ഐ.യും തമ്മിലുള്ള ബന്ധം വഷളാവാനിടയായത്. ആര്.ബി.ഐയുടെ കരുതല്‍
ധനശേഖരത്തിന്റെ മൂന്നിലൊന്ന് കൈമാറുന്നതുമായി ബന്ധപ്പെട്ടും
തര്‍ക്കങ്ങളുണ്ടായിരുന്നു.
ആര്‍ബിഐ ആക്ടിലെ 7ാം വകുപ്പ് സര്‍ക്കാര്‍
പ്രയോഗിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ തുറന്ന
വിപണിയിലെ പ്രവര്‍ത്തനങ്ങളിലൂടെ വാങ്ങിക്കാന്‍ തീരുമാനിച്ചതായും ആര്‍ബിഐ
വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.