Image

ദീപിക- രണ്‍വീര്‍ വിവാഹം; ചിത്രങ്ങള്‍ പുറത്ത്‌

Published on 15 November, 2018
ദീപിക- രണ്‍വീര്‍ വിവാഹം; ചിത്രങ്ങള്‍   പുറത്ത്‌

ബോളിവുഡ്‌ കാത്തിരിക്കുന്ന താരവിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ചിത്രങ്ങളും പുറത്ത്‌.

ഇറ്റലിയിലെ ലേക്‌ കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ്‌ രാജകീയ പ്രൌഢിയോടെ വിവാഹം നടന്നത്‌. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഇറ്റലിയിലെ വിവാഹ ചടങ്ങിലേക്ക്‌ ക്ഷണമുണ്ടായിരുന്നുള്ളു.

ദീപികയുടെ കുടുംബത്തിന്റെ ആചാരങ്ങള്‍ അനുസരിച്ച്‌ കൊങ്ങിണി രീതിയിലായിരുന്നു ചടങ്ങുകള്‍. ബുധനാഴ്‌ച രണ്‍വീറിന്റെ കുടുംബത്തിന്റെ ആചാര പ്രകാരം സിന്ധി രീതിയിലുളള വിവാഹച്ചടങ്ങുകള്‍ നടക്കും.

കനത്ത കാവലിലാണ്‌ കല്യാണം ചടങ്ങുകള്‍ നടന്നത്‌. കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ്‌ കെട്ടിയ അതിഥികള്‍ക്ക്‌ മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍ ലഭിച്ച ക്യൂ ആര്‍ കോഡ്‌ സ്‌കാന്‍ ചെയ്‌ത്‌ മാത്രമാണ്‌ അതിഥികളെ അകത്തേയ്‌ക്ക്‌ പ്രവേശിപ്പിച്ചത്‌.

കുങ്കുമ നിറത്തിലുള്ള പരമ്പരാഗത സാരിയാണ്‌ ദീപികയുടെ വേഷം. വെള്ളയില്‍ സ്വര്‍ണ നിറത്തിലുള്ള ചിത്രപ്പണികളുള്ള ഷര്‍വാണിയാണ്‌ രണ്‍വീറിന്റെ വേഷം.

മുകേഷ്‌ അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെയും ആനന്ദ്‌ പിരമാലിന്റെയും വിവാഹാഘോഷങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചതും വില്ല ഡെല്‍ ബാല്‍ബിയാനെല്ലോ ആയിരുന്നു.

ഇറ്റലിയിലെ വിവാഹത്തിനു ശേഷം നവംബര്‍ 21 ന്‌ ബംഗ്ലൂരുവിലെ ദീപികയുടെ ജന്മനാട്ടില്‍ ഒരു വിവാഹ വിരുന്ന്‌ പ്ലാന്‍ ചെയ്‌തിട്ടുണ്ട്‌. കൂടാതെ, സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമായി നവംബര്‍ 28 ന്‌ മുംബൈയിലെ ഗ്രാന്‍ഡ്‌ ഹയാത്ത്‌ ഹോട്ടലിലും വിവാഹ വിരുന്ന്‌ സംഘടിപ്പിക്കുന്നുണ്ട്‌
ദീപിക- രണ്‍വീര്‍ വിവാഹം; ചിത്രങ്ങള്‍   പുറത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക