Image

ചുവപ്പ് ലെഹങ്കയില്‍ ദീപിക ആലേഖനം ചെയ്തു; സദാ സൗഭാഗ്യവതി ഭവഃ

Published on 15 November, 2018
ചുവപ്പ് ലെഹങ്കയില്‍ ദീപിക ആലേഖനം ചെയ്തു; സദാ സൗഭാഗ്യവതി ഭവഃ

പുറത്തെത്തേണ്ട താമസം ഹിറ്റായി മാറിയിരിക്കുകയാണ് ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ ഫോട്ടോകള്‍. സിന്ധി  അചാരത്തിലും കൊങ്ങിണി ആചാരത്തിലുമുള്ള വേഷങ്ങളോടു കൂടിയ രണ്ട് ചിത്രങ്ങളാണ് കാത്തിരിപ്പിനൊടുവില്‍ പുറത്തുവന്നത്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്  നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. 

ഇരുവരുടേയും ആഭരണങ്ങളും വസ്ത്രങ്ങളും ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. അതിസുന്ദരിയായ നില്‍ക്കുന്ന ദീപിക കൊങ്കിണി ആചാരപ്രകാരമുള്ള ചടങ്ങില്‍ ചുവപ്പും സ്വര്‍ണനിറവും കലര്‍ന്ന സാരിയിലാണ് എത്തിയത്. ദുപ്പട്ടയില്‍ സദാ സൗഭാഗ്യവതി ഭവഃ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. മനോഹരമായ നെറ്റിചൂട്ടിയും ജദാവു ആഭരണങ്ങളാണ് ദീപിക അണിഞ്ഞത്. ഓഫ് വൈറ്റ്‌ഗോള്‍ഡ് നിറങ്ങള്‍ ഇടകലര്‍ന്ന കുര്‍ത്തിയും ദോത്തിയുമാണ് രണ്‍വീര്‍ ധരിച്ചിരുന്നത്.

ചുവന്ന കാഞ്ചീവരം ഷെര്‍വാണി രണ്‍വീര്‍ സിന്ധി ആചാരത്തിന് അണിഞ്ഞത്. സിന്ദി ആചാരപ്രകാരമുള്ള ചുവന്ന സാഫ (തലപ്പാവ്) അണിഞ്ഞിരുന്നു. ഇതോടൊപ്പം പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞിരുന്നു. ചുവന്ന ലെഹങ്കയില്‍ അതിമനോഹരിയായിട്ടാണ് ദീപിക എത്തിയത്. മാംഗ് ടിക്കയും സിന്ധി ആചാരപ്രകാരമുള്ള ചൂഢയും ധരിച്ചിരുന്നു. പ്രമുഖ ഫാഷന്‍ ഡിസൈനറായ സബ്യസാചിയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക