Image

ശമ്പള കുടിശിക നല്‍കിയില്ല: ഉടമയേയും സഹായിയെയും കുത്തിക്കൊന്നു

Published on 15 November, 2018
ശമ്പള കുടിശിക നല്‍കിയില്ല: ഉടമയേയും സഹായിയെയും കുത്തിക്കൊന്നു
ന്യൂഡല്‍ഹി: ശമ്പളം മുടങ്ങിയതിന്റെ ദേഷ്യത്തില്‍ വനിതാ ഫാഷന്‍ ഡിസൈനറെ കൊലപ്പെടുത്തിയ മൂന്നംഗസംഘം, തടയാനെത്തിയ വീട്ടുജോലിക്കാരന്റെയും ജീവനെടുത്തു.

പ്രതികള്‍ കീഴടങ്ങി. സൗത്ത് ഡല്‍ഹിയിലെ വസന്ത്കുഞ്ച് എന്‍ക്ലേവില്‍ മായ ലഖാനി (53), സഹായി നേപ്പാള്‍ സ്വദേശി ബഹാദുര്‍ (50) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മായയുടെ ‘തുള്‍സി ക്രിയേഷന്‍സ് ’ എന്ന തുണിക്കടയിലെ തയ്യല്‍ജോലിക്കാരന്‍ രാഹുല്‍ അന്‍വര്‍ (24), ഇയാളുടെ ബന്ധു റഹ്!മത്ത് (24), സുഹൃത്ത് വസീം (25) എന്നിവരാണു കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി.

ശമ്പളം മുടങ്ങുന്നതിലും തവണയായി നല്‍കുന്നതിലും പ്രകോപിതനായാണു രാഹുല്‍ കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. മൂന്നുവര്‍ഷമായി ഇവിടുത്തെ ജോലിക്കാരനായ ഇയാളെ മറ്റു രണ്ടുപേരും സഹായിക്കുകയായിരുന്നു.

ബുധനാഴ്ച കൊലയ്ക്കുശേഷം ആഭരണങ്ങളും മറ്റുമായി സംഘം കടന്നു കളയുകയായിരുന്നു. കേസന്വേഷണത്തിന്റെ പേരില്‍ ഉറ്റബന്ധുക്കളെ പൊലീസ് ഉപദ്രവിക്കുമെന്നു ഭയന്നാണു കീഴങ്ങിയതെന്നാണു മൊഴി. പൊലീസ് സ്‌റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞതിനെ തുടര്‍ന്നാണു സംഭവം പുറംലോകമറിഞ്ഞത്. മായ അവിവാഹിതയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക