Image

ഷീബ അമീര്‍ നവംബര്‍ 23 നു ന്യൂയോര്‍ക്കില്‍

ജിനേഷ് തമ്പി Published on 16 November, 2018
ഷീബ അമീര്‍  നവംബര്‍ 23 നു  ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്  :  കാന്‍സര്‍ ഉള്‍പ്പെടെയുള്ള  അനേകം മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടു ദുരിതം അനുഭവിക്കുന്ന  കുട്ടികളുടെ ചികിത്സാചിലവുകള്‍ ഏറ്റെടുത്തു നടത്തി അവരുടെ  കുടുംബങ്ങള്‍ക്ക്  സാന്ദ്വനമേകി , താങ്ങും തണലുമായി  പ്രവര്‍ത്തിച്ചു വരുന്ന   solace സംഘടനയുടെ സ്ഥാപക   ശ്രീമതി  ഷീബ അമീര്‍ നവംബര്‍ 23 നു  ന്യൂയോര്‍ക്ക്  സന്ദര്‍ശിക്കുന്നു. നവംബര്‍ 23  വെള്ളിയാഴ്ച  വൈകുന്നേരം അഞ്ചു മണി മുതല്‍ ഏഴു മണി വരെ ന്യൂയോര്‍ക്കിലെ കേരള ഹൗസില്‍  ആണ്  മീറ്റ് ആന്‍ഡ് ഗ്രീറ്റ്   സംഘടിപ്പിച്ചിരിക്കുന്നത്.  കൂടുതല്‍ വിവരങ്ങള്‍ ഈ വാര്‍ത്തയോടൊപ്പമുള്ള  flier ഇല്‍    ലഭ്യമാണ് .

2007 ഇല്‍ കേരളത്തില്‍  തൃശൂര്‍  ആസ്ഥാനമാക്കി  സ്ഥാപകമായ Solace സംഘടന  ഇപ്പോള്‍  ഏകദേശം 1800 ഇല്‍ പരം    കുട്ടികളുടെ ചികിത്സ ചിലവുകളും ,palliative കെയര്‍ ഉത്തരവാദിത്വങ്ങളും   ഏറ്റെടുത്തു നടത്തി  സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വെക്കുന്നത്   .  പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളുടെ കേരളത്തിലെ ആദ്യത്തേ palliative സെന്റര്‍ Solace ആണ് 

സ്വന്തം മകള്‍ കാന്‍സര്‍ രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങിയതിനു ശേഷമാണു ഷീബ അമീര്‍ solace സംഘടനക്ക് രൂപം കൊടുത്തു  അനേകം കുരുന്നുകള്‍ക്ക് സഹായഹസ്തമായി മാതൃകാപരമായ സേവനം നടത്തുന്നത്    

കുട്ടികള്‍ക്കായുള്ള  ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള  സമ്മതിപത്രമായി  അനേകം പുരസ്‌കാരങ്ങള്‍ ഷീബ അമീറിനെ തേടി എത്തിയിട്ടുണ്ട് . 2011  CNN IBN Real ഹീറോ അവാര്‍ഡ് ,  2011 വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ,  2008 ലെ രാമന്‍കുട്ടി അച്ഛന്‍ അവാര്‍ഡ് , VT ഭട്ടത്തിരിപ്പാട് അവാര്‍ഡ് എന്നിവക്ക് ഷീബ അമീര്‍ അര്‍ഹയായി 

കുട്ടികള്‍ക്കായുള്ള  Solace  ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പറ്റിയുള്ള കൂടുതല്‍  വിവരങ്ങള്‍ക്ക് 
https://www.solacecharities.org/

Jose Stephen :  914-954-9586
Paul Ignatius :   732-644-3908
John Isaac     :   914-720-5030
Sonsy Rajan :    516-474-3464
UA NAzir :          516-225-1502
ഷീബ അമീര്‍  നവംബര്‍ 23 നു  ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക