Image

മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടിയും കല്ലേറും , 3 പോലീസുകാര്‍ക്ക്‌ പരിക്ക്‌

Published on 16 November, 2018
മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടിയും കല്ലേറും , 3 പോലീസുകാര്‍ക്ക്‌ പരിക്ക്‌

തിരൂര്‍ : മന്ത്രി കെടി ജലീലിനെതിരെ യൂത്ത്‌ ലീഗ്‌ പ്രതിഷേധം കനക്കുന്നു. ഉദ്‌ഘാടനത്തിനായി എത്തിയ മന്ത്രിക്കെതിരെ യൂത്ത്‌ ലീഗ്‌- എം എസ്‌ എഫ്‌ പ്രവര്‍ത്തകരാണ്‌ പ്രതിഷേധമുയര്‍ത്തിയത്‌.

മലയാള സര്‍വ്വകലാശാല ചരിത്ര കോണ്‍ഫറന്‍സന്‍റെ ഉദ്‌ഘാടന വേളയിലാണ്‌ പ്രവര്‍ത്തകരുടെ കല്ലേറും കരിങ്കൊടി കാട്ടലും ഉണ്ടായത്‌. ഉദ്‌ഘാടനത്തിനായി കാവാടം കടന്ന്‌ വരുന്ന സമയത്ത്‌ തന്നെ പ്രതിഷേധമായി പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തികാട്ടി.

പിന്നീട്‌ ഉദ്‌ഘാടന ചടങ്ങിനിടെ 4 പേര്‍ എണീറ്റ്‌ നിന്ന്‌ ബഹളമുണ്ടാക്കി. ഇവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുകയും ചെയ്‌തു. മന്ത്രി ഉദ്‌ഘാടന ശേഷം മടങ്ങുമ്പോഴാണ്‌ കല്ലേറുണ്ടായത്‌ .

തീരദേശമേഖലയില്‍ നിന്നുള്ള 50 ഓളം വരുന്ന സംഘമാണ്‌ പ്രതിഷേധത്തിലുണ്ടായിരുന്നത്‌. കല്ലേറില്‍ 3 പോലീസുകാര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക