Image

ഗജ ചുഴലി: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച്‌ അലേര്‍ട്ട്‌

Published on 16 November, 2018
ഗജ ചുഴലി: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച്‌ അലേര്‍ട്ട്‌

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കിജില്ലകളില്‍ ഓറഞ്ച്‌ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ജില്ലാ ഭരണകൂടങ്ങളും പൊലീസ്‌, അഗ്‌നിശമനസേന, കെഎസ്‌ഇബി വകുപ്പുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പത്തനംതിട്ട ജില്ലയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന്‌ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുമുണ്ട്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക