Image

തൂവാനത്തുമ്പികളി'ലെ ജയകൃഷ്‌ണന്‌ ശേഷം വീണ്ടും തൃശൂര്‍ഭാഷ പറഞ്ഞ്‌ മോഹന്‍ലാല്‍

Published on 16 November, 2018
 തൂവാനത്തുമ്പികളി'ലെ ജയകൃഷ്‌ണന്‌ ശേഷം വീണ്ടും തൃശൂര്‍ഭാഷ പറഞ്ഞ്‌ മോഹന്‍ലാല്‍

ആശീര്‍വാദ്‌ സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന പുതിയ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മേഡ്‌ ഇന്‍ ചൈന ഒരുങ്ങുകയാണ്‌.

ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നു.

തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണന്‌ ശേഷം തൃശ്ശൂര്‍ക്കാരന്‍ ഇട്ടിമാണിയായി എത്തുന്ന ചിത്രമാണിതെന്ന്‌ അദ്ദേഹം പറയുന്നു. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.

ഫെയ്‌സ്‌ബുക്‌ പോസ്റ്റ്‌-

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി ഞാന്‍ വരുന്നു.

`തൂവാനത്തുമ്പികളി'ലെ ജയകൃഷ്‌ണന്‌ ശേഷം `ഇട്ടിമാണി' എന്ന തൃശൂര്‍ക്കാരനായി ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ്‌ `ഇട്ടിമാണി മേയ്‌ഡ്‌ ഇന്‍ ചൈന'. ആശീര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന `ഇട്ടി മാണി' നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു...

വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോഷ്യേറ്റ്‌ ആയിരുന്നു ജിബിയും ജോജുവും.

സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്‌, ജിബു ജേക്കബ്‌ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ്‌ ഇരുവരും. ഒടിയനില്‍ വേഷധാരണത്തില്‍ അത്ഭുതം സൃഷ്ടിച്ചതു പോലെ ഇട്ടിമാണി മേഡ്‌ ഇന്‍ ചൈനയിലും വ്യത്യസ്‌ത ഗെറ്റപ്പിലായിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നാണ്‌ പോസ്റ്ററില്‍ നിന്ന്‌ വ്യക്തമാകുന്നത്‌.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക