Image

സി.ബി.ഐയ്ക്ക് ആ്രന്ധാപ്രദേശില്‍ വിലക്ക്

Published on 16 November, 2018
സി.ബി.ഐയ്ക്ക് ആ്രന്ധാപ്രദേശില്‍ വിലക്ക്

അമരാവതി: എന്‍.ഡി.എ മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെയും നിലപാട് കര്‍ക്കശമാക്കുന്നു. അന്വേഷണത്തിനായി സി.ബി.ഐ ആന്ധ്രാപ്രദേശിലേക്ക് വരേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനു ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബിഷ്‌മെന്റിനു നല്‍കിയിരുന്ന 'പൊതുവായ അനുമതി' ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു.

1946ലെ ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബിഷ്‌മെന്റ് ആക്ട് പ്രകാരം രൂപീകരിച്ചിരിക്കുന്ന അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ. അനുമതിയില്‍ നിന്ന് ആന്ധ്രാസര്‍ക്കാര്‍ പിന്നോക്കം പോയതോടെ സി.ബി.ഐയ്ക്ക് സംസ്ഥാനത്തെ അധികാരപരിധിയില്‍ അന്വേഷണം നടത്താന്‍ കഴിയാത്ത സ്ഥിതിയായി. 

ആന്ധ്രാസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച്, ഇനി മുതല്‍ സി.ബി.ഐയ്ക്ക് ആന്ധ്രാപ്രദേശില്‍ റെയ്ഡ് നടത്താന്‍ അനുമതിയില്ല. ഔദ്യോഗികമായി ഏതു കാര്യത്തിനും സംസ്ഥാനത്ത് പ്രവേശിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണം.

കഴിഞ്ഞ ആറു മാസമായി സിബിഐയില്‍ നടക്കുന്ന സംഭവവികാസങ്ജളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ടിജിപി നേതാവ് ലങ്ക ദിനകര്‍ പറഞ്ഞു. മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതോടെ സി.ബി.ഐയ്ക്ക് അതിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ആയുധമായാണ് ഇപ്പോള്‍ സി.ബി.ഐയെ ഉപയോഗിക്കുന്നതെന്നും ടിഡിപി നേതാവ് പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക