Image

യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ തടയും: മുന്നറിയിപ്പുമായി വീണ്ടും രാഹുല്‍ ഈശ്വര്‍

Published on 16 November, 2018
യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ തടയും: മുന്നറിയിപ്പുമായി വീണ്ടും രാഹുല്‍ ഈശ്വര്‍

കോട്ടയം: ശബരിമലയില്‍ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്ത് യുവതികള്‍ എത്തിയാല്‍ തടയുമെന്ന് വെല്ലുവിളിച്ച് അയ്യപ്പ ധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തൃപ്തി ദേശായി ഉള്‍പ്പെടെ ഏതു യുവതികള്‍ എത്തിയാലും തടയുമെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്. യുവതീ പ്രവേശത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമാണ് പിടിവാശിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

യുവതി പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ റിവ്യു ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ അയ്യപ്പധര്‍മ്മ സേനയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുമെന്നും രാഹുല്‍ വ്യക്തമാക്കി. കേസ് ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. വിഷയം ആളത്തില്‍ മനസിലാക്കാതെ ലിംഗ വിവേചനത്തിന്റെ കണ്ണിലൂടെ നോക്കിയതിനാലാണു ശബരിമലയുടെ കാര്യത്തില്‍ ഇത്തരമൊരു പ്രതികൂല വിധി ഉണ്ടായതെന്നും രാുഹല്‍ ഈശ്വര്‍ ആരോപിച്ചു.

Join WhatsApp News
Ayyppan 2018-11-16 15:45:29
Ee mahanu sthiram jail vasamayirikkum jathakatil! Ara kasinu vilayillatha poonulukal!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക