Image

കെ.പി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത്‌ ഇന്ന്‌ ഹര്‍ത്താല്‍, വാഹനങ്ങള്‍ക്ക്‌ കല്ലേറ്‌, തൃപ്‌തി ദേശായി മടങ്ങി

Published on 16 November, 2018
കെ.പി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത്‌ ഇന്ന്‌ ഹര്‍ത്താല്‍, വാഹനങ്ങള്‍ക്ക്‌  കല്ലേറ്‌,  തൃപ്‌തി ദേശായി മടങ്ങി

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പൊലീസ്‌ പിടിയില്‍. കെ പി ശശികലയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ ഹിന്ദുഐക്യവേദിയും ശബരിമല കര്‍മസമിതിയും ഇന്ന്‌ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു.

മരക്കൂട്ടത്ത്‌ അഞ്ച്‌ മണിക്കൂറോളം കെ പി ശശികലയെ പൊലീസ്‌ തടഞ്ഞുവച്ചിരുന്നു. മടങ്ങി പോകണമെന്ന നിര്‍ദേശം പാലിക്കാന്‍ വിസമ്മതിച്ചതോടെയാണ്‌ പുലര്‍ച്ചെ 1.30 ന്‌ ശശികലയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇന്ന്‌ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ്‌ ഹര്‍ത്താല്‍.

ഇന്നലെ ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്‌തി ദേശായി മുംബൈയിലേക്കു തിരികെ പോയി. എയര്‍ ഇന്ത്യയുടെ രാത്രി 9.10 നുള്ള വിമാനത്തിലാണ്‌ തൃപ്‌തി മടങ്ങിയത്‌. ഇനി മുന്‍കൂട്ടി പറയാതെ ശബരിമലയിലെത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടാണ്‌ തൃപ്‌തി മടങ്ങിയിരിക്കുന്നത്‌.

ഭയന്ന്‌ പിന്‍മാറുകയില്ല. തന്റെ യാത്ര വിജയമായിരുന്നു. അതു കൊണ്ടാണ്‌ വിമാനത്താവളത്തില്‍ തന്നെ തടഞ്ഞത്‌. തന്റെ പോരാട്ടം സമത്വത്തിന്‌ വേണ്ടിയാണ്‌. തനിക്ക്‌ ബിജെപിയോ കോണ്‍ഗ്രസോ ഒരു പാര്‍ട്ടിയുമായി ബന്ധമില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി അഞ്ച്‌ വര്‍ഷമായി തനിക്ക്‌ ബന്ധമില്ലെന്നും തൃപ്‌തി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക