Image

ദുരഭിമാനക്കൊല: നവദമ്പതികളുടെ മരണത്തില്‍ യുവതിയുടെ പിതാവ് അറസ്റ്റില്‍

Published on 16 November, 2018
ദുരഭിമാനക്കൊല: നവദമ്പതികളുടെ മരണത്തില്‍ യുവതിയുടെ പിതാവ് അറസ്റ്റില്‍
ബെംഗളൂരു : തമിഴ്‌നാട്ടില്‍ നിന്നുള്ള നവദമ്പതികളെ മണ്ഡ്യയിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണഗിരി സ്വദേശികളായ നന്ദേഷ്(25), സ്വാതി(20) എന്നിവരുടെ മൃതദേഹമാണ് കാവേരി നദിയില്‍ പൊങ്ങിയത്. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സംഭവത്തില്‍ സ്വാതിയുടെ പിതാവ് ശ്രീനിവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യത്യസ്ത ജാതിയില്‍പ്പെട്ട നന്ദേഷും സ്വാതിയും മാസങ്ങള്‍ക്കു മുന്‍പ് ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു. ഹൊസൂരില്‍ വാടകയ്ക്കു താമസിച്ചു വന്ന ഇവരെ അടുത്തിടെ സ്വാതിയുടെ ബന്ധുക്കള്‍ കണ്ടെത്തി. ഒരാഴ്ച മുന്‍പ് ശ്രീനിവാസും സ്വാതിയുടെ അമ്മാവന്‍മാരും ഹൊസൂരിലെത്തി.

പ്രശ്‌നം പരിഹരിക്കാമെന്നും അതിനു മുന്‍പ് രാമനഗരിയിലെ പ്രസിദ്ധമായ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്നും വിശ്വസിപ്പിച്ച് രാത്രി 11ന് ഇരുവരെയും കാറില്‍ കയറ്റി ഓടിച്ചുപോയി. പുലര്‍ച്ചെ 3നു ശിവനസമുദ്രയില്‍ എത്തിയ ഇവര്‍ നന്ദേഷിനെ കൈകാലുകള്‍ ബന്ധിച്ച് നദിയില്‍ തള്ളി. തുടര്‍ന്നു സ്വാതിയെയും ഇതേ രീതിയില്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക