Image

ശശികല ഉപവാസത്തില്‍: ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തുടക്കമായി

Published on 16 November, 2018
ശശികല ഉപവാസത്തില്‍: ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തുടക്കമായി
ഇരുമുടിക്കെട്ടുമേന്തി ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തുടക്കമായി. വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു മണിക്കൂര്‍ തടഞ്ഞുനിര്‍ത്തിയതിനു ശേഷമാണ് ശശികലയെ അറസ്റ്റു ചെയ്തത്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഭാര്‍ഗവറാമിനെയും ഇവിടെ തടഞ്ഞുവച്ചിരുന്നെങ്കിലും രാവിലെ വിട്ടയച്ചു.

കരുതല്‍ തടങ്കലിലാക്കിയ ശശികല ഇപ്പോള്‍ റാന്നി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. സ്റ്റേഷനില്‍ അവര്‍ ഉപവാസ സമരത്തിലാണ്. 

സുപ്രീം കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നുതന്നെ സാവകാശ ഹര്‍ജി നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക