Image

മേരിക്കുട്ടി മാത്യു നിര്യാതയായി

ബാബു പാറയ്ക്കല്‍ Published on 17 November, 2018
മേരിക്കുട്ടി മാത്യു നിര്യാതയായി
ചങ്ങനാശ്ശേരി മാടപ്പള്ളി പാറയ്ക്കല്‍ പരേതനായ പി.വി.മത്തായിയുടെ ഭാര്യ മേരിക്കുട്ടി മാത്യു(മോളി-80) നിര്യാതയായി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും മുണ്ടുകുഴി ഗുരുകുല്‍മൗണ്ട് പബ്ലിക് സ്‌കൂള്‍ എം.ഡിയുമായ സാജന്‍ മാത്യു(ന്യൂയോര്‍ക്ക്) സീമന്തപുത്രനാണ്.

മറ്റുമക്കള്‍: സജനി(ഗുരുകുല്‍ മൗണ്ട് സ്‌ക്കൂള്‍), സുജ(ടാന്‍സാനിയ), സോമി( കോട്ടയം എം.ഡി. ഹൈസ്‌ക്കൂള്‍), സാബു(ഗുരുകുല്‍ മൗണ്ട് പബ്ലിക് സ്‌കൂള്‍ മാനേജര്‍). പരേത വാകത്താനം നാലുന്നാക്കല്‍ കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്.
മരുമക്കള്‍: ബീന(ന്യൂയോര്‍ക്ക്), ബാബു (ഗുരുകുല്‍ മൗണ്ട് സ്‌കൂള്‍), മിത്രന്‍(ടാന്‍സാനിയ), സജി (മനോരമ, കോട്ടയം), പ്രീത(ദുബായ്). ഫിലിപ്പ പാറയ്ക്കല്‍, ബാബു പാറയ്ക്കല്‍(ന്യൂയോര്‍ക്ക്) എന്നിവര്‍ ഭര്‍തൃസഹോദരങ്ങളാണ്.

ശവസംസ്‌ക്കാര ശുശ്രൂഷകള്‍ നവംബര്‍ 19 തിങ്കളാവ്ച 2 മണിക്ക് പരേതയുടെ വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മുണ്ടുകുഴി സെന്റ് കുറിയാക്കോസ് ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനകൗണ്‍സില്‍ പരേതയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക