സ്വാമി അയ്യപ്പന്റെ പുരാണം സിനിമയാകുന്നു. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്. പൃഥ്വി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍... ഒടുവില്‍ അത് സംഭവിക്കുന്നു... അയ്യപ്പന്. സ്വാമിയേ.. ശരണം അയ്യപ്പ!' ..എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പൃഥ്വി പങ്കുവച്ചത്.
'Raw Real Rebel' എന്ന ടാഗ്ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.