Image

എംഎല്‍എമാരായ പി.ടി. തോമസും വി.ടി. ബല്‍റാമും മെല്‍ബണില്‍

Published on 17 November, 2018
എംഎല്‍എമാരായ പി.ടി. തോമസും വി.ടി. ബല്‍റാമും മെല്‍ബണില്‍
 
മെല്‍ബണ്‍ : തൃക്കാക്കര എംഎല്‍എ അഡ്വ. പിടി. തോമസിനും തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനും മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ഒഐസിസി ഉജ്വല സ്വീകരണം നല്‍കി. ഒഐസിസി ഓസ്‌ട്രേലിയ ഒരുക്കുന്ന നെഹ്‌റു ജയന്തി ആഘോഷങ്ങളില്‍ പങ്കാളികളാകുവാനാണ് കേരളത്തിലെ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ എത്തിയിരിക്കുന്നത്.

കഐസ്യുവിലൂടെ ശ്രദ്ധേയനായ പി.ടി. തോമസ് ജനഹൃദയങ്ങളില്‍ ഇടം നേടിയ അദ്ദേഹം ആദ്യമായാണ് ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. തൃതാലയുടെ യുവതരംഗമായി മാറിയ എംഎല്‍എയാണ് വി.ടി.ബല്‍റാം. ജനഹൃദയങ്ങളില്‍ ഏറ്റവും ആദരിക്കപ്പെടുന്ന രണ്ടു എംഎല്‍എമാരും ഓസ്‌ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളിലെ സ്വീകരണങ്ങളില്‍ പ്രസംഗിക്കും.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക