Image

ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)

Published on 18 November, 2018
ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)
കൃഷ്ണകുമാര്‍ തിരുവനന്തപുരം ജില്ലയിലെ കോവളത്ത് നിന്ന് എട്ടു കി.മീ. അകലെ ആഴിമല കടലോരത്ത് ജനിച്ചു വളര്‍ന്ന ചെറുപ്പക്കാരനാണ്. പോളിടെക് നിക് ഡിപ്ലോമ എടുത്തെങ്കിലും വീടിനു തൊട്ടു ചേര്‍ന്നു അറബിക്ക ടലിലേക്ക് നിഴല്‍ വീഴ്ത്തി നില്‍ക്കുന്ന ആഴിമല ശിവ ക്ഷേത്രത്തില്‍ ഓഫീസ് സെക്രട്ടറിയായി ജോലി കിട്ടിയപ്പോള്‍ അതീവ സന്തുഷ്ടനായി. അച്ഛന്‍ ശിവരാമന്‍ ഇല്ലാത്ത സ്ഥിതിക്കു അമ്മ ശ്രീമതി വച്ചു വിളമ്പി തരുന്നതും കഴിച്ചു കഴിയാമല്ലോ.

അഞ്ചു കിലോമീറ്ററോളം നീണ്ടു നിവര്‍ന്നു കിടക്കുന്ന ചൊവ്വര ബീച്ചിനോട് ചേര്‍ന്നാണ് ആഴിമല. ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച ശിവക്ഷേത്രമാണ് ആഴിമലയിലേത് , ശിവ കടാക്ഷമെന്നു പറയട്ടെ, ഓലമേഞ്ഞ വീടിന്റെ സ്ഥാനത്ത് വാര്‍ത്ത കെട്ടിടം ഉണ്ടാക്കി. കറന്റും പൈപ്പു വെള്ളവുമായി. ബാലരാമപുരത്ത് നെയ്തു ജോലിയുള്ള സഹേദരിയെ വിവാഹം ചെയ്തയച്ചു. അങ്ങനെ അല്ലലില്ലാതെ ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ ജീവിത സഖിയെയും കണ്ടെത്തി. നെയ്യാറ്റിങ്കരക്കടുത്തു അത്താഴമംഗലം സ്വദേശി സവിതാംബി
കയെ.

ധനുവച്ചപുരം വേലുത്തമ്പി ദളവാ മെമ്മോറിയല്‍ കോളേജില്‍ നിന്ന് എം.കോമും കുളക്കട യൂണിവേഴ്‌സിറ്റി സെന്ററില്‍ നിന്ന് ബി.എഡും നേടിയ കുട്ടി. അവിടവിടെ അദ്ധ്യാപികയായും ഒടുവില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ലാസ്‌റ് ഗ്രിഡ് ജീവനക്കാരിയായും ജോലി ചെയ്തശേഷം 2013 ല്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അദ്ധ്യാപികയായി നിയമനം കിട്ടി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍.

കൃഷ്ണകുമാറിന് ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമമായി. ലാസ്‌റ് ഗ്രേഡിലാണെങ്കിലും സര്‍ക്കാര്‍ നിരക്കില്‍ ശമ്പളം. പടിപടിയായി ഓഫീസര്‍ തസ്തികയില്‍ എത്താനാവും. സവിതക്കു ജോലിയുള്ള ചേര്‍ത്തലയില്‍ ഒരു ക്ഷേത്രത്തിലേക്കു ട്രാന്‍ഫര്‍ വാങ്ങി. മകന്‍ പത്തുവയസുകാരന്‍ കൃഷ്ണജിത്തുമായി ദമ്പതിമാര്‍ ചേര്‍ത്തലക്കു ട്രെയിന്‍ കയറി.

രണ്ടാഴ്ച മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജിനടുത്ത് ചൂരക്കാവ് ക്ഷേത്രലേക്ക് മാറ്റമായപ്പോഴാണ് കൃഷ്ണകുമാറിനെ വീണ്ടും കാണുന്നത്. ആഴിമലയിലെ ക്ഷേത്രത്ത്തില്‍ നടന്ന പെങ്ങളുടെയും കൃഷ്ണകുമാര്‍സവിതാംബികമാരുടെയും വിവാഹത്തില്‍ പങ്കെടുത്ത ഓര്‍മ്മകളുമായി കഴിയുമ്പോള്‍ ഒരു രാവിലെ കയറി വരുന്നു. ''അയല്‍വക്കത്തെ അമ്പലത്തിലേക്കു എനിക്ക് മാറ്റം കിട്ടി,'' എന്ന മുഖവുരയോടെ.

ക്ഷേത്രം ഓഫീസില്‍ തന്നെ താമസം. ഭക്ഷണം തൊട്ടടുടുത്ത ഒരു വീട്ടില്‍ നിന്ന്. വാരാന്ത്യത്തില്‍ ചേര്‍ത്തലയിലേക്ക് പോകും രണ്ടുമണിക്കൂര്‍ യാത്ര. ചെറിയ ക്ഷേത്രമാണ്. അഞ്ചു ജോലിക്കാര്‍. ചന്ദനവല്ലി എന്ന സബ് ഗ്രൂപ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ശാന്തി, കഴകം , തളി, വാച്ചര്‍ എന്നിവരായി ചൂരക്കാവ് ദേവി ക്ഷേത്രത്തില്‍ പൂജാദികള്‍ക്കും ശമ്പളം വകയിലും ഒരു മാസം രണ്ടുലക്ഷം രൂപയാണ് ചെലവ്. വരവോ വെറും 60,000.

''ശബരിമലയാണ് ഞങ്ങളുടെ രക്ഷ. അവിടെ കോടി ക്കണക്കിനു ഭക്തന്മാര്‍ അര്‍പ്പിക്കുന്ന കാണിക്കയില്‍ നിന്നാണ് ദേവസ്വം ബോര്‍ഡിന്റെ ചെലവുകള്‍ നടന്നു പോകുന്നത്,'' കൃഷ്ണകുമാര്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1251 ക്ഷേത്രങ്ങളുണ്ട്. ആറായിരം ജീവനക്കാരും. നല്ല വരുമാനമുള്ള ക്ഷേത്രങ്ങള്‍ വിരലില്‍ എണ്ണാന്‍ മാത്രം ശബരിമല, ചെട്ടികുളങ്ങര, ഏറ്റുമാനൂര്‍, മലയാലപ്പുഴ...

ഇവയില്‍ ശബരിമലയില്‍ ഏറ്റവും ഒടുവിലത്തെ മണ്ഡല കാലത്തു 255 കോടി രൂപയാണ് വരുമാനമുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 45 കോടി രൂപ കൂടുതല്‍. മറ്റു ക്ഷേത്രങ്ങള്‍ എല്ലാം കൂടിയെടുത്താല്‍വരുമാനം.ഇതിന്റെ അടുത്തെങ്ങും വരില്ല. കേരളത്തില്‍ അഞ്ചു ദേവസ്വം ബോര്‍ഡുകളുണ്ട്. അവയില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഏറ്റവും കൂടുതല്‍ വരുമാനം400 കോടിയിലേറെ.

തിരുവനന്തപുരത്ത് അമ്മയെ കാണാന്‍ പോകണമെന്ന് കരുതിയിരിക്കുമ്പോഴാണ് ശബരിമല ഡ്യൂട്ടിക്ക് വിളി വന്നത്. മണ്ഡല കാലമായതിനാല്‍ കൂടുതല്‍ ആളെ വേണം. വെളുപ്പിന് ചേര്‍ത്തല നിന്ന് ആലപ്പുഴ വഴി പാമ്പക്കു ബസ് കിട്ടി. രണ്ടു മണിക്ക് അവിടെ എത്തിയപ്പോള്‍ സര്‍വത്ര പോലീസ് മയം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത അഞ്ഞൂറിലേറെ പെണ്‍കുട്ടികള്‍ മലകയറാന്‍ വരുന്നുവത്രെ. മഹാരാഷ്ട്രത്തു നിന്ന് തൃപ്തി ദേശായി എന്ന ആക്ടിവിസ്റ്റും കൂട്ടുകാരികളും വേറെ.

മഴയും കൊടും തണുപ്പുമാണെങ്കിലും കൊടും കാട്ടിനു നടുവിലെ ഡ്യൂട്ടിക്കാലം മനസിന് കുളുര്‍മ്മ നല്‍കുന്നതാണ്. താമസവും ഭക്ഷണവും ഫ്രീ. പുറമെ ഡ്യൂട്ടി അലവന്‍സുമുണ്ട്. 60 ദിവസത്തെ ഡ്യൂട്ടിക്ക് ഹില്‍ അലവന്‍സ് കൂടി കൂട്ടിയാല്‍ കുറഞ്ഞത് 20000 രൂപയോടടുത്ത് ലഭിക്കും. ഇതിനെല്ലാം ഉപരിയാണ് ശബരി ഗിരീശന്‍ സേവിക്കാനുള്ള അവസരം. അവനവനില്‍ തന്നെ ഈശ്വരനെ കണ്ടെത്താന്‍ കഴിയുമെന്ന (തത്വമസി) സങ്കല്‍പ്പമാണ് ശബരി മലയിലേക്കു ജനകോടികളെ വിളിച്ചടുപ്പിക്കുന്നത് പതിനെട്ടാം പടിയുടെ മുമ്പില്‍ അത് എഴുതി വച്ചിട്ടുമുണ്ട്.

പക്ഷെ എല്ലാവര്‍ക്കും അതിനു കഴിയുന്നുണ്ടോ? എല്ലാവര്ക്കും അയ്യപ്പ സ്വാമിയാകാന്‍ കിട്ടുന്ന അവസരം ആളുകള്‍ കളഞ്ഞു കുളിക്കയാണ്. ബുദ്ധം ശരണം ഗച്ചാമി എന്ന ബുദ്ധമത പ്രാര്‍ഥനയാണ് ശരണം വിളികള്‍ക്കു ബീജാവാപം ചെയ്തതെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ എണ്ണൂറു വര്‍ഷത്തോളം ബുദ്ധമതം വ്യാപിച്ചിരുന്നുവെന്നാണ് ചരിത്ര പണ്ഡിതന്മാര്‍ കണക്കാക്കിയിട്ടുള്ളത്.

മതസൗഹാര്‍ദത്തിന് പേരുകേട്ട കേരളം പിന്നോട്ട് പോവുകയാണോ? എരുമേലിയില്‍ മുസ്ലിം ആയ വാവരുടെ പേരില്‍ മസ്ജിദ് ഉണ്ട്. അയ്യപ്പക്ഷേത്രത്തോടു ചേര്‍ന്ന്. വാവര്‍ അയ്യപ്പന്‍റെ ആരാധകനായിരുന്നുവെന്നാണ് ഐതിഹ്യം. ഇരു ആരാധനാലയങ്ങള്‍ക്കും മുമ്പില്‍ പെട്ട തുള്ളിയിട്ടേ അമ്പലപ്പുഴ നിന്നുള്ള അയ്യപ്പന്‍മാര്‍ മല ചവിട്ടുകയുള്ളു വന്നു പ്രസിദ്ധം. മതസൗഹാര്‍ദത്തിനു മകുടോദാഹരണം എന്ന നിലയില്‍ ഈപേട്ട തുള്ളലിനെ ഇന്ത്യ ഒട്ടാകെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.

ശബരിമലയില്‍ മണ്ഡല പൂജ തുടങ്ങുന്ന ദിവസം കേരളമാകെ ബന്ദ്. പക്ഷെ അതിരാവിലെ കോട്ടയത്തെ ചൂരക്കാവ് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ പതിവ് പൂജകള്‍ക്ക് മുടക്കമില്ല. ചൂരക്കാവിലമ്മയെ തൊഴുതു അനുഗ്രഹം വാങ്ങാന്‍ വന്ന കുറെ ചെറുപ്പക്കാരെ കണ്ടു. ആലപ്പുഴ നെഹ്‌റു ട്രോഫിക്ക് വെപ്പു വള്ള ത്തിനു നേടിയ ട്രോഫിയുമായി അയ്മനം പരിപ്പ് ബോട്ട് ക്ലൂബ്ബിലെയും ആര്‍പ്പൂക്കര ബോട്ട് ക്‌ളബ്ബിലെയും തുഴച്ചിലുകാര്‍അനൂപ്, ബിബിന്‍, അനന്തു, നിധിന്‍, വിനീഷ്. കോട്ടയം ജലോത്സവത്തില്‍ മാറ്റുരക്കാന്‍ പോകും വഴി. എല്ലാവരും ശബരിമലക്ക് പോകാന്‍ മാലയിട്ടവരാണ്.

ഇതേ സമയം വാഷിംഗ്ടണിലെ രാജധാനി അയ്യപ്പക്ഷേത്രത്തില്‍ മേരിലാന്‍ഡിലെ അയ്യപ്പന്മാര്‍ ഇരുമുടിക്കെട്ടുമായി സ്വാമി ശരണം ഉരുവിട്ട് പേട്ട തുള്ളുന്നതിന്റെ ലൈവ് ചിത്രങ്ങള്‍ ടിവിയില്‍ കാണാറായി. കേരളത്തില്‍ വിശ്വാസത്തിന്റെ പേരില്‍ .ആളുകള്‍ കാട്ടുന്ന കോപ്രായങ്ങള്‍ കണ്ടിട്ട് സ്വാമി വിവേകാനനന്ദന്‍ പറഞ്ഞത് ഓര്‍മ വരുന്നുകേരളം ഒരു ഭ്രാന്താലയം! ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ശ്രീനാരായണ ഗുരു ഉരുവിട്ട് നൂറ്റാണ്ടിനു ശേവും ഇവിടെ എല്ലാവര്‍ക്കും ഭക്തി മൂത്തു ഭ്രാന്തായിരിക്കുന്നു.

വൈറ്റ് ഹൌസിലെ ദീപാവലിക്ക് ഇന്ത്യക്കാരുടെ സാമഹ്യ കെട്ടുറപ്പിനെ പ്രസിഡന്റ ട്രംപ് പുകഴ്ത്തിപറഞ്ഞത് അടുത്ത ദിവസമാണ്. ഒബാമയുടെ കാലത്ത് വൈറ്റ്‌ഹൌ സ് വെസ്റ്റ് വിങ്ങില്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്‍ ആയിരുന്നു ദീപാവലിക്ക് മുഖ്യാതിഥി. അന്ന് പൂജ നടത്തിയവരില്‍ പ്രമുഖന്‍ ചമ്പക്കുളം കല്ലമ്പലം മഠത്തിലെ ഈശ്വരന്‍ നമ്പൂതിരി ആയിരുന്നു. 199697 കാലഘട്ടത്തില്‍ ശബരിമല മേല്‍ശാന്തി ആയിരുന്ന ആള്‍. ''ലോകാ സമസ്താ സുഖിനോ ഭവന്തു''എന്നായിരുന്നു അന്നദ്ദേഹം ഉരുവിട്ട പ്രാര്‍ത്ഥന.

അതെല്ലാവരും മറന്നു എന്ന് തോന്നുന്നു.
ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)ശരണം അയ്യപ്പാ! ശബരീശനില്ലെങ്കില്‍ അന്നം മുട്ടുമെന്നു കൃഷ്ണന്‍, ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്നെവിടെ! (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക