Image

യൂറോപ്പില്‍ വിലക്കയറ്റം അസാധാരണ വേഗത്തില്‍ വളരുന്നു

ജോര്‍ജ് ജോണ്‍ Published on 19 November, 2018
യൂറോപ്പില്‍ വിലക്കയറ്റം അസാധാരണ വേഗത്തില്‍ വളരുന്നു
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ വിലക്കയറ്റം അസാധാരണ വേഗത്തില്‍ വളരുന്നു. 
കഴിഞ്ഞ മാസം ഒക്‌ടോബറിനേക്കാള്‍ 2.2 ശതമാനം വിലക്കയറ്റമാണ് ഈ മാസം നവംബറില്‍ ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ സ്റ്റാറ്റിക്‌സ് ബ്യൂറോ പുറത്ത് വിട്ട കണക്കുകളിലാണ് ഈ അസാധാരണ വിലക്കയറ്റം കാണിക്കുന്നത്. യൂറോപ്പിലെ വില വര്‍ദ്ധനവ് ശതമാനക്കണക്കില്‍ താഴെ പറയുന്നവയാണ്. ഹീറ്റിംങ്ങ് ഓയില്‍  35.6 ; പെട്രോള്‍, ഡീസല്‍ 17.6; സൂപ്പര്‍ പെട്രോള്‍ 11.8. ആഹാരസാധനങ്ങള്‍, സസ്യ-പലചരക്കുകളില്‍ 2.8; വീട്ട് വാടക 1.5.

സാധാരണ ജനങ്ങള്‍ക്കും, കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ക്കും, കുടുബത്തില്‍ ഭാര്യക്കും, ഭര്‍ത്താവിനും ജോലിയില്ലാത്തവര്‍ക്കും ഈ വിലക്കയറ്റം ഒരു വലിയ ഭാരമാണ്. കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ തികച്ചും ദാരിദ്യത്തില്‍ ആണെന്ന് ജര്‍മന്‍ പെന്‍ഷനേഴ്‌സ് സംഘടന പറഞ്ഞു.  ജര്‍മനിയിലെ പ്രവാസികളെയും ഈ റിക്കോര്‍ഡ് വിലവര്‍ദ്ധന ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്. 

യൂറോപ്പില്‍ വിലക്കയറ്റം അസാധാരണ വേഗത്തില്‍ വളരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക