Image

വിജയകരമായി പ്രദര്‍ശനം തുടര്‍ന്ന്‌ 'ജോസഫ്‌'

Published on 22 November, 2018
വിജയകരമായി പ്രദര്‍ശനം തുടര്‍ന്ന്‌ 'ജോസഫ്‌'
പദ്‌മകുമാര്‍ -ജോജു കൂട്ടുകെട്ടിലൊരുങ്ങിയ ജോസഫിന്‌ മികച്ച പ്രതികരണമാണ്‌ തിയേറ്ററുകളില്‍ നിന്ന്‌ ലഭിക്കുന്നത്‌. മലയാളത്തിലെ ക്ലാസ്സിക്ക്‌ കുറ്റാന്വേഷണ സിനിമകളുടെ പട്ടികയിലേക്ക്‌ ജോസഫിനെയും കൂടി ചേര്‍ത്ത്‌ വെക്കാം എന്ന്‌ നിരൂപകര്‍ അഭിപ്രായപ്പെടുന്നു.

സിനിമാ പ്രവര്‍ത്തകരും ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌. ജോജുവിന്റെ ഗംഭീര പ്രകടനവും സംവിധായകന്‍ പദ്‌മകുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവുമാണ്‌ ജോസഫ്‌ എന്ന്‌ അനൂപ്‌ മേനോന്‍ പറഞ്ഞു. ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെയായിരുന്നു അനൂപിന്റെ പ്രശംസ.

താരങ്ങളല്ല സിനിമ തന്നെയാണ്‌ താരം എന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ജോസഫ്‌. ബുക്ക്‌ മൈ ഷോയില്‍ മലയാളത്തില്‍ ഈ അടുത്ത കാലത്തു ഏറ്റവും കൂടുതല്‍ റേറ്റിംഗ്‌ ജോസഫിനാണ്‌. ഓരോ പ്രേക്ഷകനും കിടിലന്‍ റേറ്റിങ്‌ ഇട്ടതോടെ ചിത്രത്തിന്‌ ബുക്ക്‌ മൈ ഷോയില്‍ റേറ്റിംഗ്‌ 87% ആയി മാറി. അടുത്ത കാലത്ത്‌ ഒരു മലയാള  സിനിമക്ക്‌ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണ്‌ ഇത്‌ . ഓരോ ദിവസവും ഇത്‌ കൂടുകയാണ്‌. തമിഴ്‌ സിനിമ രാക്ഷസന്‍ 90% മായി മുന്നിലുണ്ട്‌ .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക