Image

ആ ഡയലോഗ് വന്ന വഴി വെളിപ്പെടുത്തി വിഷ്ണു

Published on 22 November, 2018
ആ ഡയലോഗ് വന്ന വഴി വെളിപ്പെടുത്തി വിഷ്ണു
നാദിര്‍ഷ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനായ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ്. ഡയലോഗുകളിലും അവതരണത്തിലും പുതുമകള്‍ കോര്‍ത്തിണക്കി, പ്രേക്ഷകരെ ഊറിച്ചിരിപ്പിച്ച സിനിമയില്‍ ഏറെക്കുറെ, സഹോ, രതീഷ് എന്നീ ഡയലോഗുകള്‍ ഹിറ്റായിരുന്നു

നടന്റെ 'സൗന്ദര്യ' സങ്കല്പങ്ങള്‍ മാറ്റിമറിച്ചുള്ള പൊളിച്ചെഴുത്തില്‍ നായകനൊപ്പം ഉറ്റ സുഹൃത്തായുള്ള ധര്‍മ്മജന്റെ കഥാപാത്രത്തിന്റെ ഒരു ഹിറ്റ് ഡയലോഗ് പിറന്ന വഴി വെളിപ്പെടുത്തിയിരിക്കുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. ഹോട്ടലില്‍ ചായ കുടിക്കാനായി കയറുമ്പോള്‍ ചില്ലുകൂട്ടില്‍ ഇരിക്കുന്ന ഏത്തയ്ക്കബോളി എടുത്തുകൊണ്ട് എണീക്ക് രതീഷ്.. ഇങ്ങനെ കിടന്ന് ഉറങ്ങാവോ? എന്ന ഹിറ്റ് ഡയലോഗ് വന്ന വഴിയാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുകയും തിരക്കഥാകൃത്തുകൂടിയായ വിഷ്ണു പറഞ്ഞിരിക്കുന്നത്്

സുഹൃത്തുക്കള്‍ക്കിടയില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഈ ഡയലോഗുകള്‍ സിനിമയിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ഒരു ഷര്‍ട്ട് എടുത്തിട്ട് ശരിയായില്ലെങ്കില്‍ രതീഷായി പോയി എന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ അത് സിനിമയില്‍ എങ്ങനെ ക്ലിക്കാകും എന്നുള്ള സംശയമുണ്ടായിരുന്നു. ആ പ്രയോഗം ഏറെ ജനപ്രീതി നേടി എന്നതില്‍ സന്തോഷമുണ്ടെന്നും വിഷ്ണു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക