Image

വരത്തനില്‍ നിന്ന് പ്രകാശനിലേക്ക് എന്തൊരു ദൂരം; ലാലേട്ടന് ശേഷം ഫഹദെന്ന് പ്രേക്ഷകര്‍

കലാകൃഷ്ണന്‍ Published on 24 November, 2018
വരത്തനില്‍ നിന്ന് പ്രകാശനിലേക്ക് എന്തൊരു ദൂരം; ലാലേട്ടന് ശേഷം ഫഹദെന്ന് പ്രേക്ഷകര്‍

ചലച്ചിത്രലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് സത്യന്‍ അന്തിക്കാടിന്‍റെ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്‍റെ ടീസറാണ്. ഫഹദ് ഫാസില്‍ പ്രകാശനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഗംഭീരമായ സ്വാഭാവിക അഭിനയ പ്രകടനമാണ് ഫഹദിന്‍റേത്. സ്ഥിരം മലയാളി ചെറുപ്പക്കാരന്‍റെ ചേഷ്ടകളോടെ നര്‍മ്മം വിതറുന്ന കഥാപാത്രം. 
ഒരു വിവാഹത്തിന് എത്തിയ ശേഷം സദ്യ കേമമായി കഴിക്കുകയും പിന്നീട് സദ്യയെ കുറ്റം പറയുകയും ചെയ്യുന്ന സരസനായ മലയാളി. അതാണ് ഞാന്‍ പ്രകാശന്‍റെ ടീസര്‍ പങ്കുവെയ്ക്കുന്നത്. ഇന്ത്യന്‍ പ്രണയ കഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. 
സത്യന്‍ അന്തിക്കാടിനു വേണ്ടി ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഞാന്‍ പ്രകാശനുണ്ട്. നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷമാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുന്നത്. 
സത്യന്‍ ശ്രീനിവാസന്‍ ചിത്രങ്ങളിലൂടെയാണ് മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച ജനപ്രീയ ചിത്രങ്ങളില്‍ മിക്കവയും പുറത്തുവന്നിട്ടുള്ളത്. ഏതാണ്ട് അതേ പ്രതീക്ഷ നല്‍കുകയാണ് ഇപ്പോള്‍ ഫഹദിന്‍റെ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്‍റെ ടീസറും. മോഹന്‍ലാലിനൊപ്പം ഫഹദനെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകളും ഇതിനകം സോഷ്യല്‍ മീഡയയില്‍ പ്രത്യക്ഷപ്പെട്ടു. 
വരത്തനില്‍ നിന്ന് പ്രകാശനിലേക്ക് എന്തൊരു ദൂരം; ലാലേട്ടന് ശേഷം ഫഹദെന്ന് പ്രേക്ഷകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക