Image

കുഞ്ഞനുജത്തിയുടെ പേരിടല്‍ ചടങ്ങില്‍ സാരിയില്‍ സുന്ദരിയായി മീനാക്ഷി

Published on 24 November, 2018
കുഞ്ഞനുജത്തിയുടെ പേരിടല്‍ ചടങ്ങില്‍ സാരിയില്‍ സുന്ദരിയായി മീനാക്ഷി

കുഞ്ഞനുജത്തിയുടെ ഇരുപത്തിയെട്ടുകെട്ട് ചടങ്ങില്‍ കസവുസാരിയില്‍ അണിഞ്ഞൊരുങ്ങി മീനാക്ഷി. ദിലീപ്കാവ്യ ജോഡിക്കൊപ്പം കസവുസാരിയുടത്ത് നില്‍ക്കുന്ന ദിലീപിന്റെയും മഞ്ജുവിന്റെയും മകളായ മീനാക്ഷി അണിഞൊരുങ്ങി നില്‍ക്കുന്ന ചിത്രം പുറത്തെത്തി. ചിത്രം കാവ്യയുടെ മേക്കപ്പ്മാന്‍ ഉണ്ണിയാണ് പുറത്തുവിട്ടത്

വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് 'മഹാലക്ഷ്മി' എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നുവെങ്കിലും മീനാക്ഷിയുടെ ചിത്രം ഇല്ലായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം', കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ. 

താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക