Image

അറ്റ്‌ലി ചിത്രത്തില്‍ വിജയ്‌യിക്ക്‌ നയന്‍താര നായിക

Published on 26 November, 2018
അറ്റ്‌ലി ചിത്രത്തില്‍ വിജയ്‌യിക്ക്‌ നയന്‍താര നായിക
സര്‍ക്കാരിന്റെ മികച്ച വിജയത്തിന്‌ ശേഷം വിജയ്‌അറ്റ്‌ലി കൂട്ടുകെട്ടില്‍ പുതിയ സിനിമ പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ്‌ ആരാധകര്‍. ഗംഭീര വിജയം നേടിയ തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ്‌യും അറ്റ്‌ലിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ചിത്രത്തില്‍ വിജയ്‌യിക്ക്‌ നായികയായി ആരാണ്‌ വരുന്നതെന്ന വിവരം ഇതുവരെ പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ നായിക ആരാണെന്ന്‌ അറിയിച്ച്‌ രംഗത്ത്‌ വന്നിരിക്കുകയാണ്‌ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്‌ ചിത്രത്തില്‍ വിജയ്‌യിക്ക്‌ നായികയായി എത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക