Image

സര്‍ക്കസ് (കവിത:അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 28 November, 2018
സര്‍ക്കസ് (കവിത:അബ്ദുള്‍ പുന്നയൂര്‍ക്കുളം)
ഊരുംപേരും പൊരുളുമറിയാത്ത,
ചിതലരിച്ച ദൈവരൂപങ്ങളുടെ
പേരുരുവിട്ടവന്‍ അനുഗാമികളെ
പാഷാണംകുടിപ്പിക്കുന്നു!

ധൂമകേതുപ്രത്യക്ഷപ്പെടുന്നേരം
കടല്‍ക്കീറിപ്പിളര്‍ന്നു ദേവത
കനകവളതരുമെന്ന പിശാചിന്റെ പ്രലോഭനം
കേട്ടവന്‍പൈതലിനു പാലിനു കരുതിവച്ച
അവസാന നാണയത്തുട്ടുംആഴിയിലേക്കെറിയുന്നു,
ശേഷംശിശുവിനേയും…!?

തടവറ വിട്ടോടിയവന്‍ ഉറ്റവരെവിലങ്ങണിയിച്ചു
വീഥികളില്‍വിലാപയാത്ര നടത്തുന്നു!

മര്‍ത്ത്യന്നുറ്റമിത്രമാംശ്വാനപ്രവരനെ കൊന്നവന്‍
തെരുവുകളില്‍സര്‍ക്കസ്കളിക്കുന്നു!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക