Image

സിനിമയില്‍ മാത്രമല്ല ഇനി ബിസ്നസിലും തിളങ്ങാന്‍ ഹണി റോസ്

Published on 01 December, 2018
സിനിമയില്‍ മാത്രമല്ല ഇനി ബിസ്നസിലും തിളങ്ങാന്‍ ഹണി റോസ്


സിനിമാ താരങ്ങള്‍ ഇപ്പോള്‍ കുട്ടത്തോടെ ബിസ്നസില്‍ ചേക്കേറുകയാണ്. താരങ്ങളുടെ ബിസ്നസ് ലീഗില്‍ പുതുതായി ജോയിന്‍ ചെയ്യുന്നയാളാണ് ഹണി റോസ്. ബാത് സ്ക്രബറാണ് ഹണിയുടെ പ്രൊഡക്ട്. എന്നാല്‍ വെറും കച്ചവടമല്ല ഇവിടെ ഹണി റോസ് ലക്ഷ്യമിടുന്നത്. മറിച്ച് സാമൂഹിക പ്രസക്തിയുള്ള ഒരു സംരംഭം തന്നെയാണ്. തന്‍റെ നാട്ടിലെ കുറെ വീട്ടമ്മമാര്‍ക്കും കുറച്ച് കര്‍ഷകര്‍ക്കും ജീവിത വരുമാനം ഒരുങ്ങുകയാണ് ഹണി റോസിന്‍റെ ബിസ്നസ് മോഡലിലൂടെ. നൂറുശതമാനം പ്രകൃതി ദത്തമായ രാമച്ചം ഉപയോഗിച്ചാണ് ഈ സ്ക്രബര്‍ നിര്‍മ്മിക്കുന്നത്. 
ഹണിയുടെ പിതാവ് വര്‍ഗീസ് തോമസ് ഇരുപത് വര്‍ഷമായ സ്ക്രബര്‍ നിര്‍മാണ വിപണന മേഖലയിലുണ്ട്. വര്‍ഗീസ് തോമസും ഭാര്യ റോസ് തോമസും ചേര്‍ന്നാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്. മികച്ച വില നല്‍കി കൂടതല്‍ കര്‍ഷകരെ ഈ രംഗത്തേക്ക് കൊണ്ടു വന്നാണ് നിര്‍മ്മാണ മേഖലയെ നിലനിര്‍ത്തുന്നത്. ഇത് വഴി കര്‍ഷകര്‍ക്കും ഉല്‍പ്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന വീട്ടമ്മമാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ബ്രാന്‍ഡ് ചെയ്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇപ്പോള്‍ ഹണി റോസ് ചെയ്യാന്‍ പോകുന്നത്. ഡിസംബര്‍ ഒന്നിന് ഹണിയുടെ പേരിലുള്ള സ്ക്രബറിന്‍റെ വിപണന ഉദ്ഘാടനം കൊച്ചി ലുലുമാളില്‍ നടക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക