By Prof. Dr Roys Mallassery, Former Principal, St.Thomas College Kozhenchery
യുഗയുഗാന്തരങ്ങളായി മനുഷ്യവംശത്തെ
പാലിക്കുകയും നിയന്ത്രിക്കുകയും ചെയ്ത യഹോവയായ ദൈവം അരുളപ്പാടുകളിലൂടെയും
ദര്‍ശനങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും ജനസമൂഹത്തോട് സംവേദനം ചെയ്തിരുന്നു.
ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവമായിരുന്നു. ശക്തവും ഉജ്ജ്വലവുമായ
വചനം നൂറ്റാണ്ടുകളിലൂടെ തലമുറകളില്‍ നിര്‍വ്വഹിച്ച
രക്ഷണ്യപ്രവര്ത്തനത്തിന്റെ മകുടം "വചനം ജഡമായ' സംഭവത്തിലൂടെ
പൂര്‍ത്തീകരിക്കപ്പെട്ടു. വചനത്തിന്റെ ജഡീകരണത്തിലൂടെ "ദൈവം മനുഷ്യനായി.'
പിതാവായ ദൈവത്തിന്റെ ക്രിസ്തുവിലൂടെയുള്ള ലോകപ്രവേശം ചരിത്രത്തിലെ
അതുല്യസംഭവമാണ്.
മനുഷ്യവംശത്തിന്റെ സമ്പൂര്‍ണ്ണ വീണ്ടെടുപ്പ് ക്രിസ്തുവിന്റെ
ലോകപ്രവേശത്തിന്റെ ഏകലക്ഷ്യമായിരുന്നു. മനുഷ്യസമൂഹത്തോടുള്ള അതിരറ്റ
സ്നേഹവും കരുതലും രക്ഷാപദ്ധതിയും പിതാവ് പുത്രനിലൂടെ വിളംബരം ചെയ്തു.
സര്‍വ്വജനത്തിനുമുള്ള മഹാസന്തോഷമായിട്ടാണ് ഈ പ്രവേശത്തെ ദൈവദൂതര്‍
വാഴ്ത്തിപ്പാടിയത്. ക്രിസ്തുവിനെ ഒരു മതസ്ഥാപകനാക്കി മുദ്രകുത്തി,
ക്രൈസ്തവമതത്തിന്റെ ഉത്സവമായി ക്രിസ്മസിനെ മാറ്റിയെടുത്തതുമൂലം ദൈവത്തിന്റെ
ലോകപ്രവേശത്തിന്റെ സാംഗത്യം വിളംബരം ചെയ്യുന്നതില്‍ സഭകള്‍ക്കു പരാജയം
സംഭവിച്ചു,. ക്രിസ്മസ് ഇന്ന് ആരുടെ ആഘോഷമാണ്? ജാതിയുടേയും മതത്തിന്റെയും
സംസ്കാരങ്ങളുടെയും വേലിക്കെട്ടുകള്‍ക്ക് മീതെയായി ക്രിസ്മസിനെ
സാര്വ്വമാനുഷിക, സാര്‍വ്വദേശീയ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജീവിതാനുഭവമായി
ലോകജനതയ്ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ അതിന്
കാരണക്കാര്‍ ആരാണ്? അന്ധകാരപൂര്‍ണ്ണമായ ലോകാനുഭവങ്ങളില്‍ പ്രത്യാശയുടെയും
ശാന്തിയുടെയും ദൂതുമായി ക്രിസ്തുസാന്നിധ്യം ലഭ്യമാക്കുവാന്‍ നമുക്കു
കഴിയുന്നുണ്ടോ?
വഴി കാട്ടിയ നക്ഷത്രങ്ങള്‍ മറയുന്നുവോ
"വഴി കാട്ടിയ നക്ഷത്രങ്ങളും മറഞ്ഞുവോ' എന്ന ഒ.എന്‍.വി.യുടെ
"സംഘഗാന'ത്തില്‍ ഉയരുന്ന വിളംബരം തമസ്സില് കഴിയുന്ന ജനകോടികളുടെ
മനസ്സിലുയരുന്ന വിലാപമാണ്. ക്രിസ്തുവിന്റെ ജനനത്തെ വിളംബരം ചെയ്യുവാന്‍ ഒരു
അത്ഭുതതാരം ഉദിച്ചുവെന്നും ക്രിസ്തുദര്‍ശനത്തിന് പുറപ്പെട്ട
വിദ്വാന്മാര്ക്ക് ആ നക്ഷത്രം വഴികാട്ടിയായെന്നും ബൈബിളില്‍ പറയുന്നു. ആ
താരകം ക്രിസ്തുവിന്റെ പ്രതീകമാണ്. ഞാന്‍ ലോകത്തിന്റെ വെളിച്ചമാണെന്ന്
പ്രഖ്യാപിച്ച ക്രിസ്തു മനസ്സില്‍ ഉഴലുന്നവര്‍ക്ക് എന്നും വഴികാട്ടിയാകുന്ന
ദിശാനക്ഷത്രമാണ്. വിദ്വാന്മാര്ക്ക് വഴികാട്ടിയ നക്ഷത്രം ഇടയ്ക്ക്
അപ്രത്യക്ഷമായി. നക്ഷത്രം കണ്ട് സഞ്ചരിച്ചിരുന്ന അവര്‍ കൊട്ടാരത്തില്‍ കയറി
ശിശുവിന്റെ പിറവിയെപ്പറ്റി തിരക്കിയപ്പോഴാണ് ദിവ്യനക്ഷത്രം
അല്പനേരത്തേക്ക് അപ്രത്യക്ഷമായത്. ക്രിസ്തുദര്ശനത്തില്നിന്ന്
അപഥസഞ്ചാരവ്യഗ്രതയില് പലര്‍ക്കും മുന്നോട്ടുള്ള ഗമനത്തിന്
തടസ്സമുണ്ടാകാറുണ്ട്. ദിശാനക്ഷത്രം മറയാതിരിക്കണമെങ്കില്
കൊട്ടാരസൗഭാഗ്യങ്ങള് കാണുമ്പോള്‍ വഴിമാറിപ്പോകരുത്.
പൂക്കാത്ത ക്രിസ്മസ് മരവും കായ്ക്കാത്ത അത്തിവൃക്ഷവും....
ബെത്ലഹേം മുതല്‍ കാല്‍വറിവരെ നീളുന്ന ക്രിസ്തുസംഭവമാണ് ക്രിസ്മസ്.
ജന്മസ്മരണയുടെ ആഘോഷങ്ങള്‍ ക്രിസ്മസിനെ പൂര്‍ണ്ണമാക്കുന്നില്ല. ദൈവത്തിന്റെ
മനുഷ്യാവതാരത്തിലൂടെയുള്ള ലോകപ്രവേശത്തിന്റെയും രക്ഷകന്റെ
വിമോചനപ്രക്രിയയുടെയും കാല്‍വറിയിലെ വീണ്ടെടുപ്പിന്റെയും ഫലപുഷ്പങ്ങള്‍
മാനവസമൂഹത്തിന് പ്രത്യാശയുടെ സന്ദേശവുമായി കാലഭേദമെന്യേ ആഘോഷിക്കപ്പെടേണ്ട
ഒന്നാണ് ക്രിസ്മസ്. വിശുദ്ധ കുര്ബ്ബാനയിലൂടെയുള്ള വിളംബരവും ഇതുതന്നെ.
കാലികപ്രസക്തമായ ക്രിസ്മസ് അനുഭവം ജനസമൂഹവുമായി പങ്കിടുവാന്‍ ക്രിസ്തുസഭ
നിയോഗിക്കപ്പെട്ടിരിക്കുന്നു.
ജീവിക്കുവാനുള്ള അവകാശവും തല ചായ്ക്കാന്‍ ഇടവും നീതിയും
നിഷേധിക്കപ്പെട്ടവര്‍, അന്ധകാരത്തിന്റെ മറവില്‍ വെളിച്ചംതേടി അലയുന്നവര്‍,
പോരാട്ടങ്ങളുടെ മദ്ധ്യേ ജീവിതം ബലിയര്‍പ്പിച്ച ത്യാഗികളായ
മനുഷ്യശ്രേഷ്ഠര്... ഇവര്‍ക്കൊക്കെ പ്രത്യാശ നല്കുന്ന പാതിരാനക്ഷത്രങ്ങള്
ക്രിസ്മസിന്റെ അനുഭവത്തെ ചൈതന്യവത്താക്കിക്കൊണ്ടിരിക്കുന്നു.
പള്ളിമുറ്റത്തെ ക്രിസ്മസ് മരത്തില്‍ ഒരു പൂപോലുമില്ലല്ലോ....''
എന്ന് പ്രസിദ്ധ കവി സച്ചിദാനന്ദന് വിലപിക്കുന്നു. ഡിസംബര്‍ മാസത്തില്‍
പള്ളിമുറ്റത്തെ ക്രിസ്മസ് മരം അത്യാകര്‍ഷകമായിരുന്നു. നിറപ്പകിട്ടാര്‍ന്ന
വിളക്കുകളും അലങ്കാരവസ്തുക്കളും അതിനെ പ്രഭാപൂരിതമാക്കിയിരുന്നു.
ആഘോഷവേളയ്ക്ക് ശേഷം പള്ളിമുറ്റത്ത് കണ്ട കാഴ്ചയാണ് കവിയെ ഞെട്ടിച്ചത്.
നിര്‍ജ്ജീവമായ ക്രിസ്മസ് മരം!
ക്രിസ്മസ് മരം ക്രിസ്തുസാന്നിധ്യത്തെ ഓര്‍മ്മിപ്പിക്കുന്നു.
പള്ളിമുറ്റത്തെ ക്രിസ്മസ് മരത്തില്‍ ജനസമൂഹം എക്കാലവും പ്രത്യാശയുടെ
പുഷ്പങ്ങള്‍ തേടുന്നു. പീഡിതരോടും വേദനിക്കുന്നവരോടുമുള്ള സ്നേഹവായ്പിലൂടെ
ക്രിസ്തു ലോകചരിത്രത്തില്‍ പുഷ്പിച്ച് നില്ക്കുന്നു. എന്നാല്‍
ക്രിസ്തുവിന്റെ ഔദ്യോഗിക അവകാശിയുടെ പള്ളിമുറ്റത്ത് ക്രിസ്മസ് മരത്തിന്
പുഷ്പിക്കാനാവുന്നില്ല.
""ആകാശത്തിലെ നക്ഷത്രങ്ങള്‍ കെട്ടുപോയതുകൊണ്ട്
നാമും വീട്ടില്‍ ഒരു നക്ഷത്രവിളക്ക് തൂക്കുന്നു.
പ്ലാസ്റ്റിക് പുല്‍ക്കൂട്ടിലെ "പാവക്രിസ്തു'വിന്റെ പിറവിയറിയിക്കാന്
ഈ കടലാസ് നക്ഷത്രങ്ങള്‍ മതി
കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ ജ്ഞാനികള്‍ ഇനി വരാനില്ല
വന്നവര്‍ വന്നവര്‍ ഈ ഭൂമിയില്‍ പാവകളായി.
ക്രിസ്തുസംഭവത്തെ ലോകത്തിന് വെളിപ്പെടുത്തിയ ആകാശനക്ഷത്രങ്ങള്‍
കെട്ടുപോയി. പകരം സഭ ഇന്ന് കടലാസ് നക്ഷത്രങ്ങളും പ്ലാസ്റ്റിക് നിര്‍മ്മിത
പുല്‍ക്കൂടും ക്രിസ്തുവിന്റെ സ്ഥാനത്ത് പാവയും ഉപയോഗിക്കുന്നു. ഒരു
വിദ്വാനും ഒരിടത്തുനിന്നും ഇത് ദര്‍ശിക്കാന്‍ വരുന്നില്ല.
സ്ഥാപനവത്ക്കരണത്തിന്റെ യാന്ത്രികതയില്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന
ഇന്നത്തെ സഭയുടെ ക്രിസ്മസിന് ഭവിച്ച മാറ്റമാണ് കവി വിശദമാക്കുന്നത്.
പൂവും ഫലവും ഇല്ലാതെ ഇടതൂര്‍ന്ന ഇലകളുമായി നിന്ന അത്തിവൃക്ഷത്തെ നോക്കിയ
ക്രിസ്തു പള്ളിമുറ്റത്തെ പൂക്കാത്ത ക്രിസ്മസ് മരങ്ങളെയും
നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു....
നമുക്കും "മനുഷ്യ'രാകാം
ക്രിസ്മസിന്റെ ചൈതന്യം ജനസമൂഹങ്ങളിലേക്ക് പകരുക സഭയുടെ ദൗത്യമാണ്.
ദൈവികസ്നേഹത്തിന്റെ ചാലുകളായി സഭ മാറണം. കോടിക്കണക്കിന് രൂപ ചെലവിട്ട്
പണിയുന്ന ദേവാലയങ്ങളും നമ്മുടെ വീടുകളും ഉപയോഗിക്കുന്ന സുഭിക്ഷ കാറുകളും
ധനസമൃദ്ധിയുടെ ജീവിതശൈലിയും നമ്മുടെ ചുറ്റുപാടുകളില്‍ ഉളവാക്കുന്ന
"ശ്വാസംമുട്ടല്‍' നാം ഉള്‍ക്കൊള്ളണം. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്കും
ചികിത്സയ്ക്കും പണമില്ലാതെ കടഭാരം പേറിക്കഴിയുന്ന എത്രയോപേര്‍ നമ്മുടെ
ഇടവകാതിര്‍ത്തിയിലുണ്ട്. ക്രിസ്തുവിന്റെ സ്നേഹം അവരുമായി പങ്കിടുവാന്‍ ഈ
വര്‍ഷത്തെ ക്രിസ്തുമസ് മുഖാന്തരമാകണം. പണം കൊടുത്തു സഹായിക്കുക മാത്രമല്ല,
അവരെ സന്ദര്‍ശിക്കുവാനും, കേള്‍ക്കുവാനും ഉള്‍ക്കൊള്ളുവാനും നമുക്ക്
കഴിയണം.
ദൈവം മനുഷ്യനായി തന്റെ ശുശ്രൂഷ നിര്‍വഹിച്ചതിന്റെ അനുഭവം ഉള്‍ക്കൊള്ളുന്ന നാം ഇനിയെങ്കിലും "മനുഷ്യ'നായി മാറണ്ടേ?
Crucify Santa making Money ! Let kids enjoy delicious cakes, shining stars, hymns, and let us feed the desrving poor.
അല്പം ചിന്തിക്കുവാന്‍!!!!!
CE 70ല്‍ യഹോവയുടെ ആലയം റോമന്‍ പട്ടാളം നശിപ്പിച്ചു. യഹോവയുടെ പുരോഹിതര്‍ എങ്ങോ ഓടി രക്ഷപെട്ടു. ഇവര്‍ പിന്നീടു പുതു ക്രിസ്തു മതത്തില്‍ നുഴഞ്ഞ് കയറിയോ? ഇവര്‍ ഉണ്ടാക്കിയ കള്ള ചരിത്രം ആണോ പുരോഹിതര്‍ ഭരിക്കുന്ന അപ്പോസ്തോല പ്രവര്‍ത്തികള്‍?
യഹോവ കൂട്ട കുലപാതകം നടത്തുന്ന കരുണ ഇല്ലാത്ത ഒറ്റയാന് ആയിരുന്നു. ഇ കാട്ടാള ദൈവം എങ്ങനെ ക്രിസ്താനികളുടെ കാരുണ്യം നിറഞ്ഞ പിതാവാം ദൈവം ആയി. ദൈവത്തിനു ഭാര്യയും പുത്രനും ഉണ്ട് എന്ന് പറയുന്നത് യഹോവയുടെ നിയമ പ്രകാരം കല്ല് എറിഞ്ഞു കൊല്ലേണ്ട കുറ്റം ആണ്.
ഇ ഭൂമിയെക്കാള്‍ കോടികണക്കിന് വലുപ്പം ഉള്ള നഷത്രം എങ്ങെനെ ഒരു ചെറു പുല് തൊട്ടില് ചൂണ്ടി കാട്ടും?. കിഴക്ക് ഉദിച്ച നഷത്രം കിഴക്കുള്ള വിധ്യാന്മാരെ കിഴക്കോട്ടു കൂട്ടി കൊണ്ട് പോയാല്‍ പടിഞ്ഞാറ് ഉള്ള ബേതലഹേമില്‍ എത്തുമോ അതോ കിഴക്കുള്ള ഇന്ത്യയില്‍ എത്തുമോ?
ബേതലഹേം= അപ്പത്തിന് ഭവനം. റാ എന്ന ഈജിപ്ഷ്യന്‍ ദൈവത്തിന്റെ ഭവനം ആണ് ഇത്. സുവിശേഷം എഴുതിയവര്‍ ഈജിപ്ഷ്യന്‍ പുരാണം കോപ്പിയടിച്ചു, അപ്പോള്‍ പരമോന്നത ദ്വൈവം അയ റായുടെ അപ്പത്തിന് ഭവനം യേശു ജനിച്ച സ്ഥലം ആയി. ഒസിറിസ് എന്ന പിതാവ് ദൈവം, പുത്രന് ഹോറസ് ദൈവം, പുത്രന്ന്റെ അമ്മ മിറിയം യേശുവിന്റെ തിരുകുടുംബവും ആയി. മിരിം,മിറിയം എന്ന ഈശ ദേവതയെ പറക്കുന്ന പരുന്തിന് രൂപത്തില്‍ കാണാം, അതാണ് സുവിശേഷകരുടെ പരിസുദ്ദ റൂഹ ദൈവം.
യെരുസലേം ദേവാലയം നശിപ്പിക്കപെട്ടപോള് ലോകം ഉടന്‍ അവസാനിക്കും എന്ന് എബ്രായര്‍ കരുതി. അതാണ് മര്‍ക്കോയുടെ പേരില്‍ കാണുന്ന സുവിശേഷം. ഇതില്‍ യേശുവിന്റെ ജനന കദ ഇല്ല. യേശുവിന്റെ ഉയര്‍പ്പ് കണ്ട സ്ത്രികള്‍ അ സുവാര്‍ത്ത ആരോടും പറഞ്ഞില്ല എന്ന ശോചനീയതയില്‍ അവസാനിക്കുകയും ചെയിതു. മര്‍ക്കോ.16:9 മുതല്‍ ഉള്ള ഭാഗം ഇ വിഡ്ഢിത്തരം തിരുത്താന്‍ പിന്നീടു കൂട്ടി എഴുതിയത് ആണ്. യേശുവിന്റെ ക്ര്തിര്മ പുരാണം ഉണ്ടാക്കുവാന്‍ വേണ്ടിയാണു മത്തായി, ലൂക്കോ സുവിശേഷങ്ങള്‍ എഴുതിയത്. ഇവയുടെ എഴുത്തുകാര്‍ ആരാണ് എന്ന് അറിവില്ല. പിന്നീടു ചേര്‍ത്തതാണ് ഇ പേരുകള്‍. ഇവ പല തവണ വെട്ടുകയും തിരുത്തുകയും കൂട്ടി ചെര്ക്കപെടുകയും ചെയിതു. ആദ്യ രജനകള്‍ എന്താവാം. 5ആം നൂറ്റാണ്ടില്‍ എഴുതി എന്ന് കരുതപെടുന്ന, വത്തിക്കാന്‍ കോപ്പിയില്‍, യേശുവിന്റെ വംശവലിയില്‍ ‘യേശു യോസേഫിന്റെ മകന്’ എന്നാണ്.
യോഹന്നാന്റെ പേരില്‍ കാണുന്ന സുവിശേത്തിലും യേശുവിന്റെ ജനന കദ ഇല്ല. ഇത് മൂന്നില്‍ അദികം വിഭാഗങ്ങള്‍ എഴുതിയ സുവിശേഷം കൂടി യോജിപ്പിച്ചത് ആണ്. അതിനാല്‍ പലതരം യേശുവിനെ ഇതില്‍ കാണാം. മത്തായിയുടെയും നിലവില്‍ ഉള്ള മറ്റു സുവിശേഷങ്ങളും കള്ളം പറയുന്നു അതിനാല്‍ സത്യം എഴുതുവാന്‍ വേണ്ടി ആണ് ലൂക്കോ എഴുതുന്നതു എന്നുള്ള പ്രസ്താവനയോട് കൂടി ആണ് ലൂക്കോ തുടങ്ങുന്നത്. എന്നാല്‍ ഇവ എല്ലാം കള്ളം ആണ് എന്ന് യോഹന്നാന് സുവിശേഷ എഴുത്തുകാര്‍.
വചനം{Logos} മൂര്‍ത്തി രൂപംകൊണ്ടു എന്നതിന് ജഡം ദരിച്ചു എന്നത് പിന്നീടുണ്ടായ തിരുത്തലുകള്‍ ആണ്. കവി ഭാവന മൂര്ത്തികരിക്കുമ്പോള് കവിത എന്നപോലെ കരുതിയാല്‍ ഫിലോയുടെ എബ്രായ തത്വശാസ്ത്രത്തിനു നീതി ലഭിക്കും. ആദിസ്യനായ ദൈവം, ഇസ്രയേല്‍ ജനതയെ വഴികളില്‍ നടത്തിയ സെക്കിനെ ഒക്കെ ആണ് ഫലോയോയുടെ ദൈവം. യൂദ തത്വചിന്ത മനസ്സില്‍ ആക്കാന്‍ കഴിയാഞ്ഞ യോഹന്നാന്റെ എഴുത്തുകാര്‍ ആകെ കോലാഹലം ആക്കി. സുവിശേഷങ്ങള്‍ എഴുതിയവര്‍ ആരും യേശുവിനെകണ്ടിട്ടില്ല, ജനിച്ച സ്ഥലമോ, യാഹൂദ്യയോ കണ്ടവര്‍ അല്ല. വെറും കേട്ടു കേള്‍വി മാത്രം ആണ് അവരുടെ ആധാരം.
എല്ലാ മതങ്ങളുടെയും തിരുവെഴുത്തുകള്‍ പുരാതീനവും അബദ്ധങ്ങള്‍ നിരഞ്ഞവയും ആണ്. ഭൂമി ആണ് ബ്രമ്മാണ്ടതതിന് കേദ്രം എന്ന് ഭൂമിയില്‍നിന്നു കൊണ്ട് ചില പുരുഷന്മാര് കരുതി. അതിന് കൂടെ പുരുഷ മേല്ക്കൊയിമ കൂടി സ്ഥാപിക്കാന്‍ അവര്‍ എഴുതി കൂട്ടിയ കുണ്ടാമണ്ടികള്‍ ആണ് എല്ലാ തിരുവെഴുത്തുകളും. ഇവയെ വെറും സാഹിത്യം ആയി മാറ്റി വെക്ക്കുക. ശാസ്ത്രം കാട്ടിതരുന്ന അറിവിന്റെ പാതകളില്‍ വിനീതരായി സത്യം അങ്ങികരിക്കുക. മനുഷര്‍ നല്ലവര്‍ ആയി ജീവിക്കാന്‍ മതവും പുരോഹിതരും തിരുവെഴുത്തുകളും സോര്‍ഗവും നരകവും ഒന്നും വേണ്ട. അതൊക്കെ പണി എടുക്കാതെ വയര്‍ നിറക്കാന്‍ പുരഷന് ഉണ്ടാക്കിയ തട്ടിപ്പുകള്‍ മാത്രം ആണ്. നന്മ്മ മാത്രം ചെയ്യുക, സൂര്യന് പ്രകാശം പോലെ നിങ്ങളിലെ നല്ല പ്രവര്‍ത്തികള്‍ എല്ലാവരിലേക്കും പടരട്ടെ. ------Andrew
യഹോവ ജീവിക്കുന്നു അവന് എന്നും എന്നേക്കും.
യഹോവ സാക്ഷികള്‍ വാതില്കല് മുട്ടുമ്പോള്‍ ഞാന്‍ ഒരു sales മാന്‍ എന്ന മട്ടില്‍ പലതും വില്ക്കുവാന് ശ്രമിക്കും, കോണ്ടം മുതല്‍ പഴം കോണകം വരെ. അവര്‍ ഈനാം പീച്ചി പോലെ ഓടും. പക്ഷേ ജീവിക്കുന്ന യഹോവയുടെ കോപം എന്നില്‍ ആഞ്ഞു അടിച്ചു എന്ന് തോന്നുന്നു. 1- എന്റെ 3 തെങ്ങിന് തൈകള്‍ മോഷ്ടിക്കപെട്ടു, 2 ഞാന്‍ വെളുപ്പിനെ രണ്ടു മണിക്ക് ഇന്ഗ്ലിഷില് എഴുതിയ കമന്റെ കാണാനേ ഇല്ല. 3അതിന്റെ മലയാളം വെര്ഷന് ചുരുക്കി എഴുതി, പക്ഷെ പോസ്റ്റ് ചെയിതപോള്‍ പേര് വെക്കാന്‍ മറന്നു പോയി. ഇത് യഹോവയുടെ കോപം അല്ലേ?
Andrew. – the comment ദൈവത്തിനു ജടമോ/ അല്പം ചിന്തിക്കുവാന്‍ was written by me.
i had a phone call -private- left no messages- may be it is Yahova
Vidhyadharan says, God and Heaven need to be proved based on facts. It is not good for an educated person to ask for proof for faith related issues. Faith is based on history, tradition and revelations in scriptures. Science does not have the tools to prove it, and science does not have the vocabulary to explain religion. So it is not right to ask for scientific evidence for religion. As long as the argument is logical, coherent based on scripture, and not proved wrong by science, it is the decision of the individual to believe it or not. No pressure on anybody to believe anything. Only those who are destined to believe it will find sense in it. So if it does not make sense to you it is not meant for you.
Vidhyadharan wrote his opinion only, and it is not a fact. His statements are not supported by scripture or experience or other authority. He quoted Ullur, who is a strong believer in God. Ullur says, if you pray to God (namikkuka), you can reach an exalted position in life. It must be the experience of Ullur that his fame is due to his devotion to God. Vidhyadharan again quoted Vayalar that there is no God. It is just the opinion of Vayalar during a stage in his life. We do not know if he changed his opinion towards the end of his life, or was of a different opinion during earlier years. Our opinions and perceptions change with time. Atheists become believers, and believers become atheists. The truth will still remain the same. What does a poet knows about facts about God. Did he search the whole universe to come to that conclusion? Poets live in their imagination. It is interesting to see Vidhyadharan quote Jesus who is God to prove that there is no God. Now he might keep quiet for some time and come back again with his blind statements to mislead people. Vidhyadharan says God is inside you. It is true that God is inside you. That does not means God is not outside. God is everywhere in this universe. You can see the manifestations of God in nature. Please do not mislead people with your ignorance.
‘Utharam muttumbol konjanam kuthukayo?’ It is not appropriate for a person with the name Vidhyadharan. I can understand ‘fool kushmandu’ do that as it agrees with the name. I did not call Vidhyadharan any name but pointed out the weakness in his arguments. If Vidhyadharan will not change your behavior please change your name. If there is any mistake in my reasoning, please calmly point it out. To take two out of the four lines of Ullur to support an idea that the poet did not mean is not appropriate. He must be turning in his grave and as he can’t respond I had to defend him.
If a person believes only what he see with his own eyes, it comes from a simple mind. School children studying well see a better future (not reality yet) seeing that in their mind. Most of the things we believe are not after proving it. Wisdom is the ability to see into future. The more you can see ahead the wiser you are. So people who see beyond this life are wiser than those who see this life only. Many things Vidhyadharan quote here from Hindu scriptures and other sources are not proven things but he just believes it. It is hope that gives meaning to life. Christmas gives the wonderful hope beyond this life, and to live with that hope in mind. Christmas is the symbol of that wonderful hope. Merry Christmas to All!!