Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-23: സാംസി കൊടുമണ്‍)

Published on 02 December, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-23: സാംസി കൊടുമണ്‍)
ഇടവേള... അന്വേഷണം.....

സിസിലി ഗര്‍ഭിണിയാണെന്ന വാര്‍ത്ത അവള്‍ വളരെ സങ്കോചത്തോടെയാണ് അറിയിച്ചത്. പെട്ടെന്ന് ജോസിന്റെ ചിന്തകളില്‍ തീ പിടിച്ചു. മണല്‍ത്തരികളെപ്പോലെ പെരുകുവാന്‍ അനുഗ്രഹിച്ചവന് കാലവും നേരവും അനുസരിച്ച് എന്നൊരു ഭേദഗതി വരുത്താമായിരുന്നു. അവളുടെ പ്രജനം എന്നും കാലം തെറ്റിച്ചായിരുന്നു. ഒരു കുട്ടികൂടി ഒരിക്കലും അധികപ്പറ്റാവില്ല. പക്ഷേ അതിന്റെ പൗരത്വം..... അതാണ് അയാളില്‍ തീ പടര്‍ത്തിയത്. കാരണം അയാള്‍ ഒരു തികഞ്ഞ ഇന്ത്യക്കാരനായിരുന്നു. അയാളുടെ കുട്ടികളും ഇന്ത്യക്കാരനാകണമെന്നയാള്‍ കൊതിച്ചു. ഉടനെ ഒരു തിരിച്ചു പോക്കും പ്രസവവും അയാളുടെ കാലിലെ മുള്ളുപോലെ വിങ്ങി. അനേകം ചോദ്യങ്ങളും ഉത്തരങ്ങളും അയാളെ പൊള്ളിച്ചു. സിസിലിയും ഉടനെ ഒരു തിരിച്ചു പോക്കിന് തയ്യാറല്ലായിരുന്നു. അവള്‍ ഒത്തിരി അനുഭവിച്ചവളല്ലേ? എങ്കിലും അയാള്‍ പറഞ്ഞു. നാട്ടില്‍ പോയി പ്രസവം കഴിഞ്ഞ് കുട്ടിയുമായി തിരികെ വന്നാല്‍ രണ്ട ു പൗരത്വമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ എന്ന പ്രതിസന്ധിയെ തരണം ചെയ്തുകൂടെ. അവളുടെ കണ്ണുകള്‍ ഒഴുകിയതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല. ഒരു വികാര ജീവിയുടെ വിവേകമില്ലാത്ത ജല്പനങ്ങളില്‍ പ്രായോഗികത ഒട്ടും ഇല്ലല്ലോ എന്നവള്‍ ചിന്തിക്കുകയായിരുന്നു. വന്ന് മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ട ും ഒരു തിരിച്ചുപോക്ക്. കറുത്ത മുഖങ്ങളും തുറിച്ച കണ്ണുകളും അവിടെങ്ങും ആശുപത്രിയില്ലെ എന്ന പരിഹാസം. എല്ലാത്തിനും ഉപരി അവജ്ഞയും അവഗണനയും. പീഡയൊഴിഞ്ഞ ഒരു കാലം.... ഇനി എന്നാണാവോ? രണ്ട ു പേരുടെയും ചിന്തകള്‍ സമാന്തരങ്ങളില്‍ ആയി.....

ആവശ്യപ്പെടാതെത്തിയ ഒരതിഥിയായി ഒരു ജന്മം ഉദരത്തില്‍. എല്ലാം തന്റേതു മാത്രമായ തെറ്റുകൊണ്ട ് എന്ന് കുറ്റപ്പെടുത്തുന്ന ഒരു ഭര്‍ത്താവ്. അവള്‍ ഒന്നും പറഞ്ഞില്ല. ജീവിതം മുന്നോട്ടൊഴുകുന്ന പുഴയാണല്ലോ. അവള്‍ ചിന്തകളിലും, രാത്രിയില്‍ ജോലിക്കു പോയി. പകല്‍ ഉറങ്ങി. ഡേവിഡ്, ചുവരുകള്‍ പരിമിതപ്പെടുത്തിയ അവന്റെ ലോകത്തില്‍ ഭാവനയുടെ ഗോപുരങ്ങള്‍ പണിതു.

ഒരു ജോലി … അന്വേഷിപ്പിന്‍… വചനം വഴിയാണ്. രാജു എബ്രഹാം വഴി തുറന്നു. രാജു എബ്രഹാം ജൂസ് കമ്പിനിയുടെ ക്വാളിറ്റി കണ്‍ട്രോളില്‍ ജോലി. ഇന്റര്‍വ്യൂ ചെയ്ത കറുത്ത സുന്ദരി ഒരു ചെറുപുഞ്ചിരിയോടു പറഞ്ഞു. നീ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട ല്ലോ. മൂന്നു മാസം കൊണ്ട ു നേടിയെടുത്ത ഭാഷാപരിജ്ഞാനം പിന്നെ കോളനി ഭരണത്തിന്റെ ബാക്കിപത്രം.

വലിയ ടാങ്കുകളില്‍ നിറയ്ക്കുന്ന ആപ്പിള്‍ അല്ലെങ്കില്‍ ഓറഞ്ച് എസെന്‍സുകളില്‍ പഞ്ചസാരയും അളവില്‍ വെള്ളവും ചേര്‍ത്ത് ആവശ്യത്തിനു പ്രിസര്‍വേറ്ററുകളും കലര്‍ത്തി, കറങ്ങുന്ന കണ്‍വയറുകളിലൂടെ ഒഴുകുന്ന കുപ്പികളില്‍ നിറയുന്നു. ഒരു നര്‍ത്തകിയുടെ കൃത്യമായ താളവും ചിട്ടയോടും നിറയുന്ന കുപ്പികള്‍ മറ്റൊരു കണ്‍വയറിലേക്കു തെന്നി മറയുന്നു. ഇവിടെ കുപ്പികളിലെ അളവുകള്‍ പരിശോധിക്കുന്നു. നിറയാത്ത കുപ്പികള്‍ മാറ്റപ്പെടുന്നു. അളവും തൂക്കവും ശരിയായതൊക്കെ മറ്റൊരു ഭാഗത്തേക്കു നീങ്ങുന്നു. അവിടെ ഉല്പന്നത്തിന്റെ ജാതകക്കുറിപ്പ് കുപ്പികളില്‍ ചാര്‍ത്തുന്നു. ഇനി ഇരുപത്തിനാലു വീതം കുപ്പികള്‍ ഒരു ബോക്‌സില്‍ വന്നു നിറയുന്നു. വന്നു നിറഞ്ഞ ബോക്‌സുകള്‍ സീലു ചെയ്യപ്പെടുന്നു. സീലു ചെയ്ത് ബോക്‌സുകള്‍ നമ്മുടെ മുന്നില്‍ മിനിറ്റില്‍ രണ്ട ് എന്ന കണക്കിന് വന്നുകൊണ്ട ിരിക്കുന്നു.

ഇതുവരെയുള്ള കാര്യങ്ങള്‍ മെഷീനുകള്‍ ചെയ്യുന്നു. ഇനി ഈ ബോക്‌സുകള്‍ പാലറ്റുകളില്‍ അടുക്കണം. നാല്‍പ്പത്തെട്ടു ബോക്‌സുകള്‍ ഒരു പാലറ്റില്‍. നിറഞ്ഞ പാലറ്റുകള്‍, ഹൈലോകളെന്ന ചെറു വണ്ട ികള്‍ അതിന്റെ കുഞ്ഞിക്കൈകളില്‍ കോരിയെടുത്ത് ഗോഡൗണില്‍ കുടിയിരുത്തുന്നു. ഓരോ ബോട്ടിലും എന്നെങ്കിലും വിധിച്ചവന്റെ കൈകളില്‍ എത്തിച്ചേരും. അതുവരെയും അവ നീണ്ട മൗനത്തിലും ഉറക്കത്തിലും ആയിരിക്കും. ഊഴം എത്തിയവര്‍ യാത്രയിലും. മെഷീന്റെ സ്പീഡിനൊപ്പം എത്താന്‍ ജോസ് നന്നേ കിതച്ചു. ഓരോ ബോക്‌സും പാലറ്റില്‍ എടുത്തു വെയ്ക്കുമ്പോഴും നടു പറയുന്നു, ഇനി എനിക്കു വയ്യ. പക്ഷേ.... സ്പാനിഷ്കാരും വിവിധ ആഫ്രിക്കന്‍ വംശജരും, വളരെ ലാഘവത്തോടെ ബോക്‌സുകള്‍ എടുത്ത് വെച്ച്, ഒരു ചെറു പുഞ്ചിരിയോടെ തന്നെ നോക്കുന്നു. ജീവിതത്തില്‍ മെയ്യനങ്ങി ഒന്നും ചെയ്തിട്ടില്ലാത്ത ഒരു വൈറ്റ് കോളര്‍ ശരാശരിക്കാരന്റെ ദുഃഖം അവര്‍ക്കറിയില്ലല്ലോ.

കിതയ്ക്കുന്ന ജോസിനോടായി ഹെയിത്തിക്കാരന്‍ ചെറു ചിരിയോടെ ചോദിച്ചു “”നീ വിവാഹിതനാണോ?’’

“”അതെ.’’

“”പാവം പെണ്ണ്.... എങ്ങനെ ഒക്കെ ആണോ ആവോ....’’ ഹെയിത്തിയന്‍ ചിറി കടിച്ച് പരിഹാസം ഒതുക്കി, തന്നെത്താന്‍ പറഞ്ഞു. അവന്റെ ഉന്നം എന്താണെന്നു ജോസിനു മനസ്സിലായി.

സ്ത്രീയെ രമിപ്പിക്കുന്നത് കായബലം കൊണ്ട ാണോ? ഏറ്റവും സന്തുഷ്ടയായ സ്ത്രീ ഏറ്റവും ബലവാനായവന്റെ സഖിയായിരിക്കുമോ?... സ്‌നേഹം ഇല്ലാത്തിടത്ത് സുഖം ഉണ്ടേ ാ? എല്ലാം പരസ്പര പൂരകങ്ങളാണല്ലോ.... സിസിലി സംതൃപ്തയാണോ?... അതോ...?

ശരീരം മുഴുവന്‍ വേദന. ഓരോ ദിവസവും ഓരോ യുഗംപോലെ. ബസ്സിറങ്ങി ഒരു മൈല്‍ നടക്കണം. തണുത്ത കാറ്റ്... കാലുകളില്‍ക്കൂടി അരിച്ചു കയറുന്നു. കുറെ നടന്നു കഴിയുമ്പോള്‍ കാല്‍ ബന്ധങ്ങളെ മറന്ന് അതിന്റെ വഴിയെ പോന്നപോലെ.... മരച്ച കാല്‍ എവിടെയെന്നു തിരച്ചില്‍. ഇനി തണുപ്പു കഴിയുന്നതുവരെ.... അതിജീവനത്തിനുള്ള ആപ്തവാക്യങ്ങള്‍ എവിടെ....

ഒരു കാര്‍.... ജോണിച്ചായന്റെ ജാമ്യത്തില്‍ ഒരു യൂസ്ഡ് കാര്‍. ഇരുപത്താറായിരം മൈല്‍ ഓടിയത്. ചവര്‍ലെറ്റിന്റെ ഒരു ബ്രൗണ്‍ കാര്‍. സിസിലിയുടെ മുഖത്തൊരു തെളിച്ചം. ഓരോ ദിവസവും വളരുകയാണ്. ഇമ്മിണി വല്യ ആളായെന്നൊരു തോന്നല്‍. പക്ഷേ എല്ലാ സന്തോഷങ്ങള്‍ക്കും വില കൊടുക്കണം. മാസം നൂറ്റമ്പതു രൂപ കാറിന് അടയ്ക്കണം.

ഒരു പതിനെട്ടിഞ്ച് കളര്‍ ടി.വി. ഡേവിഡ് കാര്‍ട്ടൂണുകളില്‍ മുഴുകി. “പാപ്പായി ദി സെയിലര്‍’ അവനു നന്നായി പിടിച്ചു.

സിസിലിക്കു ക്ഷീണം കൂടികൂടി വന്നു. രണ്ട ു മാസം ആയതേ ഉള്ളൂ. ആരോടും പറഞ്ഞിട്ടില്ല. ഡോക്ടര്‍ കുര്യാക്കോസിന്റെ അവിടെ പോയി ഒന്നുറപ്പു വരുത്തണം. നീണ്ട ു മെലിഞ്ഞ ഡോക്ടര്‍ ഇന്‍ഷുറന്‍സില്ലാത്ത മലയാളികള്‍ക്കൊരാശ്വാസം ആണ്. നല്ല മനുഷ്യന്‍. ഡോക്ടര്‍ പറഞ്ഞു: “”നിങ്ങള്‍ക്ക് ഇപ്പം വേണ്ട എന്നുണ്ടെ ങ്കില്‍ ഞാന്‍ ഒരു ഡോക്ടറുടെ നമ്പര്‍ തരാം. അവരെ വിളിക്ക്. ഇന്‍ഷുറന്‍സില്ലാത്തതുകൊണ്ട ് ചെലവ് കൊടുക്കേണ്ട ി വരും.’’ ഒരു തീരുമാനം എടുക്കാനാകാതെ അവിടെനിന്നും ഇറങ്ങുമ്പോള്‍ രണ്ട ു പേരുടെയും മനസ്സ് വിങ്ങുകയായിരുന്നു. ഗവണ്‍മെന്റ് ആശുപത്രിയുടെ ചവറുകൂനയിലെ വിലാപം കാതുകളില്‍ വന്നലയ്ക്കുന്നു. അന്നു തീരുമാനിച്ചിരുന്നു. ഇനി ഇതാവര്‍ത്തിക്കില്ലെന്ന്. ഇപ്പോള്‍.... മനുഷ്യന്‍ എന്ന ഈ ജീവിയുടെ മനസ്സെന്താണ്. ഒക്കെ ആകാശംപോലെ സ്ഥിരതയില്ല. എല്ലാം വന്നു ഭവിക്കയാണ്. ഒന്നും ചോദിച്ചു വാങ്ങുന്നതല്ല. ശരീരം പ്രകൃതിയാണ്. പ്രകൃതിയെ വരുതിയില്‍ നിര്‍ത്താന്‍, താപസരാകാന്‍ കഴിയുന്നില്ല. ശരീരം ആവശ്യപ്പെട്ടതിനൊക്കെയും വഴങ്ങി. ഇനി.... പ്രതിവിധികള്‍.... തീരുമാനങ്ങള്‍..

“”നിനക്ക് വിശേഷം വല്ലതുമുണ്ടേ ാ?’’ ആലീസമ്മാമ്മ ചോദിച്ചു. സിസിലിയുടെ ക്ഷീണം കണ്ട ിട്ട് വെറുതെ ചോദിച്ചതാണ്. അതോ ഫ്രൂട്ട് ബാസ്ക്കറ്റില്‍ നിന്നും പച്ച ആപ്പിള്‍ എടുത്ത് കടിച്ചു തിന്നുന്നതു കണ്ട ിട്ടോ?... അവര്‍ ബെയ്‌സ്‌മെന്റിലെ മരവിപ്പു മാറ്റാന്‍ സന്ദര്‍ശനത്തിനിറ ങ്ങിയതായിരുന്നു.

സിസിലി നാണത്തോടെ തലയാട്ടുകമാത്രമേ ചെയ്തുള്ളൂ. പിന്നെ അല്പനേരത്തെ മൗനം. അവള്‍ ശങ്കയോടെ അമ്മാമയോടു സ്വകാര്യം എന്നപോലെ പറഞ്ഞു. “”ഇപ്പം വേണ്ടെ ന്നാ ജോസച്ചാന്‍ പറയുന്നത്.... അല്ലെങ്കില്‍ നാട്ടില്‍ പോകാന്‍....’’ രണ്ട ാശങ്കകളും അവള്‍ ഒരു പരിഹാരത്തിനായി മുന്നോട്ടു വെയ്ക്കുകയായിരുന്നു.

“”എന്താടാ ഇപ്പം വേണ്ട ാത്തത്...’’ അതൊരു ശകാരിക്കലായിരുന്നു.

“”ഒരു നല്ല ജോലി ഒക്കെ ആയിട്ട്....’’

“”ജോലി.... നിനക്കിപ്പോള്‍ മണിക്കൂറിന് അഞ്ചുഡോളര്‍ വച്ചു കിട്ടുന്നില്ലെ..... ഞങ്ങളൊക്കെ രണ്ട ു ഡോളറിനാ തുടങ്ങിയത്. കാര്യങ്ങളൊക്കെ അങ്ങു നടക്കും. പിന്നെ അവള്‍ ഒറ്റയ്ക്ക് നാട്ടില്‍ പോയാല്‍ ശരിയാകത്തില്ല.... അതു വേണ്ട .’’ അതൊരു തീരുമാനം ആയിരുന്നു. സിസിലിയുടെ മുഖം തെളിഞ്ഞു. അവളുടെ ആശങ്ക ദുരീകരിയ്ക്കപ്പെട്ടിരിക്കുന്നു. ജോസിന്റെ മനസ്സില്‍ അപ്പോഴും കുട്ടിയുടെ പൗരത്വം ഒരു കീറാമുട്ടി പോലെ കിടന്നു തിരതല്ലി. ജോണിച്ചാന്‍ ഒന്നും പറഞ്ഞില്ല. ചിന്തകള്‍ മറ്റെവിടെയോ ആയിരുന്നു. ഹെലനും എബിയും കാഴ്ചക്കാരായിരുന്നു. ഡേവിഡ് കാര്യങ്ങളറിയാതെ എബിയെ രസിപ്പിക്കാന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.

ജോലിയില്‍ അനീതിയുടെ ചില നേര്‍ക്കാഴ്ചകള്‍. മോസസ് എന്ന സ്പാനിഷ് തൊഴിലാളി നേതാവ്, അവനിഷ്ടപ്പെട്ടവര്‍ക്ക് ഭാരം കുറഞ്ഞ ജോലികള്‍ വീതം വെയ്ക്കുന്നു. ഇവിടെ യൂണിയനെന്നു പറഞ്ഞാല്‍ കാലു തിരുമ്മലും, ഒറ്റിക്കൊടുക്കലുമാണ്. അവന്‍ മാനേജുമെന്റിന്റെ ചാരന്‍ ആയിരുന്നു. കറുത്ത വര്‍ക്ഷക്കാര്‍ ധ്രുവീകരിക്കപ്പെട്ടവരെപ്പോലെ ഭൂരിപക്ഷ സ്പാനിഷ് തൊഴിലാളികള്‍ക്കിടയില്‍ സ്വയം മുറുമുറുത്തുകൊണ്ട ് കഴിയുന്നു. ഈ വേളയിലാണ് മാര്‍ഗരറ്റ് എന്ന കറുത്തവളെ മാറ്റി, ക്രിസ്റ്റി എന്ന സ്പാനിഷ്കാരിയെ മോസസ് ക്വാളിറ്റി കണ്‍ട്രോളില്‍ നിയമിച്ചത്. ഭാരം കുറഞ്ഞ ജോലി. കുപ്പികളില്‍ ലേബല്‍ പതിഞ്ഞിട്ടുണ്ടേ ാ എന്നു നോക്കുക. കുപ്പികളില്‍ പകുതി നിറഞ്ഞവ എടുത്തു മാറ്റുക. ഇത്ര തന്നെ. കാലങ്ങളായി മാര്‍ഗ്രറ്റ് ചെയ്യുന്ന പണി, ഒരാഴ്ച തികയാത്ത, സുന്ദരിയും ചെറുപ്പക്കാരിയുമായ ക്രിസ്റ്റിയിലെത്തിയതില്‍ അവിഹിതമായതെന്തൊക്കെയോ ഉണ്ടെ ന്ന് മാര്‍ഗ്രറ്റ് ആരോപിച്ചു.

അടിസ്ഥാനപരമായി ഒരു സാര്‍വ്വദേശീയ തൊഴിലാളിയുടെ മനസ്സ് ജോസിനു നഷ്ടമായിരുന്നില്ല. ദാസ് ക്യാപ്പിറ്റല്‍ വായിച്ചവന്റെ സിരകളിലെ തരിപ്പ് മാത്രമായിരുന്നില്ല, മറ്റുള്ളവരോടുള്ള ദയ, അനുകമ്പ,. പിന്നെ നിസ്സംഗനാകാന്‍ കഴിയാത്ത എന്തോ ഒന്ന് ബാക്കിയുണ്ട ായിരുന്നു. ഫോര്‍മാന്‍, ഒരു വെളുത്ത എലുമ്പന്‍, തലയില്‍ ഒരു സേഫ്റ്റി ഹറ്റും വെച്ച് വളരെ തിരക്കില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കും. അയാള്‍ക്കുവേണ്ട ി കാര്യങ്ങള്‍ നടത്തുന്നത് മോസസ്സാണ്. മോസസ്സ് പറയുന്നതിനപ്പുറം ഫോര്‍മാന്‍ പോകില്ല. അതുകൊണ്ട ുതന്നെ അനീതിയുടെ ആഴം ചുറ്റുംകൂടി നിന്നവര്‍ കേള്‍ക്കേ ഉത്തരവാദിത്വപ്പെട്ട ഒരു തൊഴിലാളിയുടെ വര്‍ക്ഷബോധത്തില്‍ ഉത്തേജിതനായി ജോസ് മോസസ്സിനോട് ചോദിച്ചു. മോസസ് നേരിട്ട് മറുപടിയൊന്നും പറഞ്ഞില്ല. അവന്റെ മുഖത്ത് ചോദ്യം ചെയ്യപ്പെട്ടതിന്റെ ക്ഷീണം അടിഞ്ഞുകൂടുന്നത് ജോസ് കണ്ട ു. മോസസ് നടന്നുനീങ്ങിയപ്പോള്‍, മാര്‍ഗ്രറ്റും കൂട്ടരും തന്നെ ആരാധനയോടെ നോക്കി. ഒരു നേതാവ് ഉയരുകയായിരുന്നുവോ...?

പിറ്റെ ദിവസം ഫോര്‍മാന്‍ വിളിച്ചു. “”ജോസ് ഭാരമെടുക്കുമ്പോള്‍ നിന്റെ നടു വേദനിക്കുന്നു എന്നെനിക്കറിയാം. അതുകൊണ്ട ് നിനക്ക് ഇന്ന് ലൈറ്റ് ഡ്യൂട്ടിയാ.... ബാത്തുറൂമെല്ലാം ക്ലീന്‍ ചെയ്യണം. ആദ്യം സ്ത്രീകളുടെ.....’’ ആദ്യം ഒന്നമ്പരന്നു. പിന്നെ പ്രതിരോധിക്കാനായി പറഞ്ഞു. “”ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ...’’ “”നീ പറയണ്ട . എനിക്കറിയാം.’’ “”പിന്നെ ബക്കറ്റും മോപ്പും വേണ്ട സാധനങ്ങളൊക്കെ ദാ.... ആ ക്ലോസറ്റിലുണ്ട ്.’’ ഫോര്‍മാന്‍ ഒരു ചെറുചിരിയോടെ നടന്നുപോയി. അല്പം അകലെ മാറിനിന്ന് രംഗനിരീക്ഷണം നടത്തിക്കൊണ്ട ിരുന്ന മോസസിന്റെ മുഖത്ത് ചരടുവലിക്കാരന്റെ ഗുഢ സ്മിതം.

ഇന്നലെ തനിക്കു ചുറ്റും കൂടിനിന്ന് തന്നെ വീരപുരുഷനാക്കിയവര്‍ എവിടെ? മാര്‍ഗ്രറ്റ് കണ്ട ഭാവം നടിക്കാതെ അവളുടെ പുതിയ അസൈമെന്റില്‍ വ്യാപൃതയാണ്. വര്‍ക്ഷബോധമില്ലാത്ത തൊഴിലാളിയും, മുതലാളിത്തത്തിന്റെ പാദസേവകരായ നേതാക്കളും. “തൊഴിലാളി ഐക്യം സിന്ദാബാദ്.....’ ഏറ്റു വിളിക്കാന്‍ കണ്ഠങ്ങളെ തേടി അലഞ്ഞ മുദ്രാവാക്യം തന്നെ പരിഹസിച്ച് ഉള്ളിലേക്ക് പത്തി താണ പാമ്പിനെ പോലെ ഇഴഞ്ഞു കയറി. തെളിഞ്ഞ രണ്ട ു വഴികള്‍ മുന്നില്‍. ഒന്ന്, എല്ലാം പുല്ലാണെന്നു പറഞ്ഞ് ഇറങ്ങി പോകുക. രണ്ട ്, അവരുടെ വഴിയെ നടക്കുക. രണ്ട ാമത്തെ വഴിയെ നടക്കാന്‍ മനസ്സ് പറയുന്നു. ബി പ്രാക്ടിക്കല്‍.... ആരോ ഉള്ളിലിരുന്നു പറയുന്നു. പുതിയ കാറ്, ബാദ്ധ്യതകള്‍. നിലനില്‍പ്പാണ് പ്രാധാനം. തോല്പിക്കാന്‍ പ്രയാസമുള്ള ശത്രുവിനൊപ്പം ചേരുക. നീതി ശാസ്ത്രം അതാണു പറയുന്നത്. മനസ്സ് പലവഴിയില്‍ ന്യായീകരണങ്ങള്‍ തേടി.

ബാത്ത് റൂം കഴുകുക.... പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. തോട്ടിയുടെ പണി.... ഈ ദൂരമത്രയും വന്നത് അന്യന്റെ മാലിന്യങ്ങള്‍ കഴുകാന്‍... ഇതു നിയോഗമാണോ.... അവസരങ്ങള്‍ പലതും കിട്ടിയിട്ടും.... ആദര്‍ശവാദിയെ സ്വയം വിശ്വസിച്ച് വഴികള്‍ സ്വയം അടച്ചവന്‍. ആരോടെല്ലാമോ പകതോന്നി. സ്വയം സ്വാന്തനപ്പെടുത്തി. മനുഷ്യന്‍ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. ഈ സാഹചര്യം നിന്നോടാവശ്യപ്പെടുന്നത് ഇതാണ്. അതായിരിക്കുക. തോല്‍ക്കാന്‍ മനസ്സില്ല. ഒരമേരിയ്ക്കനെ പോലെ ചിന്തിക്കുക. തൊഴിലിനാല്‍ തരം തിരിക്കപ്പെട്ട....നൂറ്റാണ്ട ുകളായി ശ്രേണികരിയ്ക്കപ്പെട്ട ഒരു ജനതയുടെ മനസ്സ് അത്ര പെട്ടെന്നു മാറുമോ?

ഉള്ളില്‍ ഒരു സമരം നടക്കുന്നു. എങ്ങനെയും അധിജീവിക്കുക. സ്ത്രീകളുടെ ബാത്ത്‌റൂം.... അവിടെ പുരുഷന്‍ കാണാന്‍ ഇഷ്ടപ്പെടാത്ത, അവരുടെ സ്വകാര്യതകള്‍ പലതും ഉപേക്ഷിക്കുന്നിടമാണ്. ചോരപ്പാടുള്ള നാപ്കിനുകള്, ദുഷിച്ച വികാരങ്ങളുടെ പുറംതള്ളലുകള്‍ തന്നെ നോക്കി ഇളിക്കുന്നു. എന്തിനി മനംപുരട്ടല്‍.... ആര്‍ത്തവരക്തം.... ഒരു കാലത്ത് യൗവ്വനത്തിന്റെ പൂരപ്പറമ്പില്‍ ആയിരുന്നപ്പോള്‍, മനസ്സിന്റെ രതി മോഹങ്ങള്‍, ആര്‍ത്തവ രക്തത്തില്‍ മുങ്ങിക്കുളിച്ചിരുന്നില്ലെ.... ഡല്‍ഹിയിലെ കേരളാഹൗസില്‍, ആധുനികനാകാന്‍ വേണ്ട ി, ഇടമറുകും, മകള്‍ ഗീതയുമിരിക്കുന്ന വേദിയില്‍ വായിച്ച കഥ ആര്‍ത്തവരക്തത്തെക്കുറിച്ചായിരുന്നില്ലേ. ഒരു അച്ഛനും മകളും ഇരുന്ന വേദിയില്‍ അത്തൊരുമൊരു കഥ വായിക്കേണ്ട ിയിരുന്നുവോ...? എണ്‍പതുകളിലെ ആധുനികന്റെ വെളിപാടുകള്‍. ലജ്ജ തോന്നുന്നു. ഇപ്പോള്‍ അറിയപ്പെടാത്ത ആരുടെയൊക്കെയോ സാനിറ്ററി പാഡുകള്‍ നീക്കി, അന്നത്തിനുള്ള വക കണ്ടെ ത്തേണ്ട വിധി. കഴിഞ്ഞ കാലത്തെ വാക്കുകളും പ്രവൃത്തികളും തനിക്കു നേരെ കൂര്‍ത്ത മുനയുള്ള കുന്തങ്ങളുമായി പാഞ്ഞടുക്കുന്നു. തിരിച്ചറിവിന്റെ കാലം. വേദനയാണ്.

ശിവനും വിജയനുമൊക്കെ എവിടെ... അവര്‍ ചിരിക്കുകയാണല്ലോ. അസ്തിത്വ വാദത്തിന്റെ എടുത്താല്‍ പൊങ്ങാത്ത വാചകക്കസര്‍ത്തല്ല ജീവിതമെന്നു ഞാന്‍ തിരിച്ചറിയുന്നു ശിവന്‍!.... ഇനി എന്നെങ്കിലും കണ്ട ുമുട്ടുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ ഏത്തം ഇടാം... ജീവിതം എന്തെന്നറിയാത്ത ഒരു ബാലന്റെ ജല്പനങ്ങള്‍. ശിവന്‍ നിങ്ങളൊരു പ്രവാചകനായിരുന്നുവോ. അന്നു നിങ്ങള്‍ പറഞ്ഞു “”മുതലാളിത്തം വ്യക്തികളെ കൂച്ചുവിലങ്ങിട്ട്, തങ്ങളുടെ ഇച്ഛയുടെ ദാസന്മാരാക്കുമെന്ന്’’ ശരിയാണ്. ഞാന്‍ മുതലാളിയെ എങ്ങും കാണുന്നില്ല. പക്ഷേ അവന്റെ ഇച്ഛ, ആസക്തി എന്നെ അവന്റെ നുകത്തിന്‍ കീഴില്‍ ആക്കിയിരിക്കുന്നു. അവന്‍ എന്നെ പരുവപ്പെടുത്തിയിരിക്കുന്നു. ഞാന്‍ വേവുന്ന ചൂളയിലാണ്. കുശവന്‍ അവന്റെ ആഗ്രഹംപോലെ എന്നെ വാര്‍ത്തെടുക്കും. ഇന്നലെവരെ ഉണ്ട ായിരുന്ന എന്നെ അവര്‍ക്കു വേണ്ട . ആരോ എന്റെ മണ്ട യ്ക്ക് അതിഭയങ്കരമായി പ്രഹരിച്ചു. ഞാന്‍ നൂറു ചീളുകളായി ചിതറി. ആരൊക്കെയോ ചുറ്റും നിന്നു ചിരിക്കുന്നു.

പൈന്‍സോളിട്ട് തറയെല്ലാം മോപ്പ് ചെയ്യുമ്പോള്‍ മനസ്സ് പ്രക്ഷുബ്ധമായി ഇരമ്പി. ഇരുമ്പുന്ന കടലില്‍ അവന്‍ കഴുകപ്പെട്ടു. അതവന്റെ ജ്ഞാനസ്‌നാനം ആയിരുന്നു. അവന്‍ പുതുക്കപ്പെട്ടു. അവന്‍ കൂടെയുള്ളവരുടെ മുഖത്തു നോക്കിയില്ല. രണ്ട ു ബാത്ത് റൂമുകളും കഴുകി. ജോലി തീരാന്‍ അരമണിക്കൂറുള്ളപ്പോള്‍ ഫോര്‍മാന്‍ വിളിച്ചു. സ്വകാര്യമായി പറഞ്ഞു. “”മി. ജോ.... നിങ്ങളെ എനിക്ക് ഇഷ്ടമായി. പക്ഷേ നാളെ മുതല്‍ വരണ്ട ... ഐയാം സോറി.....’’ ഇന്നു വരെയുള്ള വേലയുടെ കൂലി ചെക്കായി കയ്യില്‍ തന്ന് ഫോര്‍മാന്‍ വളരെ വേഗം നടന്നകന്നു. ഇതെല്ലാം എഴുതപ്പെട്ട തിരക്കഥ പോലെ തോന്നി. മോസസ്സിന്റെ കണ്ണുകള്‍ തനിക്കു പിന്നാലെ ആയിരുന്നു.

കാര്‍, കുഞ്ഞ്, ഗര്‍ഭിണിയായ ഭാര്യ... ഇവരൊക്കെ തന്നെ നോക്കുന്നതയാള്‍ അറിഞ്ഞു. ഇത് ലോകത്തിന്റെ അവസാനമല്ല. അയാള്‍ സ്വയം ധൈര്യപ്പെടുത്തി. വീട്ടിലേക്കുള്ള വഴിയില്‍ ബഡ് വൈസറിന്റെ ഒരു പാക്ക് വാങ്ങി. സിസിലിയോട് ഒന്നും പറഞ്ഞില്ല. ആറു ക്യാന്‍ ബിയര്‍. ശരീരത്തിനൊരു ഭാരക്കുറവ്. സിസിലി ഗര്‍ഭത്തിന്റെ ആലസ്യവുമായി ബഡ് റൂമിലേക്കു വലിഞ്ഞു. ഡേവിഡ് ഡാഡിക്കൊപ്പം കളിക്കാന്‍ മടിയില്‍ കയറി. കളികള്‍ക്കിടയില്‍ അവര്‍ രണ്ട ാളും സോഫയില്‍ തന്നെ ഇരുന്നുറങ്ങി. മനസ്സിനും ശരീരത്തിനും മരവിപ്പ്.

വീണ്ട ും അന്വേഷണം. മുട്ടുവിന്‍ തുറക്കപ്പെടും എന്ന തിരുവെഴുത്ത് ധൈര്യപ്പെടുത്തി. ലോംഗ്‌എൈലന്റിലുള്ള ബൂളോവാ വാച്ചു കമ്പനി. ഇവിടെ എങ്ങനെ എത്തി. ഒക്കെ നിമിത്തങ്ങളും, മുന്‍ നിശ്ചയങ്ങളുമായിരിക്കാം. ആരൊക്കെയോ വഴികാട്ടി. യൂട്ടിലിറ്റി വര്‍ക്കര്‍. അതായിരുന്നു തസ്തിക. എന്താണു യൂട്ടിലിറ്റി വര്‍ക്കര്‍ എന്നറിയില്ല. എന്തും ചെയ്യാന്‍ ഒരുക്കമുള്ള ഒരു മനസ്സ്. അതുമാത്രം കൈമുതല്‍. ഫാക്ടറി ഒരു അത്ഭുതലോകമായിരുന്നു. അനേകം ചെറുതും വലുതുമായ മെഷീനുകള്‍. സമയരഥത്തിന്റെ അനേകം ജീവകോശങ്ങള്‍ ഇവിടെ രൂപപ്പെടുത്തുന്നു. ഇത്ര വലിയ ഒരു സ്ഥാപനം ആദ്യം കാണുകയാണ്. രണ്ട ാഴ്ചത്തെ ട്രെയിനിംഗ്. അതു കഴിഞ്ഞ് ഈവനിംഗ് ജോലി. അരമണിക്കൂര്‍ ഡ്രൈവിങ്ങ്.

“”ജോര്‍ജ്ജ്..... ഇത് ജോസ്..... ഇവന് വേണ്ട ട്രെയിനിങ്ങ് കൊടുക്കണം.’’ മാനേജര്‍ തന്നെ മറ്റൊരാള്‍ക്കു കൈമാറി. ജോര്‍ജ്ജ്, ജോസിനെ അടിമുടി ഒന്നുനോക്കി. ഒരു ചോദ്യം. “”നാട്ടില്‍ എവിടെയാ വീട്.’’ രണ്ട ു മലയാളികള്‍ പരസ്പരം പരിചയപ്പെടുകയായിരുന്നു. അവര്‍ സ്ഥലനാമങ്ങളാല്‍ കൂടുതല്‍ ബന്ധിതരായി. രണ്ട ുപേരും അടുത്തടുത്ത സ്ഥലവാസികള്‍. ജോര്‍ജ്ജ് തന്നെക്കാള്‍ ആരുമാസം മുന്നേ ഇവിടെ കയറിക്കൂടി. തനിക്കു മുന്നേ വന്ന ഒരു ഭാഗ്യാന്വേഷി. “”ഒരു വര്‍ഷമായാല്‍ മെഷീന്‍ ഓപ്പറേറ്റര്‍ ആക്കാമെന്ന് മാനേജര്‍ പറഞ്ഞിട്ടുണ്ട ്.’’ ജോര്‍ജ്ജ് ഉയരങ്ങളിലേക്കുള്ള പടവുകള്‍ സ്വപ്നം കാണുന്നു. ജോര്‍ജ്ജ് നടക്കുകയാണ്. അനുസരണയുള്ള ഒരു കുട്ടിയായി ജോസ് പുറകെ നടന്നു. സ്റ്റോര്‍ റൂമില്‍ ചെന്ന് ജോര്‍ജ്ജ്, ബ്രൗണ്‍ നിറത്തിലുള്ള ഒരു ഓവര്‍കോട്ടു വാങ്ങി തന്നു. “”ഇത് ഡ്രസ്സ് അഴുക്കാകാതെ പുറമേ ഇടുക. ആഴ്ചവട്ടത്തില്‍ വീട്ടില്‍കൊണ്ട ു പോയി കഴുകി വൃത്തിയാക്കാം.’’

പാഠം ഒന്ന് ജോര്‍ജ്ജ് തുടങ്ങിയിരുന്നു. ആറ് സി.എന്‍.സി. (കമ്പ്യൂട്ടറൈസ്ഡ് ന്യൂ മെറിക്കല്‍ കൗണ്ട ്) മെഷീനുകളാണു നോക്കാനുള്ളത്. ജപ്പാന്‍ മെയ്ഡാണ്. ആദ്യം കൂളെന്റ് ഉണ്ടേ ാ എന്നു നോക്കുക. ഇല്ലെങ്കില്‍ നിറയ്ക്കുക. പിന്നെ ഓരോ മെഷീനും വേണ്ട റോ മെറ്റീരിയല്‍ മെഷീനു താഴെ പാകത്തിനു വെയ്ക്കുക. പിന്നെ ആര്‍ത്തിയോട് തിന്നുന്ന മെഷീനുകള്‍ തുപ്പുന്ന ചണ്ട ികള്‍ വന്നു നിറയുന്ന വീപ്പകള്‍ സമയാസമയങ്ങളില്‍ മാറ്റി പുതിയതു വയ്ക്കുക. ഇടയ്ക്കിടക്ക് മെഷീനുകള്‍ വാക്വം ക്ലീനറുകൊണ്ട ് അകത്തെ അഴുക്കും പൊടിയും വലിച്ചു നീക്കണം. സമയം പോകുന്നതറിയുകേയില്ല. ഓവര്‍ കോട്ടില്‍ അഴുക്കു പറ്റാന്‍ ജോര്‍ജ്ജ് അനുവദിക്കയില്ല. നല്ല വെടിപ്പുള്ളവന്‍. കഷണ്ട ി കയറിയ തലയുടെ മുന്‍ഭാഗം പുറകിലെ മുടി മുന്നോട്ട് വച്ച് മറയ്ക്കാന്‍ ശ്രമിച്ചിരിക്കുന്നു. ഉള്ളതിലും അധികം പ്രായം തോന്നിക്കുന്ന മുഖം. ജോര്‍ജ്ജ് മൊത്തത്തില്‍ സന്തോഷവാനാണെന്നു തോന്നുന്നു.

അവന്‍ കഥകള്‍ പലതും പറയുന്നുണ്ട ായിരുന്നു. ഇടയില്‍ കാണുന്നവരെയെല്ലാം അഭിവാദ്യം ചെയ്യാനും വിശേഷങ്ങള്‍ ചോദിക്കാനും ജോര്‍ജ്ജ് മറന്നില്ല. കാക്കയുടെ കണ്ണായിരുന്നു ജോര്‍ജ്ജിന്. എല്ലാവരും പരിചയക്കാര്‍.

“”നമ്മള്‍ ആരോടും മുഷിയരുത്. നമ്മളൊക്കെ ഇവിടെ വന്നത് ജീവിക്കാനാ... ഇവിടെ ഒരു ജീവിതം കെട്ടിപ്പടുക്കുക. അതില്‍ കൂടിയ രാഷ്ട്രീയമൊന്നും നമുക്ക് പാടില്ല.’’ ജോര്‍ജ്ജ് ശിഷ്യനു പുതിയ പാഠങ്ങള്‍ ചൊല്ലി കൊടുത്തു. ഒരു നല്ല നയതന്ത്രേജ്ഞന്റെ ശാന്തതയായിരുന്നു ഗുരുവിനപ്പോള്‍. ജ്യൂസ് കമ്പിനിയിലെ ജോലി പോയ സാഹചര്യം ഇയാള്‍ അറിഞ്ഞിട്ടുണ്ട ാകുമോ? ജോസ് സംശയിച്ചു. ഹേ.... ഒന്നും അറിഞ്ഞിട്ടുണ്ട ാകില്ല. അയാള്‍ അയാളുടെ ജീവിത ദര്‍ശനം പറഞ്ഞു എന്നേ ഉള്ളായിരിക്കും.... കഥകള്‍ക്കിടയില്‍ ജോര്‍ജ്ജ് പേഴ്‌സില്‍ നിന്നും തന്റെ ഭാര്യയെ കാട്ടിത്തന്നു. ഐശ്വര്യമുള്ള ഒരു മെലിഞ്ഞ കുട്ടി. നേഴ്‌സാണ്. പേപ്പറുകള്‍ ഫയല്‍ ചെയ്ത്, സ്വപ്നങ്ങളുമായി കാത്തിരിക്കുന്നു. ഫോട്ടോയില്‍ നോക്കി അല്പനേരം ജോര്‍ജ്ജ് നിന്നു. അയാളുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ നിരാശയുടെ നിശ്വാസവും ഉതിര്‍ത്ത് പടം പഴയ സ്ഥാനത്ത് ഒളിപ്പിച്ചു. വിരഹം അതിന്റെ ഫണം വിടര്‍ത്തി ആടുന്നത് ജോര്‍ജ്ജിന്റെ കണ്ണുകളില്‍ നിഴല്‍ വീഴ്ത്തി.

ജോലിക്കാരില്‍ അധികവും വെള്ളക്കാരാണ്. നല്ല വേദനം കിട്ടുന്ന ജോലികളിലധികവും വെള്ളക്കാരുടെ കുത്തകയാണ്. പ്രത്യേകിച്ച് ഇറ്റാലിയന്‍സ്. ജോസ് പ്രത്യേകം നിരീക്ഷിച്ചു. മറ്റൊക്കെ കീഴാളന്മാര്‍ വീതിച്ചെടുക്കുന്നു. അവര്‍ ട്രെയ്ഡില്ലാത്തവരാണ്. കറുത്തവരും ഇതര വര്‍ക്ഷക്കാരും കീഴാളന്മാരാണ്. രണ്ട ാഴ്ച എങ്ങനെ പോയി എന്നറിയില്ല. ഇനി ഈവനിങ്ങ് ജോലി. ജോര്‍ജ്ജിനോട് നന്ദി പറഞ്ഞു. സുന്ദരിയായ ഭാര്യ എത്രയും പെട്ടെന്നു വരുവാന്‍ ഇടയാകട്ടെ എന്നാശംസിച്ചു.

മോനെ എവിടെ ആരുടെ കൂടെ ആക്കും. അതൊരു ചോദ്യമായിരുന്നു. രണ്ട ാളും വീട്ടിലില്ലാതെ അവനെ.... പക്ഷേ പ്രശ്‌നം സ്വയം പരിഹൃതമായി. സിസിലിക്ക് ലേ ഓഫ്.... ബേബി സിറ്റിങ്ങ് എന്ന പ്രശ്‌നം തല്‍ക്കാലം പരിഹരിക്കപ്പെട്ടെങ്കില്‍, മറ്റനേക പ്രശ്‌നങ്ങള്‍ അവരെ തുറിച്ചു നോക്കുന്നുണ്ട ായിരുന്നു. അവര്‍ പരസ്പരം കണ്ണില്‍ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ലേ ഓഫ് എത്ര ദിവസത്തേക്കു കാണും. ഏറിയാല്‍ ഒരാഴ്ച. സിസിലിക്ക് നല്ല ക്ഷീണം ഉണ്ട ായിരുന്നു. വയറിന് അസാധാരണമായ വലിപ്പം. ആവശ്യങ്ങള്‍ മുട്ടി വിളിക്കുന്നതുകൊണ്ട ു മാത്രം ജോലിക്കു പോകുന്നു.

കാലാവസ്ഥ മാറി വരുന്നു. തുളച്ചു കയറുന്ന തണുപ്പും, പെയ്തിറങ്ങുന്ന മഞ്ഞും ഒന്നടങ്ങി. ഇനി ഭൂമിക്കടിയില്‍ മോചനവും കാത്ത്, വീര്‍പ്പു മുട്ടിക്കഴിയുന്ന വിത്തുകള്‍ മുളയ്ക്കാന്‍ തുടങ്ങും. പ്രകൃതിക്ക് ഉണര്‍വ്വിന്റെ കാലം. അവളും ഗര്‍ഭിണിയാണല്ലോ. അവളുടെ ഉല്ലാസഭാവം, ശരീരത്തിന്റെ കാന്തി എല്ലാം നമ്മെ ഉല്ലാസഭരിതരാക്കുന്നു. മരങ്ങള്‍ പുതുനാമ്പുകളെ മുളപ്പിച്ച്, അവള്‍ക്ക് വെഞ്ചാമരം വീശാന്‍ ഒരുങ്ങുന്നു. എവിടെയും വസന്തത്തിനു വരവേല്പു നല്‍കാന്‍ ഒരുങ്ങുന്ന പ്രകൃതി.... ചുറ്റിനും ആനന്ദം നിറയുമ്പോഴും സിസിലിയുടെയും ജോസിന്റെയും മനസ്സില്‍ മുള്‍ക്കിരീടത്തില്‍ നിന്നും ഇറ്റിറ്റു വീഴുന്ന രക്തത്തുള്ളികള്‍പോലെ രക്തം കിനിഞ്ഞിറങ്ങുന്നുണ്ട ായിരുന്നു. അകാരണമായ വേദന. ജീവിതം വേണ്ട വഴികളിലൂടെ അല്ലേ പോകുന്നത്. വഴി മാറി ഒഴുകുന്ന പുഴ വേണ്ട ത്ര നഷ്ടങ്ങള്‍ വിതച്ച്, ഓടി തളര്‍ന്ന് സ്വന്തം പാത തിരിച്ചറിയുന്നപോലെ ജീവിതവും സ്വന്തം പാതകള്‍ കണ്ടെ ത്തുമായിരിക്കും.

(തുടരും)
Join WhatsApp News
ഞാന്‍ എന്ന ഭാവം 2018-12-05 08:06:00

ഞാന്‍ എന്ന ഭാവം നടിക്കുന്ന പുരുഷന്‍ - ഒരു Psychological അവലോകനം

തന്നെകാള്‍ വലിയവന്‍ എന്ന് തോന്നിക്കുന്നവനെ അനുകരിക്കുക. പ്രതേകിച്ചും മാച്ചോ എന്ന് തോന്നിക്കുന്ന സ്റ്റൈല്‍. പെണ്ണ് മുണ്ട് മടക്കി കുത്തണം എന്നില്ല അയയില്‍ വിരിച്ച അടിവസ്ത്രം കണ്ടാല്‍ മതി അവന്‍റെ Testosterone ബലൂണ്‍ പോലെ വീര്‍ക്കും, അവന്‍റെ ലിംഗത്തിന്‍ വലുപ്പം വിളിച്ചുകൂവി ഗോറില്ല പോലെ കീറ്റും. ഇത് വെറും ഗോഷ്ടികള്‍ മാത്രം. പെണ്ണിന്‍റെ മുന്നില്‍ വണ്ടി വലിക്കുന്ന കാള പോലെ. വിഷ്ണം ഉടഞ്ഞ ഇവന്‍റെ പുറകെ പെണ്ണ് പോകുമോ!

എന്നാല്‍ ഇവന്‍റെ വിചാരം ഇവനാണ് നാട്ടിലെ വലിയ സുന്ദരന്‍ എന്നും നാട്ടിലെ ചെറുപ്പക്കാര്‍ അവനെ അനുകരിക്കും എന്നും പെണ്ണുങ്ങള്‍ മുഴുവന്‍ അവന്‍റെ പുറകെ ആണ് എന്നുമാണ്. എന്നാല്‍ വിവരവും വിദ്യാഭ്യാസവും പുരുഷത്തവും  ഉള്ള ഒരുവനും ഇവനെ തിരിഞ്ഞു പോലും നോക്കില്ല എന്ന് മാത്രം അല്ല വളരെ പുച്ഛത്തോടെ കാണുന്നു.

 ഞാന്‍ വലിയ ഒരു സംഭവം ആണ് എന്ന് തോന്നിക്കുന്ന പുരുഷന്മാരെ സമൂഹത്തിന്‍റെ എല്ലാ മേഗലയിലും കാണാം; പ്രതേകിച്ചും രാഷ്ട്രീയം,മതം, സംഘടന എന്നിവയില്‍. യദാര്‍ത്ഥത്തില്‍ ഇവര്‍ ലയിങ്ങിക ശേഷി കുറഞ്ഞവര്‍, ഇല്ലാത്തവര്‍, ഭീരുക്കള്‍, അശ്ലീല പടങ്ങള്‍ കാണുന്നവര്‍, വയാഗ്ര ഭോഗികള്‍,ലിംഗം വലുതാക്കാന്‍ പണം പഴാക്കുന്നവ്ര്‍, 70ലും മുടിയും മീശയും കറുപ്പിക്കുന്നവ്ര്‍ എന്ന് കാണാം. പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും; വലിയ പണക്കാരന്‍ എന്ന് നടിക്കുന്നവരും, തന്‍റെ ജാതി മേന്മ്മ ഏറിയത് എന്ന് കരുതുന്നവരും ആയിരിക്കും.

 ഇത് ഒരു സാദാരണ ട്രുംപ് അനുഭാവിയുടെ ലക്ഷണങ്ങള്‍ ആണ്. കഴിഞ്ഞ പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പില്‍ ട്രുപിനു വോട്ടു ചെയ്തവരെകുറിച്ച് പല university കളില്‍ നടന്ന ഗവേഷണങ്ങളുടെ ചുരുക്കം ആണ് ഇത്.

ഇവര്‍ മലയാളികള്‍ ആണ് എങ്കില്‍ പള്ളികൃഷി, അസോസിയേഷന്‍ പൊളിക്കല്‍, പത്രം വായിക്കാന്‍ അറിയാം എന്നതുകൊണ്ട്‌ പ്രസ്സ്‌ ക്ലബ്‌ തുടങ്ങുക എന്നിവയില്‍ നല്ല പ്രവീണ്യം ഉള്ളവരും ‘ഞാന്‍ രിപപ്ലിക്ക്ന്‍ ആണ് എന്ന് ഇടയ്ക്കിടെ ജപിക്കുന്നവരും ആയിരിക്കും.

ഡോ. നാരദന്‍ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക