• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

കെ എച്ച് എന്‍ എ കണ്‍വന്‍ഷന് അമ്മയുടെ ആശീര്‍വാദം

AMERICA 05-Dec-2018
ഡിട്രോയിറ്റ് : കേരളത്തിന്റെ സംസ്ക്കാരവും പാരമ്പര്യവും ജീവിക്കുന്ന നാട്ടിലും നിലനിര്‍ത്താനുള്ള ശ്രമം അഭിമാനകരമാണെന്ന്്മാതാ അമൃതാന്ദമയീ ദേവി. ഇക്കാര്യത്തില്‍ അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക രണ്ടു പതിറ്റാണ്ടായി ചെയ്തു വരുന്ന പ്രവര്‍ത്തനം ശക്തമായി തുടരണമെന്നും അമ്മ ആവശ്യപ്പെട്ടു.

ന്യൂജഴ്‌സിയില്‍ നടക്കുന്ന പത്താമത്തെ ദേശിയ കണ്‍വന്‍ഷന് ആശീര്‍വാദം തേടി തന്നെ സന്ദര്‍ശിച്ച കെ എച്ച് എന്‍ എ പ്രസിഡന്റ് രേഖാ മേനോനോട് സംസാരിക്കുകയായിരുന്നു അമൃതാന്ദമയീ .. സംഘടനയുടെ തലപ്പത്ത് വനിത എത്തിയതില്‍ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു. കണ്‍വന്‍ഷനിലേക്ക് അമ്മയെ രേഖാ മേനോന്‍ ക്ഷണിച്ചു.

2019 ആഗസ്റ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്‌സി ചെറിഹില്‍ ക്രൗണ്‍ പഌസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും
Facebook Comments
Comments.
വിദ്യാധരൻ
2018-12-06 23:38:39
"അവിദ്യായാമന്തരേ വർത്തമാന 
സ്വയം ധീര പണ്ഡിതമന്യ മാന 
ജങ്ഘന്യമാന; പരിയന്തി മൂഡാ 
അന്ധേനൈവ നീയമാന യഥാന്ധ" (മുണ്ഡകം 1 :2 :8) 

അജ്ഞാനത്തിന്റ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നവരും സ്വയം ധീരന്മാരെന്നും പണ്ഡിതന്മാരെന്നും അഭിമാനിക്കുന്നവരുമായ മൂഡന്മാർ അജ്ഞാനം മൂലമുള്ള അനർത്ഥങ്ങളാൽ നിരന്തരം പീഡിപ്പിക്കപ്പെടുന്നു അവർ അന്ധന്മാരാൽ നയിക്കപ്പെടുന്ന അന്ധന്മാരെപ്പോലെയാണ്   

ഈ ചിത്രത്തിൽ അന്ധർ ആരാണ് ?

JOHN
2018-12-06 16:01:19
യേശു ചെയ്ത ആദ്യത്തെ  അത്ഭുതം ആണ് കള്ളു വാറ്റു (വെള്ളം വീഞ്ഞാക്കി)അത് വലിയ മഹത്തായ കാര്യം ആണ് എന്നാണു അന്നും ഇന്നും പുരോഹിതർ വിളിച്ചു കൂവുന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ആ കഥ വിശ്വസിച്ചാണ് ഭൂരിപക്ഷം അച്ചായൻമാരും വൈകിട്ട് രണ്ടെണ്ണം വീശുന്നത് തന്നെ. മറ്റു മതക്കാർ കള്ളു വിൽക്കുകയോ കഞ്ചാവ്  വിൽക്കുകയോ വലിക്കുകയോ ചെയ്യട്ടെ. എന്തിനാ നമുക്ക് കുരു പൊട്ടുന്നത്  think ?
think
2018-12-06 15:11:54
 ബീഫും കള്ളും വിക്കുന്ന  ക്ലബ് അമൃതാനന്ദമയി  വാങ്ങി നടത്തുന്നത്  എന്ത് മതം? 
JOHN
2018-12-06 14:34:09
മാതാ അമൃതാനന്ദമയി എന്ന പേര് കേൾക്കുമ്പോൾ തന്നെ ചിലർക്ക് എന്താണ് ഇത്ര അസഹിഷ്ണുത എന്ന് മനസ്സിലാവുന്നില്ല. മറ്റു ആൾ ദൈവങ്ങളെപോലെയും ആത്മീയ തട്ടിപ്പുകാരെപോലെയും കോർപ്പറേറ്റ് മത നേതാക്കളെപോലെയും മാത്രം അല്ലെ അവരും ചെയ്യുന്നുള്ളു. 
അവർ വിദേശത്തു പോയി പണം പിരിക്കുന്നു, അത് ചെയ്യാത്ത ഏതെങ്കിലും ഒരു മത വ്യാപാരി ഉണ്ടോ ഇന്ന് കേരളത്തിൽ ? കേരളത്തിലെ വിമാനത്താവളങ്ങളിൽ ബിസിനസ് ക്ലാസ് ലൗഞ്ചിൽ മിക്കവാറും കാണാം വിദേശത്തേക്ക് പറക്കാൻ ഒരു ബിഷപ്പ് അല്ലെങ്കിൽ ധ്യാന ഗുരു, രോഗശാന്തി ഉഡായിപ്പുകാർ. അവർ സ്ഥലം കാണാൻ പോകുന്നതാണോ ?
അവരുടെ സ്വത്തിനു കണക്കില്ല, മേൽപ്പറഞ്ഞ ഏതു വ്യാപാരിക്കാന് കണക്കു പോയിട്ട് കണക്കു പുസ്തകം ഉള്ളത് ?
അവരുടെ മഠങ്ങളിൽ പീഡനം നടക്കുന്നു, ശരിയാണ് പക്ഷെ ബാല പീഡനം കേട്ടിട്ടില്ല. കോര്പറേറ്റ് മതങ്ങളുടെ പീഡന കഥകൾ കേൾക്കുമ്പോൾ വള്ളിക്കാവിലമ്മച്ചിയുടെ മഠത്തിലെ പീഡനമൊക്കെ ചീള് കേസ്സു. 
ആശ്രമത്തിൽ കൊലപാതകങ്ങൾ നടത്തുന്നു അവ മൂടി വക്കുന്നു, മറിയക്കുട്ടി, അഭയ, ശങ്കര രാമൻ  തുടങ്ങി ജലന്ധറിലെ പാവം പുരോഹിതന്റെ കൊലപാതകം വരെ നടന്നത് കൊണ്ട് അമ്മച്ചിയുടെ മഠത്തിലെ കണ്ടില്ല എന്നല്ല. 
അവർക്കു ഉന്നതങ്ങളിൽ പിടിപാടുണ്ട്, അതില്ലാത്ത ഏതു മത നേതാവാണുള്ളത് ? 
ആശുപത്രി  തട്ടിപ്പു,  ഉണ്ടല്ലോ, സ്വന്തം ജാതിയിലെ കുഞ്ഞാടിന് ഒരു രൂപ പോലും കിഴിവ് നൽകാത്ത കോര്പറേറ്റ് മത ആശുപത്രിയ്ക്കാൾ ഭേദം ആണ് 'അമ്മ ആശുപത്രി, കുറെ ഒക്കെ സൗജന്യങ്ങൾ നൽകുന്നുണ്ട് ജാതി മത ഭേദമന്യേ.
ഭൂമി ഭകോണം നടത്തുന്നില്ല,കും സോറി അതിനു കാത്തിരിക്കേണ്ടി വരും 
പാവപ്പെട്ട നഴ്സുമാരെ പിഴിയുന്ന കാര്യത്തിലും അവർ പിന്തുടരുന്നത് മറ്റു മത മാതൃക ആണ്. സർക്കാർ സ്ഥലം കയ്യേറുന്ന കാര്യത്തിലും പാടം നികത്തുന്ന കാര്യത്തിലും അവർ സ്വയം പ്രഖ്യാപിത മെത്രാൻ കെ പി യോഹന്നാനോളം വരില്ല എന്നൊരു കുറവ് ഒരു കുറവായി കാണാതെ. 
വൽക്കഷ്ണം : നിന്റെ വിശ്വാസം ആൾ ദൈവങ്ങളെയും തട്ടിപ്പു ഉടായിപ്പു രോഗ ശാന്തികാരേയും രക്ഷിക്കട്ടെ 
Jaya Kumar
2018-12-06 14:13:53
This is just for cheap publicity for KHNA
വിദ്യാധരൻ
2018-12-05 22:44:25
എത്രയാൾ ദൈവങ്ങൾ  വന്നുപോയി ഭൂമിയിൽ 
എങ്കിലും മർത്ത്യൻ തൃപ്തനല്ല
വേണം ജനത്തിന്  ആൾദൈവം ആരേലുമെപ്പഴും  
അല്ലെങ്കിൽ അവർ  ചത്തുപോകും 
സത്യാസായിബാവ, ആചാര്യ രജനീഷ് 
സ്വാമി നിത്യാനന്ദ,ചന്ദ്ര സ്വാമി 
ഗുർമീത് റാം റഹിം സിങ്, രാധേ മാ
ആശാറാം ബാപ്പു,അണ്ണാമലൈ സിദ്ധർ
എല്ലാത്തിലും മുന്തിയ അമൃതാനന്ദമയിയും 
അങ്ങനെ പട്ടിക നീളുന്നു എന്നാലും 
ഇന്ത്യയിൽ ആൾദൈവം കുറവ് തന്നെ 
ഭക്തി മൂത്തു ജനത്തിന്റെ ബോധം നശിക്കുമ്പോൾ 
പോക്കറ്റടി തുടങ്ങും  ആൾ ദൈവളാ നേരം തന്നെ 
ചിന്ത ശക്തി പോയ ജനത്തെ ഒരിക്കലും  
രക്ഷിക്കാനാവില്ലവരുടെ    കാര്യം  പോക്ക് തന്നെ  
anti-RSS
2018-12-05 20:34:52
ഭൂരിപക്ഷം ആരാണ്  അവരുടെതാണ്  രാജ്യം. അവർ  അത്  മത രാജ്യമാക്കിയില്ലെങ്കിൽ അത് അവരുടെ മഹത്വം.  ക്രിസ്ത്യാനി ഉണ്ടാക്കിയതാണല്ലോ ഈ രാജ്യം. ഇന്ത്യ ഹിന്ദുക്കൾ മാത്രമല്ല, ഞങ്ങളുടെയും  പിതൃഭൂമിയുമാണ്. അങ്ങനെയല്ലെന്നാണ്   ആർ.എസ.എസ. പഠിപ്പിക്കുന്നത്. മതം വ്യത്യസ്തമായാൽ ദേശീയത മാറുമെന്ന ഫണ്ണി ആശയം. എന്നാ പിന്നെ അവർ എന്തിനാ ഇങ്ങോട്ടു  വരുന്നത്.
ഇനി മദർ മേരിയെ ദൈവം ആയി ചിന്തിച്ചാൽ പോലും അത് മഹാ പാപമാണ്. ക്രിസ്ത്യാനി ഒരു ദൈവത്തിലെ വിശ്വസിക്കുന്നുള്ളു. മദർ മേരിയെ വണങ്ങുന്നവെങ്കിൽ അത് അമ്മയോടുള്ള ആദരവും  സ്നേഹവും മാത്രം. ആരാധന അല്ലാ.
അമൃതാനന്ദമയി വെസ്റ്റ് ചെസ്റ്ററിലെ ഒരു ക്ലബ് കഴിഞ്ഞ  വര്ഷം, 20  മില്യൺ ഡോളറിനു വാങ്ങി.  150 കോടി  രൂപ. അത്  പാർട്ടിക്കും വിവാഹസൽക്കാരത്തിനും കൊടുക്കുന്നു. എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് കരാർ. 
ദൈവമാണെമെങ്കിൽ പാർട്ടി ഹാൾ എന്തിനു വാങ്ങി? ഈ പണം ഇവിടെ നിന്ന് കിട്ടി? ഇവിടത്തെ ക്രിസ്ത്യാനി കൊടുത്തു.
JOHN
2018-12-05 15:25:33
ഇന്ത്യ ഹിന്ദു രാജ്യം ആണെന്ന് കരുതുന്നവരെപോലെ അമേരിക്ക ക്രിസ്ത്യൻ രാജ്യം ആണെന്നാണ് പലരും കരുതുന്നത് . ഭൂരിപക്ഷം ക്രിസ്ത്യാനികൾ ആണ് പക്ഷെ  ഇതൊരു ജനാതിപത്യ രാഷ്ടം ആണ്. 
ഞാൻ ഒരു അമൃതാനന്ദ മായി ഫാൻ അല്ല പക്ഷെ ശ്രി സൈമൺ  പറയുന്നു ഒരു സ്ത്രീയെ ദൈവമായി കാണുന്നവരോട് പുച്ഛം ആണെന്ന്. ആദ്യം സ്വന്തം കണ്ണിലെ ........  
ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ദൈവമായി കരുതുന്നത് മദർ മേരിയെ അല്ലെ. കൂടുതൽ പള്ളികളും അവരുടെ പേരിൽ അല്ലെ. കവല തോറും മറിയത്തിന്റെ പ്രതിമ പിന്നെ പള്ളികളിലും കുരിശിൻ തൊടികളിലും കന്യാ മറിയത്തിന്റെ തിരു ശേഷിപ്പും തുണിക്കഷണവും വച്ച് കാശ് പിടുങ്ങുന്നത് ആരാണ് എന്ന് സ്വയം പരിശോധിക്കുക. 
Jathikkomaram
2018-12-05 14:09:26
Eee vargiya janthukkal lokam muzhuvan vargiyavalkarikkan sramikkukayano?
Simon
2018-12-05 11:32:36
ജീവിക്കുന്ന ഒരു സ്ത്രീയെ ദൈവമായി ആരാധിക്കുന്ന അമേരിക്കൻ ഹിന്ദുക്കളോട് പുച്ഛമാണ് തോന്നുന്നത്. അവരെന്ത്, പ്രപഞ്ച ശക്തിയോ? വർഗീയ വാദി ഗോപാല കൃഷ്ണനും സമ്മേളനത്തിൽ കാണുമായിരിക്കുമല്ലോ? അയാളോട് ഇസ്‌ലാമിക രാജ്യത്തുപോയി തീവ്ര ഹിന്ദുത്വം പ്രസംഗിക്കാൻ പറയൂ. സമാധാനമായി, എല്ലാ മതങ്ങളോടും സൗഹാർദ്ദ പരമായി ജീവിച്ച ഹിന്ദു ജനതയെ വർഗീയവൽക്കരിക്കുന്നത് ഇയാളെപ്പോലുള്ള കുറെ പുഴുക്കുത്തുകളാണ്. ക്രിസ്തുവിനെ പരിഹസിച്ചാൽ ഏതൊരു ക്രിസ്ത്യാനിയെയും ചൊടിപ്പിക്കുമെന്ന് അയാൾക്കറിയാം. അതാണ് അയാൾ യുട്യൂബിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്തുമസ് കാലത്ത് അത് വേണ്ട ഗോപാല കൃഷ്ണാ!!!  
വര്‍ഗീയന്‍
2018-12-05 11:05:39
കുമ്മനം, ഗോപാലന്‍, സ്ത്രി ടീച്ചര്‍, ഇവരെ ഒക്കെ കൊണ്ടുവന്നാല്‍ പിക്കറ്റ് ചെയ്യും. 

Christian vargeeyan
2018-12-05 10:52:37
 നാറുന്ന വർഗീയത പറയുന്നവരെ കൊണ്ട് വന്ന്  ഈ കൃസ്ത്യൻ രാജ്യത്തു ക്രിസ്താനികളെ ആക്ഷേപിച്ചാൽ ഞങ്ങൾ സമ്മേളന സ്ഥലത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.അത് ഈ രാജ്യത്തെ മാധ്യമനകളിൽ മുഴുവൻ വരും 
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മാര്‍ത്തോമാ യുവജന സഖ്യം ഭദ്രാസന കോണ്‍ഫെറന്‍സിന്റെ റാഫിള്‍ കിക്കോഫ് നടത്തി.
പുല്‍വാമ ആക്രമണം: കെ എച്ച് എന്‍ എ പ്രാര്‍ത്ഥനായോഗം ന്യൂജേഴ്‌സി
സമാധാനയാത്രകള്‍ കൊണ്ടുവരുന്ന സമാധാനം ഇതാണോ? (ഹസീന റാഫി )
മൂന്നു വയസ്സുകാരിയുടെ ജഡം ആസിഡ് ഭരണിയില്‍-മാതാപിതാക്കള്‍ അറസ്റ്റില്‍
ആത്മസുഹൃത്തിന്റെ ആകസ്മിക വിയോഗത്തില്‍ വിതുമ്പലുകള്‍ അടക്കാനാകാതെ ജോയിച്ചന്‍ പുതുകുളം
മനസ് നിറച്ച് സൂപ്പര്‍ബോളിന്റെ ആരവം, കൊമേര്‍ഷ്യലുകളുടെയും... (പകല്‍കിനാവ് : ജോര്‍ജ് തുമ്പയില്‍)
ആക്ഷേപ ഹാസ്യം. വീരചക്രം (കവിത : ജോസഫ് നമ്പിമഠം)
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 7-ാമത് നാഷണല്‍ ചീട്ടുകളി മത്സരം 2019 മാര്‍ച്ച് 2 ന്
നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വെയര്‍വാലിക്ക് യുവനേതൃത്വം
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
ഞാന്‍ പെറ്റ മകന്‍ (കവിത: വിനയ് വിജയന്‍)
ടെക്‌സസില്‍ ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവും വെടിവച്ചു മരിച്ചു
"കുര്യന്‍ നിയമം' എല്ലാവര്‍ക്കും ബാധകമാക്കണം: ജോര്‍ജ് ഏബ്രഹാം
സൗത്ത് ഫ്‌ളോറിഡ നവകേരളക്ക് നവസാരഥികള്‍
ചെകുത്താന്റെ സ്വന്തം നാട് (കവിത: ജയന്‍ വര്‍ഗീസ്)
ദീപാ നിശാന്ത് മുതല്‍ ശാരദക്കുട്ടി വരെ; ഇടത് (കപട) ബുദ്ധിജീവികളുടെ ഇരട്ടത്താപ്പുകള്‍
പ്രേക്ഷകര്‍ മറക്കില്ല, ഈ കുമ്പളങ്ങി നൈറ്റ്‌സ്
44 കുടുംബങ്ങള്‍ക്ക് മാര്‍ക്ക് നേരിട്ട് ധനസഹായം നല്കി
പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23-ന്
മറിയാമ്മ ശാമുവേല്‍ (ചിന്നമ്മസാര്‍, 92) നിര്യാതയായി
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM