Image

അത്ഭുതം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 05 December, 2018
അത്ഭുതം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
ബുദ്ധിയില്‍ വ്യക്തമല്ലാത്തതബദ്ധമാം
യുക്തിവാദി മഹാ ചിന്തകന്‍ ചൊന്നു
ഭക്തിയും ആത്മീയ ചിന്തകളും തന്റെ
യുക്തിയില്‍ ചേരുന്നതല്ലെയന്നോതി;
ദൃഷ്ടിയില്‍ ഗോചരമല്ലാത്തതൊന്നുമേ
സത്യമതായ് കരുതാത്തൊരാ വിദ്വാന്‍
അത്ഭുതമാം പ്രതിഭാസമതൊന്നിലും
വിശ്വസിക്കുന്നില്ലെയെന്നുരച്ചു!

അത്ഭുതത്തില്‍ വിശ്വസിക്കാത്ത വ്യക്തിയെ
അത്യാശ്ചര്യത്തോടെ നോക്കി നില്‍ക്കെ
സാത്ത്വിക ദൂതായ് മൊഴിഞ്ഞൊരു പണ്ഡിതന്‍
ശാന്തതയില്‍ യുക്തിവാദിയോടേവം:

അനാദിമദ്ധ്യാന്തമീ പ്രപഞ്ചത്തിലെ
കോടാനുകോടിയാം നക്ഷത്രവൃന്ദവും
തീരാത്തൊരഗ്നിതന്‍ ഗോളമായ് വിണ്ണില്‍
നിത്യവും കത്തിജ്വലിക്കുന്ന സൂര്യനും
കൃത്യമാം ദൂരത്തിലൂടതിന്‍ ചൂറ്റിലും
സഞ്ചരിച്ചീടുന്ന ഭൂമിയും ചന്ദ്രനും
സര്‍വ്വ ചരാചര ജീവജാലങ്ങളും
മര്‍ത്ത്യനും ചേര്‍ന്നുള്ളൊരീ മഹാസംഭവം
അത്ഭുതം എന്നൊരാ വാക്കിനാലല്ലാതെ
അല്പനാം ചിന്തകാ, വര്‍ണ്ണിച്ചിടാമോ!!
Join WhatsApp News
വിദ്യാധരൻ 2018-12-05 18:39:30
അത്ഭുതം അത്ഭുതം എന്ന് പറഞ്ഞെല്ലാരും
കുത്തിയിരുന്നിരുന്നെങ്കിൽ 
ഇന്ന് നാം കാണുന്ന നേട്ടങ്ങൾ എല്ലാമേ 
മർത്ത്യന്  മന്നിൽ ലഭിക്കാതെ പോയേനെ 
ഉത്തരം മുട്ടുമ്പോൾ ചൊല്ലുന്നു ചിലർ 
അതുഭുതം അല്ലെങ്കിൽ ദൈവമെന്ന്  
ജിജ്ഞാസുക്കളാം സത്യന്വേഷികളെന്നാൽ 
പിന്നെയും മുന്നോട്ടന്വേഷിച്ചു  പോകും 
സംശയം ചോദ്യങ്ങൾ എന്നിവ കൊണ്ടവർ 
കിള്ളിപൊളിച്ചതിനുള്ളിൽ  നോക്കും
അപ്പോൾ അതിൽ കാണാം നമ്മുടെ പൂർവ്വികർ 
പണ്ട് കണ്ട ചില സൂക്ഷമമാം കാഴ്ച  
"പരമാണുക്കൾ പത്തു കൂടിയാൽ പരസൂക്ഷ്മം
പരസൂക്ഷ്മങ്ങൾ പത്തുകൂടുമ്പോൾ ത്രസരേണു
പരമേഴതു ചേർന്നാലുണ്ടാകും സ്ഫുടം സൂര്യ-
കിരണങ്ങളിൽ പരിവർത്തിക്കുമൊരു രേണു.
അരിയോരോ രേണുക്കളേഴു പിന്നെയും ചേർന്നാൽ
ഗിരികമുഖരോമാഗ്രത്തിന്റെ പരിമാണം
അതു പത്തു ചേരുമ്പോൾ ലിഖ്യമാം ; പത്തു ലിഖ്യ-
മഥ ചേരുമ്പോൾ യൂകമാം ; യൂകം പത്തു ചേർന്നാൽ
യവബീജത്തിൻ കാമ്പാമേഴതു ചേർന്നാൽ വണ്ടി-
ന്നവലഗ്നമാ ; മഥ പിന്നെയും ചൊന്നാനേവം
മൃദുസർഷപമുൽഗയവങ്ങൾ ; യവം പത്താ-
മഥ പിന്നൊരംഗുലം ; പന്ത്രണ്ടംഗുലങ്ങളാം
വിതസ്തി ; ഹസ്തഗജചാപങ്ങൾ പിന്നെ മേൽമേ-
ലതിനൊക്കെയും മേലാം പ്രാസമാം ദീർഘമാനം
പ്രാസങ്ങളിരുപതു കൂടുന്ന ദൂരമേക-
ശ്വാസമാനമാ;മൊരു ശ്വാസത്താൽ ഗമ്യമതും.
അതു നാൽപ്പതു ചേർന്നാൽ ഗവ്യൂതി ; ഗവ്യൂതി നാ-
ലഥ ചേരുന്നതാണ് യോജന ; യിനിഗ്ഗുരോ!
ഒരു യോജനയുള്ളിൽ സൂര്യരശ്മിയിൽ കാണും
ചെറുധൂളികളെത്രയെന്നും ചൊല്ലുവനെന്നായ്
വിരുതാർന്നുടൻ യോജനാന്തരാളത്തിലെത്ര
പരമാണുക്കളെന്നും പറഞ്ഞാൻ സ്പഷ്ടം ബാലൻ" 
(ശ്രീബുദ്ധചരിതം -ഒന്നാം കാണ്ഡം ആശാൻ )
ഉണ്ടിങ്ങനെ മർത്ത്യ മനസ്സിന് ഗ്രഹിക്കാത്ത കാര്യം 
പ്രഹേളികക്കുള്ളിൽ പൊതിഞ്ഞ സമസ്യ പോലെ 
തോന്നാം ചിലപ്പോൾ നമ്മൾക്ക് കവി പറഞ്ഞപോലെ 
"ഒന്നും തിരിച്ചറിയുവാനൊരുതൊട്ടറിഞ്ഞോ -
രൊന്നും കഥിയ്ക്കുകയുമില്ല, കഥിച്ചുവെങ്കിൽ 
എല്ലാമസത്യ, മിതുമല്ലതുമല്ല സത്യ-
മെന്നോതുമിങ്ങനെ മറഞ്ഞരുളുന്നു സത്യം" (വിശ്വരൂപം -വി .സി ബി )
'പൂമൊട്ടി'നുള്ളിലെ തേൻ കണം കണ്ടപ്പോൾ 
ചുമ്മാ കുറിച്ചതാണിവയല്ലാം 
മുന്നോട്ട് പോകട്ടങ്ങേടെ  കാവ്യ സപര്യ
കൂടുതൽ കൂടുതൽ അതുഭുതം കാണാൻ 
Easow Mathew 2018-12-10 10:31:26

Thank you Sri Vidyadharan for the critical response and the very encouraging words on the poem. Your educative comments always make the response columns lively. It is true that the explorative works of creative scientists have contributed a lot to the welfare of human society. Still there is a point at which their search for truth stands baffled with the question, what next! They answer the question 'how' on many of the phenomena that are happening around us, but can not satisfactorily answer the question, 'why'. It is at this point one thinks seriously about the Power that created and ultimately controls everything! Dr. E. M. Poomottil

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക