Image

ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടിട്ട്‌ ഇന്ന്‌ 26 വര്‍ഷം; കനത്ത സുരക്ഷയില്‍ അയോധ്യ

Published on 06 December, 2018
ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടിട്ട്‌ ഇന്ന്‌ 26 വര്‍ഷം; കനത്ത സുരക്ഷയില്‍  അയോധ്യ

ന്യൂഡല്‍ഹി: ഭാരതത്തിന്‍റെ മതേതര സങ്കല്‍പങ്ങള്‍ക്ക്‌ തീരാ കളങ്കമേല്‍പ്പിച്ചുകൊണ്ട്‌ ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടിട്ട്‌ ഇന്ന്‌ 26 വര്‍ഷം. ആയുധധാരികളായ വന്‍ സംഘം കര്‍സേവകര്‍ മസ്‌ജിദ്‌ തകര്‍ത്ത്‌ കാല്‍നൂറ്റാണ്ടാകുമ്‌ബോഴും കേസിന്‍റെ വിചാരണ പൂര്‍ത്തിയാകുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്‌തിട്ടില്ല എന്നത്‌ സംഭവത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതിന്‍റെ വാര്‍ഷികം പ്രമാണിച്ച്‌ വിഎച്ച്‌പി, ബജരംഗദള്‍ എന്നിവ ഇന്ന്‌ `ശൗര്യ ദിവസ`മായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. മുസ്ലീം സംഘടകള്‍ `കരിദിനവും` പ്രഖ്യാപിച്ചിട്ടുണ്ട്‌. അതേസമയം, കനത്ത സുരക്ഷയിലാണ്‌ അയോധ്യ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക