Image

ദേവസ്വംബോര്‍ഡില്‍ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്‌ത്യാനികളാണെന്ന്‌ ശശികല: ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ ദേവസ്വം മന്ത്രി

Published on 06 December, 2018
ദേവസ്വംബോര്‍ഡില്‍ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്‌ത്യാനികളാണെന്ന്‌ ശശികല: ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ ദേവസ്വം മന്ത്രി
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ്‌ കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശശികലയുടെ വര്‍ഗീയ പ്രസ്‌താവനയ്‌ക്കെതിരെയാണ്‌ കോടതിയെ സമീപിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

`തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്‌ത്യാനികള്‍ ആണെന്ന പ്രസ്‌താവന കെ.പി ശശികല നടത്തിയിരുന്നു. ഈ വര്‍ഗീയ പ്രസ്‌താവനയുടെ വീഡിയോ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ ചൂണ്ടിക്കാണിച്ചതിന്‌ എനിക്കെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസുമായി ശശികല കോടതിയെ സമീപിച്ചിരിക്കുന്നു.

ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയാണ്‌. അതിനെതിരെ ഞാന്‍ കോടതിയെ സമീപിക്കാന്‍ പോകുകയാണ്‌. ഇത്തരത്തില്‍ ഭ്രാന്തു പിടിച്ച വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ മതേതര കേരളത്തിലെ സര്‍ക്കാര്‍ കര്‍ശന നിലപാടുകളുമായി മുന്നോട്ടു പോകുമെന്ന്‌' മന്ത്രി പറഞ്ഞു.

ശശികല വര്‍ഗീയത വ്യാപരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ്‌ മന്ത്രിയുടെ പ്രതികരണം. നമ്മള്‍ ഹിന്ദുക്കള്‍ ഒരുഗതിയും പരഗതിയും ഇല്ലാതെ നാട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ നമ്മുടെ അമ്പലങ്ങളില്‍ 60 ശതമാനം ക്രിസ്‌ത്യാനികളാണ്‌ എന്നായിരുന്നു ശശികല പ്രസംഗത്തില്‍ പറഞ്ഞത്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക