കെ സുരേന്ദ്രന്റെ പ്രവൃത്തികളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
VARTHA
06-Dec-2018

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എന്തിനാണ് സുരേന്ദ്രന്‍ ശബരിമലയില്‍ പോയതതെന്ന് ഹൈക്കോടതി ആരാഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നവര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വിലയിരുത്തി.
സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ബാക്കി വാദം കേട്ട് നാളെ വിധി പറയാമെന്നും കോടതി അറിയിച്ചു.
സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ബാക്കി വാദം കേട്ട് നാളെ വിധി പറയാമെന്നും കോടതി അറിയിച്ചു.
സുരേന്ദ്രന്‍ നിയമം ലംഘിച്ചതായിട്ട് സര്‍ക്കാര്‍ ഹൈക്കോടതില്‍ ജാമ്യാപേക്ഷ എതിര്‍ത്ത് വാദിച്ചു. ഭക്തരുടെ പ്രവൃത്തികളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത്. ശബരിമലയില്‍ ഒരു സംഘം പ്രശ്‌നമുണ്ടാക്കുന്നതിന് ശ്രമിക്കുന്നുണ്ട്.
സുരേന്ദ്രനും അവരില്‍ ഒരാളാണ്. ശബരിമലയിലെ സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ല. സുരേന്ദ്രനെതിരെ എട്ട് വാറന്റ് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments