ശബരിമല നാമജപ സമരങ്ങളില്‍ കുട്ടികളെ സമരക്കാര്‍ കവചമായി ഉപയോഗിച്ചെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും സംസ്ഥാന ബലാവകാശ കമ്മീഷന്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തിയതിനു ശേഷമാമ് കമ്മീഷന്റെ കണ്ടെത്തല്‍. നാമജപസമരങ്ങളില് പോലീസിനെ പ്രതിരോധിക്കാന്‍ കുട്ടികളെ മുന്‍നിരയില്‍ നിര്‍ത്തിയെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ കമ്മീഷന് ചെയര്മാന് പി.സുരേഷ് സംസ്ഥാന ഡിജിപിക്ക് നിര്‍ദ്ദേശം നല്കി.
കുട്ടികളെ സമരത്തിന് ഉപയോഗിക്കാന്‍ മാതാപിതാക്കളുടെ സമ്മതം ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്കെതിരെയും നിയമനടപടി ഉണ്ടാവും. ഇതോടെ സമരത്തിന് കുട്ടികളെ ഇറക്കിവിട്ട രക്ഷിതാക്കള്‍ കുടുംങ്ങുമെന്ന് ഉറപ്പായി. പ്രക്ഷുബ്ധമായ സമരങ്ങളില്‍ കുട്ടികളെ മുന്നില്‍ നിര്‍ത്താന്‍ പാടില്ല എന്നാണ് നിയമം. ഇങ്ങനെ ചെയ്താല്‍ ജുവനൈല്‍ ജസ്റ്റില് ആക്ട് പ്രകാരം മൂന്ന് വര്‍ഷത്തെ തടവാണ് ശിക്ഷ.