Image

ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ വംശജനെ കണ്ടെത്തി

Published on 06 December, 2018
ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ വംശജനെ കണ്ടെത്തി
ദാമന്‍: ഗുജറാത്ത് സന്ദര്‍ശനത്തിനിടെ കാണാതായ ഇന്ത്യന്‍ വംശജനായ യുഎസ് വ്യവസായിയെ കേന്ദ്ര ഭരണപ്രദേശമായ ദാമന്‍ ആന്‍ഡ് ദിയുവില്‍ കണ്ടെത്തി. നവംബര്‍ 27ന് കാണാതായ മിത്തല്‍ സരയ്യയെയാണ് ദാമനിലെ ഹോട്ടലില്‍ കണ്ടെത്തിയതെന്ന് വഡോദര പോലീസ് കമ്മീഷണര്‍ അറിയിച്ചു.

മിത്തലിനെ കണ്ടെത്തുന്നതിനായി 90 പോലീസുകാരെ ഉള്‍പ്പെടുത്തി നിരവധി സംഘങ്ങള്‍ രൂപീകരിച്ചിരുന്നെന്നും തിരോധാനം സംബന്ധിച്ച് മിത്തലിന്‍റെ ബന്ധുവാണ് പരാതി നല്‍കിയതെന്നും എസ്പി അനുപംസിംഗ് ഗെലോട്ട് അറിയിച്ചു.

യുഎസിലെ ഫ്‌ളോറിഡയിലാണ് മിത്തല്‍ താമസിക്കുന്നത്. അടുത്തിടെ സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ വിഷാദത്തിലായിരുന്നു. ബന്ധുവിനെ സന്ദര്‍ശിക്കുന്നതിനായാണ് മിത്തല്‍ ഇന്ത്യയിലെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക