Image

അമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്തൊമ്പതുകാരിയെ കാണാതായി

Published on 06 December, 2018
അമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്തൊമ്പതുകാരിയെ കാണാതായി


തലശ്ശേരി: അമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്തൊമ്പതുകാരിയെ തലശ്ശേരിയില്‍ കാണാതായി. ഇന്ന്‌ പുലര്‍ച്ചെ അഞ്ചര മണിയോടെ ചെന്നൈ-മംഗളുരു സൂപ്പര്‍ഫാസ്റ്റ്‌ ട്രെയിനിലാണ്‌ സംഭവം.


പുലര്‍ച്ചെ കോഴിക്കോട്‌ നിന്നും ട്രെയിന്‍ കയറിയ കോഴിക്കോട്‌ മണ്ണൂരിലെ അത്തിപറമ്പത്ത്‌ വീട്ടില്‍ ശുഭയുടെ മകള്‍ സസ്യ ബാബുരാജിനെ (19) യാണ്‌ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കാണാതായത്‌. ബാത്ത്‌റൂമിലേക്ക്‌ പോയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ അമ്മ അപായ ചങ്ങല വലിക്കുകയും ട്രെയിന്‍ കൊടുവള്ളി റെയില്‍വേ ഗേറ്റിനടുത്ത്‌ നില്‍ക്കുകയുമായിരുന്നു.

തുടര്‍ന്ന്‌ ഒരു സ്‌ത്രീ നിലവിളിച്ച്‌ ട്രെയിനില്‍ നിന്നും ഓടുന്നത്‌ ശ്രദ്ധയില്‍ പെട്ട ഗേറ്റ്‌ കീപ്പര്‍ കൃഷ്‌ണന്‍ ഉടന്‍ തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ആര്‍.പി.എഫ്‌. ഉദ്യോഗസ്ഥരെത്തി പരിശോധ നടത്തി.
മകള്‍ക്ക്‌ ഒരു യുവാവുമായി അടുപ്പമുള്ളതിനാല്‍ അമ്മ മകളെയും കൂട്ടി മംഗലാപുരത്തുള്ള അനുജത്തിയുടെ വീട്ടിലേക്കുള്ള യാത്രക്കിടയിലാണ്‌ പെണ്‍കുട്ടിയുടെ തിരോധാനം. പെണ്‍കുട്ടി തലശ്ശേരിയില്‍ നിന്നും യുവാവിനൊപ്പം പോയെന്നാണ്‌ സൂചന.

ശുഭയുടെ പരാതി പ്രകാരം തലശ്ശേരി പോലീസ്‌ കേസെടുത്തു. ആറ്‌ മിനുട്ടോളം ട്രെയിന്‍ കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ടതിനാല്‍ ദേശീയ പാതയിലും മമ്പറം റോഡിലും ഗതാഗതക്കുരുക്കുണ്ടായി. കാണാതായ മകള്‍ കാമുകനൊപ്പമുണ്ടെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക