Image

ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് നന്ദിതാ ദാസ്

Published on 08 December, 2018
ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് നന്ദിതാ ദാസ്

ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അഭിനേത്രിയും സംവിധായികയുമായ നന്ദിതാ ദാസ്. തിരുവനന്തപുരത്ത് വച്ച്‌ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച്‌ ശനിയാഴ്ച നടന്ന ചര്‍ച്ചയിലാണ് നന്ദിത തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. സ്ത്രീകളുടെ മാസമുറയെ അശുദ്ധിയായി കാണുന്ന രീതി തികച്ചും പ്രാചീനമാണെന്നും നന്ദിത വ്യക്തമാക്കി.

'' ഒരു പൗരനെന്ന നിലയില്‍ സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നു. ജന്മം നല്‍കുന്നത് പോലെ തന്നെ തീര്‍ത്തും സ്വാഭാവികമായ കാര്യമാണ് ആര്‍ത്തവം. അതുകൊണ്ടാണ് ആര്‍ത്തവം അവസാനിക്കുമ്ബോള്‍ ജന്മം നല്‍കുന്നത് അവസാനിക്കുന്നതും. ഈ കാലഘട്ടത്തിലും ഇത് അശുദ്ധിയാണെന്ന് കരുതുന്നത് തീര്‍ത്തും ദുഖകരമാണ്'' നന്ദിത പറ‍ഞ്ഞു. കൂടാതെ ഇരുണ്ട ചര്‍മ്മക്കാര്‍ ബോളിവുഡില്‍ നേരിടേണ്ടി വരുന്ന അവഗണനയെ കുറിച്ചും നന്ദിത വ്യക്തമാക്കി. ഇരുണ്ട ച‌ര്‍മ്മത്തെ ഒരു കുറവായിട്ടാണ് അവര്‍ കാണുന്നത്. എന്നാല്‍ ബോളിവുഡില്‍ ഇരുണ്ട ചര്‍മ്മത്തിന്റെ മുഖമായി താന്‍ ഇന്നും അഭിമാനത്തോടെ നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. മേളയുടെ ഭാഗമായി ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ നന്ദിത സംവിധാനം ചെയ്ത മന്റോ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക