Image

രാജ്യാന്തര ചലച്ചിത്രമേള: രണ്ടാം ദിനത്തില്‍ 64 ചിത്രങ്ങള്‍

Published on 08 December, 2018
രാജ്യാന്തര ചലച്ചിത്രമേള: രണ്ടാം ദിനത്തില്‍ 64 ചിത്രങ്ങള്‍


തിരുവനന്തപുരം:23മത്‌ രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ മത്സര വിഭാഗത്തിലെ നാല്‌ ചിത്രങ്ങളടക്കം 64 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ടര്‍ക്കിഷ്‌ നടിയും സംവിധായികയുമായ വുല്‍സറ്റ്‌ സരഷോഗുവിന്റെ 'ഡെബ്‌റ്റ്‌' ആണ്‌ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന മത്സര ചിത്രം. മോണിക്ക ലൈരാനയുടെ 'ദി ബെഡ്‌', റ്റെമിര്‍ബെക്‌ ബിര്‍നസരോവിന്റെ 'നൈറ്റ്‌ ആക്‌സിഡന്റ',ബഹ്മാന്‍ ഫാര്‍മനാരയുടെ 'റ്റെയ്‌ല്‍ ഓഫ്‌ ദ സീ' എന്നിവയാണ്‌ മറ്റ്‌ മത്സരചിത്രങ്ങള്‍.

ഉണ്ണികൃഷ്‌ണന്‍ ആവളയുടെ 'ഉടലാഴം', ബിനു ഭാസ്‌ക്കറിന്റെ കോട്ടയം, വിപിന്‍ രാധാകൃഷ്‌ണന്റെ ആവേ മരിയ എന്നീ സിനിമകളാണ്‌ മലയാളത്തില്‍ നിന്നുളളത്‌. , ബെഞ്ചമിന്‍ നൈഷ്‌ഠാറ്റിന്റെ 'റോജോ', കൊണാര്‍ക്‌ മുഖര്‍ജിയുടെ 'അബ്രഹാം', നന്ദിതാ ദാസിന്റെ'മന്റോ', ഹിരോകൊസു കൊരീദയുടെ 'ഷോപ്പ്‌ ലിഫ്‌റ്റേഴ്‌സ്‌', ഖസാക്കിസ്ഥാന്‍ ചിത്രം 'നൈറ്റ്‌ ആക്‌സിഡന്റ്‌' തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.

ആദ്യപ്രദര്‍ശനത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ അലി അബ്ബാസിയുടെ 'ബോര്‍ഡര്‍' എന്ന ചിത്രത്തിന്റെ പുനഃപ്രദര്‍ശനവും ഇന്ന്‌ നടക്കും. ഉച്ചയ്‌ക്ക്‌ 12 ന്‌ ശ്രീ തിയേറ്ററിലാണ്‌ പ്രദര്‍ശനം. റിമമ്പറിംഗ്‌ ദി മാസ്റ്റര്‍ വിഭാഗത്തില്‍ മിലോസ്‌ ഫോര്‍മാന്‍ ചിത്രമായ 'വണ്‍ ഫ്‌ളോ ഓവര്‍ ദി കുക്കൂസ്‌'' നെസ്റ്റ്‌ പ്രദര്‍ശിപ്പിക്കും. ഹൊറര്‍ ചിത്രം തുംബാദിന്റെ മിഡ്‌നൈറ്റ്‌ സ്‌ക്രിനിങ്ങ്‌ രാത്രി 12 മണിക്ക്‌ നിശാഗന്ധിയില്‍ നടക്കും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക