Image

ഡോ. ബനേഷ് ജോസഫിന് ഫ്രാങ്ക്ഫുര്‍ട്ട് സിറ്റിയുടെ ആദരം

ജോര്‍ജ് ജോണ്‍ Published on 10 December, 2018
ഡോ. ബനേഷ് ജോസഫിന് ഫ്രാങ്ക്ഫുര്‍ട്ട് സിറ്റിയുടെ ആദരം
ഫ്രാങ്ക്ഫര്‍ട്ട്: മികച്ച ശാസ്ത്ര നേട്ടങ്ങളിലൂടെ ഫ്രാങ്ക്ഫുര്‍ട്ട് സിറ്റിയുടെ ഉന്നമനത്തിനായി നല്‍കിയ സംഭവനകള്‍ക്കാണ് ബനേഷ് ജോസഫന് ഈ ആദരവ്  നല്‍കിയത്. ഡിസംബര്‍ 6 ന് ഫ്രാങ്ക്ഫുര്‍ട്ട് സിറ്റിയുടെ ചരിത്ര പ്രസിദ്ധമായ കൈസര്‍ ഹാളില്‍ വച്ച് നടത്തിയ ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ കോണ്‍സുല്‍ ജനറല്‍•ാര്‍, സിറ്റി ഭരണാധികാരികള്‍, സാമൂഹികസാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രതിഭാ പാര്‍ക്കര്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ അന്റ് കള്‍ച്ചറല്‍ കോണ്‍സുല്‍ സോണിയാ ഡഹി യാ എന്നിവര്‍ നേരിട്ട് ഈ ചടങ്ങില്‍ പങ്കെടുത്ത് ബനേഷ് ജോസഫിനെ ആദരിച്ചു.

സ്വിറ്റസര്‍ലന്‍ഡിലെ പ്രസിദ്ധമായ ഒഋഠഒദൗൃശരവ നിന്നും ഡോക്ടറേറ്റിന് ശേഷം  2014ല്‍ മേരി ക്യൂറി പോസ്റ്റ് ഡോക്ടറല്‍ സയന്റിസ്റ്റ് ആയാണ് ബനേഷ് ജര്‍മ്മനിയില്‍ എത്തിയത്. 201 6 ല്‍ യൂണിവേഴ്‌സിറ്റിയിലെ കോളാബോറേറ്റിവ് റിസര്‍ച്ച് സെന്ററില്‍ പ്രൊജക്റ്റ് ലീഡര്‍ ആയി. 2017 ല്‍ അഡോള്‍ഫ്‌മെസ്സര്‍ പ്രൈസും 2018 ല്‍ ജര്‍മന്‍ ബയോഫിസിക്കല്‍ സൊസൈറ്റിയുടെ യങ് ഇന്‍വെസ്‌റിഗേറ്റര്‍ അവാര്‍ഡും നേടി. ഈ വര്‍ഷം ജര്‍മന്‍ ഫെഡറല്‍ ഗൊവെര്‍•േന്റില്‍ നിന്നും മുപ്പതു ലക്ഷം യൂറോയുടെ റിസര്‍ച്ച് ഗ്രാന്റോടു കൂടി എമ്മി നോതെര്‍ റിസര്‍ച്ച് ഗ്രൂപ്പ് ലീഡര്‍ ആയി. ജനുവരി മുതല്‍ ഫ്രാങ്ക്ഫുര്‍ട് ഗോയ്‌ഥെ യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോഫിസിക്‌സില്‍ പുതിയ ഫാക്കല്‍റ്റി മെമ്പര്‍ ആയി ടീച്ചിങ്ങും ഗവേഷണവും തുടരുന്നു.

ഡോ. ബനേഷ് ജോസഫിന് ഫ്രാങ്ക്ഫുര്‍ട്ട് സിറ്റിയുടെ ആദരം ഡോ. ബനേഷ് ജോസഫിന് ഫ്രാങ്ക്ഫുര്‍ട്ട് സിറ്റിയുടെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക