Image

പ്രളയകണ്ണീര്‍ (കവിത: രാജന്‍കിണറ്റിങ്കര)

രാജന്‍കിണറ്റിങ്കര Published on 12 December, 2018
 പ്രളയകണ്ണീര്‍ (കവിത: രാജന്‍കിണറ്റിങ്കര)
പ്രളയം കാണണമെങ്കില്‍

വൃദ്ധാശ്രമത്തില്‍ 

ചെല്ലണം ..

 

അവിടെ

പ്രതീക്ഷ നശിച്ച 

കണ്ണുകളില്‍

ചിറപൊട്ടി

ഒഴുകുന്ന

പ്രളയം കാണാം ..

 

കുത്തിയൊലിച്ച്

അണ തകര്‍ത്ത്

തൊടി നിറഞ്ഞ്

പുഴയായി, കടലായി

കടലാഴിയായി

അതൊഴുകും ..

 

വരണ്ട കവിളിലൂടെ

ചുളിഞ്ഞ മാറിലൂടെ

തളര്‍ന്ന മനസ്സിലൂടെ

ഒഴുകി ഒഴുകി

പ്രളയ ജ്വാലയാകും..

 

യൗവനത്തിന്റെ

ഹരിതാഭ ഭൂമിയിലേക്ക്

വാര്‍ദ്ധക്യത്തിന്റെ

ഓര്‍മ്മപെടുത്തലുമായി

കൂലം കുത്തിയൊഴുകും

 

വേനല്‍ പക്ഷികള്‍

ചേക്കേറുന്ന

ഒറ്റമരക്കൊമ്പില്‍

പ്രളയം അസ്തമിക്കുമ്പോള്‍

പ്രതീക്ഷകള്‍

ബാക്കിയാക്കി

വൃദ്ധാശ്രമത്തിലെ

തേങ്ങലുകള്‍ മാത്രം 

നേര്‍ത്ത് നേര്‍ത്ത്....

 

അപ്പോഴും

കുത്തൊഴുക്കില്‍

ഒലിച്ചുപോകാതെ

മാറോടു ചേര്‍ത്തൊരു 

സ്‌നേഹം

&&&&&&&

 

രാജന്‍ കിണറ്റിങ്കര

 പ്രളയകണ്ണീര്‍ (കവിത: രാജന്‍കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക