Image

ഒരു ക്രിസ്മസ് കാര്‍ഡ് പ്രണയം( കഥ: അലക്‌സ് കോശി )

അലക്‌സ് കോശി Published on 12 December, 2018
 ഒരു ക്രിസ്മസ് കാര്‍ഡ് പ്രണയം( കഥ: അലക്‌സ് കോശി )
ഒരു ക്രിസ്മസ്‌കാലം കൂടി വരവായി.....
വളരെ കൊല്ലങ്ങള്‍ക്കു് മുന്‍പുള്ള ഒരു ക്രിസ്മസ്‌കാലം അയാളുടെ ഓര്‍മ്മകളില്‍ കൂടി കടന്ന് പോയി...
കൃത്യമായി ഓര്‍മ്മിച്ചാല്‍ പ്രീഡിഗ്രി കഴിഞ്ഞ് അങ്ങ് ദൂരെ പട്ടണത്തിലേക്ക് പഠിക്കാന്‍ പോയ കാലം ....
ക്രിസ്മസ് അവധിയ്ക്കു് വീട്ടില്‍ വന്ന സമയം..
മഞ്ഞണിഞ്ഞ മാമലകള്‍,
ശരറാന്തലുകള്‍ ..... 
വീടുകളില്‍ തന്നെ ഉണ്ടാക്കിയ മനോഹരമായ നക്ഷത്രങ്ങള്‍ എല്ലായിടവും പ്രകാശിക്കുന്നു.......

ദൂരദേശങ്ങളില്‍ ഉപജീവനാര്‍ത്ഥം പോയ പല അച്ചായന്മാരും സ്ഥലത്ത് എത്തിയിട്ടുണ്ട് ...
പട്ടാളത്തില്‍ നിന്നും വന്ന ജ്യോണിക്കുട്ടിച്ചായനാണ് ഡ്രമ്മടി ഏറ്റെടുത്തത്...
സൈഡ് ഡ്രമ്മുകള്‍ സണ്ണിയും തങ്കച്ചനും ഏറ്റെടുത്തു ...
ചിഞ്ചില്ലം പരിപാടി ചക്കോച്ചായന്റെ വകയായിരുന്നു ..
പിരിവിന്റെ ചുമതല ചെറിയാന്‍ സാറിന് ...

ക്രിസ്മസ് കാരള്‍ പാട്ടുകളുടെ പ്രാക്ടീസ് സണ്‍ഡേ സ്‌കൂളില്‍ തുടങ്ങി...
സുന്ദരമായ നിരവധി പാട്ടുകള്‍...

'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്ന സന്ദേശമാണ് ഞങ്ങള്‍ വീടുകളില്‍ ആദ്യം പറയുന്നത് ..

ആള്‍ക്കാര്‍ക്ക് ഏറ്റവുമിഷ്ടപ്പെട്ട ഗാനം അക്കാലത്ത്
' ശാന്തരാത്രി തിരുരാത്രി 
പുല്‍ക്കുടിലില്‍ പൂത്തോരു രാത്രി...... 
ഉണ്ണി പിറന്നു, ഉണ്ണിയേശു പിറന്നു എന്നള്ളത് തന്നെയായിരുന്നു ..'

ഡിസംബര്‍ ആദ്യത്തെ ആഴ്ചയില്‍ തന്നെ കാരള്‍പാട്ട് പാടാനിറങ്ങി...
ക്രിസ്മസ്സ് കാരള്‍ സര്‍വ്വീസ് ഭംഗിയായി ഒന്നിടവിട്ട ദിവസങ്ങളില്‍ നടന്ന് പോകുന്നുണ്ട്..

നല്ല പുഴുക്കും കരുപ്പട്ടി കാപ്പിയും കിട്ടുന്നുണ്ട്....
എല്ലാവരും വലിയ സന്തോഷത്തിലാണ്...

അക്കാലത്തേ ഏറ്റവും വലിയ സന്തോഷമെന്ന് പറയുന്നത് , പ്രത്യേകിച്ച് മൈനര്‍ സെറ്റിന്റെയൊക്കെ, 
പോസ്റ്റാഫീസില്‍ കൂടെ വരുന്ന ബന്ധു ജനങ്ങളുടെ ക്രിസ്മസ് കാര്‍ഡുകളാണ്...
പല വലുപ്പത്തിലും പല വര്‍ണ്ണങ്ങളിലും നിറങ്ങളിലുമുള്ള മനോഹരമായ ക്രിസ്മസ് കാര്‍ഡുകള്‍ .
പ്രത്യേകിച്ച് ഗള്‍ഫുകാരുടെയൊക്കെ മനോഹരമായ കാര്‍ഡുകള്‍ ....
ചില ത്രീഡി ഇഫക്റ്റ് ഉള്ള, അക്കാലത്ത് വളരെ അതിശയം തന്നിരുന്ന കാര്‍ഡുകള്‍ ...വീട്ടില്‍ പലരുടേയും കാര്‍ഡുകള്‍ ഓരോ ദിവസമായി വരാന്‍ തുടങ്ങി ..കൃത്യമായി ഇന്നും ഡേറ്റ് ഓര്‍ക്കുന്നു.... 
ഡിസംബര്‍ 23ന് തന്റെ പേരില്‍ ഒരു ക്രിസ്മസ് കാര്‍ഡ് വന്നു....
സ്വയം വരച്ച് പെയ്ന്റ് ചെയ്ത ഉണ്ണിയേശുവിനെ മാതാവ് ശീലകളില്‍ പൊതിഞ്ഞ് എടുത്തിരിക്കുന്ന 
അതിമനോഹരമായ ചിത്രമാണ് കാര്‍ഡില്‍.....
അതില്‍ ഇപ്രകാരമാണ് എഴുതിയിരുന്നത്,
എന്റെ പ്രിയ പ്രണയിതാവിന്, 
ക്ഷേമം തന്നെയല്ലെ,
അഹ്ലാദത്തിന്റെ ഒരു നല്ല ക്രിസ്മസ് നേരുന്നു, 
ഐശ്വര്യസമ്പൂര്‍ണ്ണമായ ഒരു പുതുവര്‍ഷവും...
ഏൗല ൈംവീ ?
അിിീി്യാീൗ െ!!!
അടുത്ത ക്രിസ്മസ്സിന് ഞാന്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നതായിരിയ്ക്കും..
അതു വരെ മറഞ്ഞിരുന്ന് ഈ സുന്ദരനേ ഞാനൊന്ന് പ്രണയിച്ചോട്ടെ....

എന്ത് ചെയ്യണമെന്നറിയാതെ താനന്ന് വളരെയധികം സുഖമുള്ള ഒരു ചിന്തയിലായി... 
സുന്ദരമായ ഒരു അനുഭൂതി, ഭയങ്കര ത്രില്ലിലാണ് ....
അന്ന് കാരള്‍സിംഗിംങ്ങ് ഇല്ലായിരുന്നു ...
ഉറക്കമില്ലാത്ത അനുഭൂതികളുടെ രാത്രിയായിരുന്നു അത്.....

താന്‍ കഴിഞ്ഞ വര്‍ഷം പ്രീഡിഗ്രിയ്ക്ക് പഠിച്ചിരുന്ന കേളേജിലെ ഏതോ ഒരു സുന്ദരി പെണ്ണാണ്, തീര്‍ച്ച..

ആ ക്രിസ്മസ് കാര്‍ഡ് ഒരു നിധിപോലെ ഇന്നും തന്റെ പക്കലുണ്ട്...
പക്ഷേ അരായിരിയ്ക്കുമവള്‍ ?
ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം .

 ഒരു ക്രിസ്മസ് കാര്‍ഡ് പ്രണയം( കഥ: അലക്‌സ് കോശി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക