Image

കുള്ളന്‍ വേഷത്തില്‍ ഷാരൂഖ്‌ എത്തുന്ന `സീറോ'യ്‌ക്ക്‌ പ്രിയമേറുന്നു

Published on 12 December, 2018
 കുള്ളന്‍ വേഷത്തില്‍ ഷാരൂഖ്‌ എത്തുന്ന `സീറോ'യ്‌ക്ക്‌ പ്രിയമേറുന്നു
കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ്‌ ഷാരൂഖ്‌ ഖാന്‍. ചിത്രത്തിലെ വീഡിയോ ഗാനം ഇന്ന്‌ പുറത്തിറങ്ങി. കത്രീന കൈഫിന്റെ ഐറ്റം ഡാന്‍സുള്ള ഒരു ഗാനമാണ്‌ പുറത്തിറങ്ങിയത്‌. പാട്ടിന്‌ മികച്ച വരവേല്‍പ്പാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്‌.

പുറത്തിറങ്ങി ചുരുങ്ങിയ മണിക്കുറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഗാനത്തിന്‌ 24 ല്‌ക്ഷത്തിന്‌ മേല്‍ കാഴ്‌ച്ചക്കാരായി. ഭൂമി ത്രിവേദിയും രാജാ കുമാരിയും ചേര്‍ന്ന്‌ പാടിയിരിക്കുന്ന ഗാനത്തിന്‌ സംഗീതം പകര്‍ന്നിരിക്കുന്നത്‌ അജയ്‌ അതുല്‍ ആണ്‌.

ആനന്ദ്‌ എല്‍. റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുള്ളനായാണ്‌ ഷാരൂഖ്‌ എത്തുന്നത്‌. കത്രീനയ്‌ക്കൊപ്പം അനുഷ്‌ക ശര്‍മ്മയും ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നു.

ഓട്ടിസമുള്ള പെണ്‍കുട്ടിയായി അനുഷ്‌ക അഭിനയിക്കുന്നു. അനുഷ്‌കയും ഷാരൂഖും ഒന്നിച്ച്‌ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ്‌ സീറോ. വമ്പന്‍ റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രം 200 കോടി ബഡ്‌ജറ്റിലാണ്‌ ഒരുങ്ങുന്നത്‌.

ഹിമാന്‍ഷു ശര്‍മ്മ തിരക്കഥയെഴുതിയ ചിത്രം റെഡ്‌ ചീല്ലീസ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌സിന്റെ ബാനറില്‍ ഗൗരി ഖാനാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. സല്‍മാന്‍ ഖാന്‍ അടക്കം ബോളിവുഡിലെ നിരവധി നടീനടന്മാര്‍ സീറോയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്‌.

ഡിസംബര്‍ 21 ന്‌ ചിത്രം തിയേറ്ററുകളിലെത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക