Image

ഡി ലിറ്റിനു മുമ്പേ പപ്പേട്ടന് യുണിവേഴ്സ്റ്റിറ്റിയുടെ പൂവന്‍കുല, യുസഫലിക്കും ബഹുമതി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 13 December, 2018
ഡി ലിറ്റിനു മുമ്പേ പപ്പേട്ടന് യുണിവേഴ്സ്റ്റിറ്റിയുടെ പൂവന്‍കുല, യുസഫലിക്കും ബഹുമതി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
കണ്ണൂരില്‍ പള്ളിക്കുന്നിലെ കൊച്ചുവീട്ടില്‍ ടി. പദ്മനാഭനെ ക്ഷണിക്കാന്‍ പോയതു വെറുംകൈയോടെ ആയിരുന്നില്ല. എംജി യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജൈവകൃഷിയിടത്തില്‍ ഉണ്ടായ ആദ്യത്തെ പൂവന്‍ കുല സമര്‍പ്പിച്ച ശേഷം അവര്‍ വന്നകാര്യം പറഞ്ഞു. അങ്ങേക്കു ഡിലിറ്റ് ബഹുമതി ബിരുദം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. സദയം വന്നു സ്വീകരിക്കണം.

അവാര്‍ഡുകളും ബഹുമതികളും സ്വീകരിക്കുന്നതില്‍ പൊതുവെ വിമുഖനാണ് മലയാള കഥാലോകത്തെ കുലപതിയായ പപ്പേട്ടന്‍. അതിന്റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. എങ്കിലും ആരാധകരായ രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണിയുടെയും മലയാളം സര്‍വ്വകലാശാല അധ്യാപകനായ അന്‍വര്‍ അബ്ദുല്ലയുടെയും സ്‌നേഹവായ്പുകള്‍ക്കു മുമ്പില്‍ അദ്ദേഹം കീഴടങ്ങി. എംജിയുടെ പൂര്‍വവിദ്യാര്‍തഥി കൂടിയാണ് അന്‍വര്‍.

എംജി യുണിവേഴ്‌സിറ്റിയുമായി സഹകരിച്ച് കോട്ടയത്തെ ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള ജില്ലയായി പ്രഖ്യാപിച്ച കാര്യം ഓര്‍മ്മിപ്പിച്ച എം.ആര്‍. ഉണ്ണി, മാര്‍ച്ചില്‍ കോട്ടയത്തെ ഇന്ത്യയിലെ ആദ്യത്തെ ജൈവജില്ല യായി പ്രഖ്യാപിക്കുമെന്നു അറിയിച്ചു. അതിന്റെ ഭാഗമാണ് കാമ്പസിലെ ജൈവ കൃഷിയും ആദ്യത്തെ പൂവന്‍ കുലയും.

ടി. പദ്മ നാഭന്‍ തലേദിവസം തന്നെ കോട്ടയത്ത് എത്തി വൈസ് ചാന്‍സലറുടെ ഔദ്യാഗിക വസതിയില്‍ താമസിച്ചു. അടുത്ത പുതുവത്സര ദിനത്തില്‍ 88 തികയുന്ന അദ്ദേഹത്തിന് നടക്കാന്‍ ബുധ്ധിമുട്ടുണ്ട്. കണ്ണൂരിലെ അയല്‍വക്കക്കാരന്‍ ടി. രാമചന്രന്റെ സഹായത്തോടെ ട്രെയിനില്‍ നിന്നും കാറില്‍ നിന്നും ഇറങ്ങി. എം.ആര്‍. ഉണ്ണി അദ്ദേഹത്തെ സ്റ്റേജിലേക്കുള്ള പടികള്‍ കയറാന്‍ സഹായിച്ചു.

വ്യാഴാഴ്ച്ച നടന്ന ഏഴാമത് സ്പെഷ്യല്‍ കോണ്‍വൊക്കേഷനില്‍ വച്ച് വ്യവസായി എംഎ യുസഫ്അലിയോടൊപ്പം ചാന്‍സലര്‍ പി.സദാശിവത്തില്‍ നിന്ന് ഡിലീറ്റു സ്വീകരിച്ച പദ്മനാഭന്‍ കഥയെഴുത്തില്‍ എഴുപതു വര്‍ഷം പൂര്‍ത്തിയാക്കിയ താന്‍ ഇതുവരെ ഇരുന്നൂറില്‍ താഴെ കഥകളെ എഴുതിയിട്ടുള്ളുവെന്നു അറിയിച്ചു. പക്ഷെ എല്ലാം സ്‌നേഹത്തെക്കുറിച്ച് ഹൃദയത്തില്‍ ചാലിച്ച് എഴുതിയവയാണ്.

''അബുദാബിമലയാളികളുടെ അവാര്‍ഡ് എനിക്ക് സമ്മാനിച്ചു കൊണ്ട് ഒരിക്കല്‍ യുസഫലി പറഞ്ഞു. ഞാന്‍ ഒരു കച്ചവടക്കാരനാണ്. പക്ഷെ പപ്പേട്ടന്റെ കഥകള്‍ ഒരിക്കലും കച്ചവടച്ചരക്ക് ആക്കരുത് എന്ന്. ഞാന്‍ മറുപടി പറഞ്ഞു. എന്റെ പ്രതിഭയെ ഒരിക്കലും കച്ചവടം ചെയ്യില്ല എന്ന്. ഇന്ന് യുസഫലിയോടു ഒരിക്കല്‍ കൂടി പറയുന്നു, ഒരിക്കലുമില്ല,''

അറുപതു വര്‍ ഷം മുമ്പ് എഴുതിയ പ്രകാശം പരത്തിയ ഒരു പെണ്കുട്ടിയും, മഖന്‍ സിംഗിന്റെ മരണവും മൂന്ന് പതിറ്റാണ്ടു മുമ്പ് രചിച്ച ഗൗരിയും ഇക്കൊല്ലം എഴുതിയ മരയയും ഒരുപോലെ ജനഹൃദങ്ങളില്‍ സ്ഥാനം പിടിച്ചു എന്നതില്‍ തന്‍ കൃതാര്‍ഥനാണെന്നു അദ്ദേഹം പറഞ്ഞു. മരയയ്ക്കു മാതൃഭൂമി നല്‍കിയ പ്രതിഫലം ഇരുപതിനായിരം രൂപയാണ്. അത് മലയാളത്തിലെ ഏറ്റവും വലിയ പ്രതിഫലമായി തീരുകയും ചെയ്തു.

ഡിലിറ്റ് സ്വീകര്‍ത്താക്കളെക്കുറിച്ച് വൈസ് ചാന്‍സലര്‍ സാബു തോമസും പ്രോചാന്‍സ്ലര്‍ മന്ത്രി കെ.ടി. ജലീലും പ്രശംസകള്‍ ചൊരിഞ്ഞു. ചാന്‍സലറായ ഗവര്‍ണറും അതില്‍ പങ്കു ചേര്‍ന്നു. എഫ്.എ.സിടി. ഡപ്യൂട്ടി ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്ത ആളാണ് ടി. പദ്മനാഭന്‍. ഭാര്യ ഭാര്‍ഗവി നാലുവര്‍ഷം മുമ്പ് അന്തരിച്ചു. മക്കളില്ല.ഏകാന്ത വാസത്തിനിടയില്‍ വീണുകിട്ടുന്ന സന്ദര്‍ഭങ്ങളിലാണ് സര്‍ഗപ്രവര്‍ത്തനം.

''എണ്‍പത്തെട്ടു വര്‍ഷങ്ങളുടെ അനുഭവഭാരവും പേറി സഞ്ചാരി യാത്രതുടരുകയാണ്. ലക്ഷ്യം അകലെ യാണെന്നറിയാം. വിളക്കുകള്‍ ഓരോന്നായി കെട്ടുപോവുകയാണ്. എങ്കിലും..സുഗത കുമാരി എഴുതിയ പോലെ ''ദൂരെയെവിടെയോ മിന്നുന്നു ദീപാങ്കുരം'', പദ്മനാഭന്‍ പറഞ്ഞു നിറുത്തി.
.
മുപ്പത്തേഴു രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ച യൂസഫലിയുടെ വ്യവസായ സാമ്രാജ്യത്തില്‍ അമ്പതിനായിരം പേര്‍ക്ക് ജോലിയുണ്ടു. അതില്‍ 24000 പേരും ഇന്‍ഡ്യാക്കാരാണ് . സ്വന്തം നാടായ നാട്ടികയിലെ നാലായിരം പേര്‍ക്ക് ജോലി കൊടുത്തിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയില്‍ പഠിച്ച പലരും അതികം ഉള്‍പ്പെടുന്നുണ്ടെന്നു യൂസഫലി അനുസ്മരിച്ചു.''അവര്‍ സമര്‍ഥരാണ്, വിശ്വസ്തരാണ്.''

പദ്മശ്രീയും ബ്രിട്ടീഷ് രാജ്ഞിയുടെ മെഡലും നേടിയിട്ടുള്ള യൂസഫലിക്കു ഇന്ത്യയിലെ ഒരു സര്‍വകലാശാല ബഹുമതി ബിരുദം നല്‍കുന്നത് .ഇതാ
ദ്യമാണ്. ഒമാനിലെ സുല്‍ത്താനും യുസഫലിക്കും കൂടി ഡിലിറ്റ് ബഹുമതി നല്‍കാന്‍ അലിഗര്‍ സര്‍വ കലാശാല നിശ്ചയിച്ചെങ്കിലും രാജാവിനും പ്രജക്കും കൂടി ഒന്നിച്ചുള്ള ആദരവിന് തനിക്കു സമ്മതമല്ലെന്നു യൂസഫലി അറിയിക്കുകയായിരുന്നു.

ഡി ലിറ്റിനു മുമ്പേ പപ്പേട്ടന് യുണിവേഴ്സ്റ്റിറ്റിയുടെ പൂവന്‍കുല, യുസഫലിക്കും ബഹുമതി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഡി ലിറ്റിനു മുമ്പേ പപ്പേട്ടന് യുണിവേഴ്സ്റ്റിറ്റിയുടെ പൂവന്‍കുല, യുസഫലിക്കും ബഹുമതി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഡി ലിറ്റിനു മുമ്പേ പപ്പേട്ടന് യുണിവേഴ്സ്റ്റിറ്റിയുടെ പൂവന്‍കുല, യുസഫലിക്കും ബഹുമതി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഡി ലിറ്റിനു മുമ്പേ പപ്പേട്ടന് യുണിവേഴ്സ്റ്റിറ്റിയുടെ പൂവന്‍കുല, യുസഫലിക്കും ബഹുമതി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഡി ലിറ്റിനു മുമ്പേ പപ്പേട്ടന് യുണിവേഴ്സ്റ്റിറ്റിയുടെ പൂവന്‍കുല, യുസഫലിക്കും ബഹുമതി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഡി ലിറ്റിനു മുമ്പേ പപ്പേട്ടന് യുണിവേഴ്സ്റ്റിറ്റിയുടെ പൂവന്‍കുല, യുസഫലിക്കും ബഹുമതി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക