Image

അമ്മയെ കൊന്ന കേസില്‍ 19-കാരനു 12 മുതല്‍ 15 വര്‍ഷം വരെ ജയില്‍ ശിക്ഷ

Published on 13 December, 2018
അമ്മയെ കൊന്ന കേസില്‍ 19-കാരനു 12 മുതല്‍ 15 വര്‍ഷം വരെ ജയില്‍ ശിക്ഷ
റാലി, നോര്‍ത്ത് കരലിന: മൂന്നു വര്‍ഷം മുന്‍പ് അമ്മയെ കൊന്ന കേസില്‍അര്‍ണവ് ഉപ്പലാപതി (19) കുറ്റം സമ്മതിച്ചു. ഇതേത്തുടര്‍ന്ന് ഏറ്റവും കുറഞ്ഞ ശിക്ഷ നല്കാന്‍ പ്രോസിക്യൂഷന്‍ കോടതിയോടഭര്‍ഥിച്ചു. ഇതനുസരിച്ച് കോടതി 12 മുതല്‍ 15 വര്‍ഷം വരെജയില്‍ ശിക്ഷ വിധിച്ചു.
അമ്മ നളിനി ടെല്ലപ്രൊലുവിനെ (51) കഴുത്തു ഞെരിച്ചു കൊല്ലുമ്പോള്‍ പ്രായം 16 വയസേ ഉണ്ടായിരുന്നുള്ളുവെങ്കിലും ശിക്ഷ മുതിര്‍ന്നവര്‍ക്കുള്ള ജയിലില്‍ അനുഭവിക്കണം.
2015 നവംബറിലാണു സംഭവം. ഒരു വര്‍ഷത്തോളം കേസ് തെളിയാതെ കിടന്നു. എന്നാല്‍ ആദ്യം മുതലെ അര്‍ണവ് സംശയത്തിന്റെ നിഴലിലായിരുന്നുവെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. വീട്ടില്‍ ആരും അതിക്രമിച്ചു കയറിയതിന്റെ സൂചന ഒന്നും ഇല്ലാതിരുന്നതാണു കാരണം.
സംഭവത്തിന്റെ പിറ്റേന്നു പതിവു പോലെ സ്‌കൂളില്‍ പോയ അര്‍ണവ് സ്‌കൂള്‍ വിട്ടു വന്ന ശേഷമാണു അമ്മ മരിച്ചു കിടക്കുന്നു എന്നു പറഞ്ഞു പോലീസിനെ വിളിച്ചത്. പ്ലാസ്റ്റിക് കൊണ്ട് മുഖം മൂടി കഴുത്തു ഞെരിച്ച നിലയില്‍ കാറില്‍ ആണു മ്രുതദേഹം കണ്ടത്.
മുഖം മൂടിയ പ്ലാസ്റ്റിക്കില്‍ നിന്നു അര്‍ണവിന്റെ ഡി.എന്‍.എ കണ്ടേത്തിയതോടെയാണുഅര്‍ണവ് കുറ്റം സമ്മതിച്ചത്. മക്കള്‍ രണ്ടു (ഇളയ പുത്രി) പേരെയും കടുത്ത ശിക്ഷണത്തിലായിരുന്നുനളിനി വളര്‍ത്തിയത്.പഠനം അല്ലാതെ മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ പോകാന്‍ സമ്മറ്റിച്ചില്ല.
സംഭവ ദിവസം അര്‍ണവ് സ്വയം ഒരു പിറ്റ്‌സ ഓര്‍ഡര്‍ ചെയ്തു. ഇതേച്ചൊല്ലി അമ്മയുമായി തര്‍ക്കമായി. അമ്മ അര്‍ണവിന്റെ ചെകിട്ടത്തടിച്ചുവത്രെ. കോപാകുലനായ അര്‍ണവ് അമ്മയുടെ കഴുത്തില്‍ പ്ലാസ്റ്റിക് കൊണ്ട് വരിഞ്ഞു മുറുക്കി. മൂന്നു നലു മിനിട്ട് അങ്ങനെ ചെയ്തുവെന്നു പ്രോസിക്യൂഷന്‍. തുടര്‍ന്ന് കാറിലേക്ക് വലിച്ചു കൊണ്ടു പോയി. അമ്മയുടെ മുഖം കാാണാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടി. അതോടു കൂടി അവര്‍ ശ്വാസം കിട്ടാതെ മരിച്ചുവെന്നു കരുതുന്നു. ആശുപതിയിലേക്കു കൊണ്ടു പോകാന്‍ ശ്രമിച്ചുവെങ്കിലും കാറിലേക്കു കയറ്റന്‍ കഴിഞ്ഞില്ല.
പിതാവ് ബാബു ഉപ്പലാപ്തി ബിസിനസ് ആവശ്യാര്‍ഥം യാത്രയിലായിരുന്നു.
കുറ്റവാളിയുടെ പ്രായവും കുറ്റസമ്മതവും കണക്കിലെടുത്താണു കുറഞ്ഞ ശിക്ഷക്കു ശുപാര്‍ശ ചെയ്തതെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു അര്‍ണവ്. എന്നാല്‍ ഒരു നിമിഷത്തെ രോഷത്തില്‍ കുറ്റം ചെയ്യുകയായിരുന്നു.
ഡ്യൂക്ക് യൂണിവേഴ്‌സിറ്റി ഹെല്ത്ത് സിസ്റ്റത്തില്‍ ജോലി ചെയ്തിരുന്ന നളിനി തെലുങ്ക് സംഘടനകളിലും സജീവമായിരുന്നു.
മക്കളെ എത്ര ശാസിക്കാമെന്നും എത്ര നിയന്ത്രിക്കണമെന്നും മറ്റും ഈ സംഭവത്തിനു ശേഷം ഇന്ത്യന്‍ സമൂഹത്തില്‍ ചര്‍ച്ചയായി.
2005-ല്‍ വിര്‍ജിനിയയില്‍ മയക്കു മരുന്നിനടിമയായ ഇരുപതുകാരന്‍ അമ്മയെ കുത്തിക്കൊന്നതാണു ഇതു പോലെമുന്‍പ് ഉണ്ടായ ഒരു സംഭവം. ഡോക്ടറെ കാണാന്‍ പോകാന്‍ നിര്‍ബന്ധിച്ചതായിരുന്നു കാരണം. അയാള്‍ ജയിലില്‍ തുടരുന്നു.
അതേ വര്‍ഷം തന്നെഒഹായോയില്‍ 28 വയസുള്ളതമിഴ്ഡോക്ടര്‍ മലര്‍ ബാലസുബ്രമണ്യന്‍ അമ്മയെ കൊന്നതാണു മറ്റൊരു കേസ്. ജീവിതത്തില്‍ താന്‍ ആഗ്രഹിച്ചതു പോലെ വിജയിക്കില്ലെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെനും അവര്‍ സഹോദരര്‍ക്ക്ഈമെയില്‍ ചെയ്തു. എന്നാല്‍ നിങ്ങളെ ഉപദ്രവിക്കാന്‍ അമ്മയെ വിട്ടിട്ടു പോകാന്‍ മനസ് വരുന്നില്ലെന്നും അതിലുണ്ടായിരുന്നു. കുറ്റത്തിനു കാരണം മാനസിക പ്രശ്‌നമാണെന്നു പിന്നീട് പ്രതിഭാഗം വാദിച്ചു.
മനപൂര്‍വമല്ലാത്ത നരഹത്യക്കു അവര്‍ക്ക് കോടതി പത്തു വര്‍ഷം ശിക്ഷ് വിധിച്ചു. ജയിലില്‍ മികച്ച പെരുമാറ്റം കൊണ്ടവര്‍വളരെ നേരത്തെ മോചിതയായി. പിന്നീട് ന്യു യോര്‍ക്ക് സിറ്റിയില്‍ ഉപരി പഠനത്തിനു ചേര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവരെ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക