Image

ഇടയസ്‌നേഹം ഗാനങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാം

Published on 14 December, 2018
ഇടയസ്‌നേഹം ഗാനങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാം
മിനസോട്ട: ഡി റ്റി മ്യൂസിക്കല്‍ ക്രീയേഷന്‌സിന്റെ ബാനറില്‍ ഡോമി തറയില്‍ രചിച്ചു നിര്‍മ്മിച്ച ഇടയസ്‌നേഹം എന്ന ഭക്തിഗാന ആല്‍ബത്തിലെ ഗാനങ്ങളും കരോക്കെ ഫയലുകളും ഐട്യൂണ്‍സ്, ആമസോണ്‍, ഗൂഗിള്‍ പ്ലേയ് സ്‌റ്റോര്‍, സി ഡി ബേബി സ്‌റ്റോര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. പ്രസ്തുത സൈറ്റുകളില്‍ IDAYASNEHAM എന്ന വാക്ക് സെര്‍ച്ച് ചെയ്യുക. 11 ഗാനങ്ങളും 10 കരോക്കേ ഫയലുകളും ഉള്‍പ്പെടെ ആല്‍ബം ഒന്നായിട്ടോ ഗാനങ്ങളും കരോക്കേ ഫയലുകളും തനിയെ ആയിട്ടോ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

മധു ബാലകൃഷ്ണന്‍, എം ജി ശ്രീകുമാര്‍, മനോ, കെസ്റ്റര്‍, സിസിലി, ശ്രേയ ജയ്ദീപ്, നിഖില്‍രാജ്, നിമിഷ, വില്‍സ്വരാജ്, ദീപ ബിനു, അമൃതേജസ്വിനി എന്നിവര്‍ ആണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ എ അനീഷ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ഈ ആല്‍ബം സിഡി ആയി വാങ്ങുവാന്‍ താല്പര്യമുള്ളവര്‍ ഡോമിയുമായി 6518155212 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

ഇടയസ്‌നേഹം ഗാനങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക